Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital

ആർ. ശ്രീലേഖ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചുവെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആർ. ശ്രീലേഖ ആശുപത്രിയിലാണെന്നും അവരെ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് എസ്.സുരേഷ് അറിയിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ട്. അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്ന് പറഞ്ഞ സുരേഷ്, ഭരണം വീഴുമെന്ന് സ്വപ്‌നം കണ്ടവർ ആ വെള്ളം വാങ്ങിവച്ചോളൂവെന്നും പറഞ്ഞു.

National

ക​ടി​യേ​റ്റ പാ​മ്പി​നെ ബാ​ഗി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് യു​വാ​വ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​റേ​ലി ജി​ല്ല​യി​ൽ ക​ടി​ച്ച പാ​മ്പു​മാ​യി ചി​കി​ത്സ തേ​ടി യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി. വാ​ട്ട​ർ പ​മ്പി​ന്‍റെ അ​ടി​യി​ൽ ക​ണ്ട പാ​മ്പി​നെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തു​ൽ (36) എ​ന്ന യു​വാ​വി​ന്‍റെ കൈ​ക്ക് ക​ടി​യേ​റ്റ​ത്.

തു​ട​ർ​ന്ന് ഇ​യാ​ൾ ത​ന്നെ ക​ടി​ച്ച പാ​മ്പി​നെ ജീ​വ​നോ​ടെ പി​ടി​ച്ച് പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​തു​ൽ ക​ടി​യേ​റ്റ പാ​മ്പ് ബാ​ഗി​ലാ​ണു​ള്ള​തെ​ന്ന് ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു.

ബാ​ഗ് തു​റ​ന്ന് പാ​മ്പി​നെ കാ​ണി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഭ​യ​ന്നു. ത​നി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് അ​തു​ൽ പ​റ​ഞ്ഞ​ത്.

ഉ​ട​ൻ​ത​ന്നെ യു​വാ​വി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി. നി​ല​വി​ൽ യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഡോ​ക്ട​റു​ടെ അ​ഭാ​വ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ഡ്രൈ​വ​ർ: കാ​ൺ​പൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​ൻ വി​വാ​ദം

കാ​ൺ​പൂ​ർ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഒ​പി​ഡി​യി​ൽ ഡോ​ക്ട​റു​ടെ ക​സേ​ര​യി​ലി​രു​ന്ന് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്നു​ക​ൾ കു​റി​ച്ചു ന​ൽ​കു​ക​യും ചെ​യ്ത ഡ്രൈ​വ​റു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​കു​ന്നു. കാ​ൺ​പൂ​രി​ലെ കാ​ൻ​ഷി​റാം ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ. ​രാം​കേ​ഷ് കോ​ട​തി ആ​വ​ശ്യ​ത്തി​നാ​യി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ ഡ്രൈ​വ​റാ​യ ദേ​വ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. രോ​ഗി​ക​ളെ ഓ​രോ​രു​ത്ത​രാ​യി വി​ളി​ച്ച് പ​രി​ശോ​ധി​ച്ച് പ്രി​സ്ക്രി​പ്ഷ​ൻ എ​ഴു​തി ന​ൽ​കു​ന്ന ഡ്രൈ​വ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ​മാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡ്രൈ​വ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി ഭ​ര​ണ​കൂ​ടം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. മു​ൻ​പും ഇ​യാ​ൾ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. എ​ൻ​എം​സി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മേ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നും പ്രി​സ്ക്രി​പ്ഷ​ൻ എ​ഴു​താ​നും അ​ധി​കാ​ര​മു​ള്ളൂ. ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ത്ത​ര​മൊ​രു ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

District News

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്‌​ക​രി​ക്കും: മ​ന്ത്രി കെ. മു​ര​ളീ​ധ​ര​ന്‍

ക​ട​നാ​ട്: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ഷ് മാ​ന്‍ ആ​രോ​ഗ്യ മ​ന്ദി​ര്‍ മെ​യി​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

ഈ ​വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഉ​ട​ൻ ച​ര്‍​ച്ച ന​ട​ത്തും. സാ​ധ്യ​മാ​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. റോ​ബോ​ട്ടി​ക് ചി​കി​ത്സ അ​ട​ക്ക​മു​ള്ള​വ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കൊ​ണ്ടു​വ​രും. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍ ഓ​ട്ടോ​പ്‌​സി​ക്കു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ഹെ​ല്‍​ത്ത് ഗ്രാ​ൻ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 55.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ട​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മെ​യി​ന്‍ സെ​ന്‍റ​റാ​യ ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ മ​ന്ദി​ര്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​പി സേ​വ​ന​ങ്ങ​ള്‍, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, ന​വ​ജാ​ത​ശി​ശു ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ഗ​ര്‍​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ, സൗ​ജ​ന്യ മ​രു​ന്ന്, സൗ​ജ​ന്യ ലാ​ബ് ഡ​യ​ഗ്‌​നോ​സ്റ്റി​ക്, കു​ടും​ബാ​സൂ​ത്ര​ണം, കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യം, വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണം, മാ​ന​സി​കാ​രോ​ഗ്യം, സാം​ക്ര​മി​ക-​സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ഇ-​സ​ഞ്ജീ​വ​നി, ടെ​ലി ക​ണ്‍​സ​ല്‍​ട്ടേ​ഷ​ന്‍, വി​ഷ​യാ​ധി​ഷ്ഠി​ത ക്ലി​നി​ക്, പേ​ഷ്യ​ന്‍റ് സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പ്, കാ​ന്‍​സ​ര്‍ സ്‌​ക്രീ​നിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ല​ഭി​ക്കും.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ക്കൂ​ട്ടം, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ടി സ​ന്തോ​ഷ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷേ​ര്‍​ലി സാ​ബു, സ്‌നേ​ഹ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്. പ്രീ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

