x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷ​യേ​കി അ​മ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല; ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു

ജി​ജി സ്‌​ക​റി​യാ
Published: April 23, 2026 11:35 AM IST | Updated: April 23, 2026 11:35 AM IST

ഡാ​ള​സ്: ല്യൂ​ക്കീ​മി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. ക​ഠി​ന​മാ​യ ഘ​ട്ട​ങ്ങ​ൾ പി​ന്നി​ട്ട അ​മ​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ സി​റ്റി ഡാ​ള​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വീ​ണ്ടും മാ​റ്റി.

അ​മ​ലി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ണാ​യ​ക​മാ​യ ചി​ല ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് സാ​ധി​ച്ചു.

എ​ക്മോ, ഡ​യാ​ലി​സി​സ് ഒ​ഴി​വാ​ക്കി: ശ​രീ​ര​ത്തി​ന് കൃ​ത്രി​മ ഓ​ക്സി​ജ​നും ര​ക്ത​ശു​ദ്ധീ​ക​ര​ണ​വും ന​ൽ​കി​യി​രു​ന്ന എ​ക്മോ, ഡ​യാ​ലി​സി​സ് സ​ഹാ​യ​ങ്ങ​ൾ ഇ​പ്പോ​ൾ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തു.

വെന്‍റി​ലേ​റ്റ​ർ സ​ഹാ​യം ഗ​ണ്യ​മാ​യി കു​റ​ച്ചു. നി​ല​വി​ൽ ഹൈ ​ഫ്ലോ നാ​സ​ൽ കാ​നു​ല/​ട്രാ​ക്കി കോ​ള​ർ വ​ഴി​യാ​ണ് ശ്വ​സ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ പൂ​ർണമാ​യി ഭേ​ദ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും നി​ല മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്.

ല്യൂ​ക്കീ​മി​യ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള കീ​മോ​തെ​റാ​പ്പി​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ക​ദേ​ശം ര​ണ്ട് മാ​സം കൂ​ടി അ​മ​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​രേ​ണ്ടി വ​രു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ സം​ഘം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

അ​മ​ലി​ന്‍റെ ചി​കി​ത്സാ യാ​ത്ര​യി​ലു​ട​നീ​ളം പ്രാ​ർ​ഥ​ന​ക​ളു​മാ​യും സ്നേ​ഹ​ത്തോ​ടെ​യും കൂ​ടെ നി​ൽ​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു. വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​മ​ൽ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചു​വ​രാ​ൻ തു​ട​ർ​ന്നും പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർഥിച്ചു.

Tags : amal health improvement usa hospital dallas

Recent News

Corehub Up