ഡാളസ്: മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്കു കടന്നുവന്ന ഓർമ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രൂപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ട് റവ. ഇ.ജെ ജോസഫ്.
44 വർഷത്തെ നീണ്ട ശുശ്രുഷയിലെ അനുഭവങ്ങൾ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്മരിക്കുന്നതായി റവ. ഇ.ജെ ജോസഫ് പറഞ്ഞു.

ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്തോത്രം ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇലന്തൂർ സ്വദേശിയായ റവ. ഇ.ജെ ജോസഫ് ഭാര്യയോടൊപ്പം മകനെ സന്ദർശിക്കുവാനാണ് ഡാളസിൽ എത്തിയത്.

ഇടവക വികാരി റവ. റെജിൻ രാജു സഭാംഗങ്ങൾക്ക് വേണ്ടി റവ. ഇ. ജെ. ജോസഫിന് ആശംസകൾ നേർന്നു.