പാ​ല​ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റ് ന​ൽ​കു​ന്ന കൗ​ണ്ട​റി​ന് മു​ന്നി​ലാ​ണ് സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ​ത്. ഒ​പി​യി​ൽ ആ​ളു​ക​ൾ വ​രി​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. ആ​ളു​ക​ൾ നി​ൽ​ക്കാ​ത്ത ഭാ​ഗ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി.

നേ​ര​ത്തെ​യും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യെ​ന്ന് രോ​ഗി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ ര​മേ​ശ് പി​ഷാ​ര​ടി ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും രോ​ഗി​ക​ൾ ആ​രോ​പി​ച്ചു.

District News

"നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്ക​ണം'

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​രാം​വേ​ലി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​അ​രു​ണ്‍​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​സി. അ​ബു, പി.​എ​സ്. ര​ഘു​റാം, യു. ​കു​ഞ്ഞീ​തു, കു​റ്റീ​രി അ​സീ​സ്, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ലോ​ക വ​യോ​ജ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്ന് മേ​ഖ​ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു.

District News

ശാ​രീ​രി​കാ​സ്വാ​സ്ഥ്യം:യാ​ത്ര​ക്കാ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീവനക്കാർ

കൂ​ത്താ​ട്ടു​കു​ളം: യാ​ത്ര​യ്ക്കി​ടെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ. വൈ​ക്കം ഡി​പ്പോ​യി​ലെ വൈ​ക്കം – തൊ​ടു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന പ്രി​യ​ദ​ർ​ശി​നി വ​നി​താ സൗ​ജ​ന്യ​യാ​ത്രാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​യെ കൃ​ത്യ​സ​മ​യ​ത്ത് കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്ന് തൊ​ടു​പു​ഴ​യ്ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഞ്ച​ൽ​പ്പെ​ട്ടി സ്വ​ദേ​ശി​നി​ക്കാ​ണ് ബ​സി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​നോ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​ത്തു​നി​ൽ​ക്കാ​തെ ഡ്രൈ​വ​ർ വൈ​ക്കം പ​ടി​ഞ്ഞാ​റേ​പു​ത്തോ​ല​യി​ൽ ഷാ​ജി​യും ക​ണ്ട​ക്ട​ർ വൈ​ക്കം കൊ​ത​വ​റ പു​ത്ത​ൻ​പു​ര​യി​ൽ ഉ​ഷാ​കു​മാ​രി​യും ചേ​ർ​ന്ന് ബ​സ്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷ​മാ​ണ് ബ​സ് മ​റ്റ് യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Kerala

പുനലൂര്‍ താലൂക്കാശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ആക്ഷേപം

പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഡിഎംഒ അന്വേഷണം ആരംഭിച്ചു. കോമളംകുന്ന് സ്വദേശിയായ അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.

പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും കോഡ് - പ്രിലാപ്‌സ് എന്ന അവസ്ഥയാണ് മരണകാരണമെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവജാത ശിശുവിന്‍റെ മരണകാരണം ചികിത്സാപ്പിഴവാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ശ്രുതിയുടെ ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സൂപ്രണ്ടിനെ ഉപരോധിച്ചു. കൃത്യമായ അന്വേഷണം നടത്താമെന്ന സൂപ്രണ്ടിന്‍റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

കുഞ്ഞിന്‍റെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Kerala

മ​ക​ള്‍ മാ​ര​ക​രോ​ഗ​ത്തി​ന് അ​ടി​മ​യെ​ന്ന് വ്യാ​ജ ചി​കി​ത്സാ​രേ​ഖ; 1.89 ല​ക്ഷം ക​വ​ര്‍​ന്ന​താ​യി പ​രാ​തി

കൊ​ച്ചി: മ​ക​ള്‍ മാ​ര​ക​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്ന വ്യാ​ജ ചി​കി​ത്സാ​രേ​ഖ ഉ​ണ്ടാ​ക്കി 1,89,500 രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​ബി​ലു​ള്ള പു​തു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​യ സോ​ഫി​യ മി​നി, മ​ക്ക​ളാ​യ മേ​രി സോ​ന, സൗ​ര​വ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍​ക്കെ​തി​രെ നാ​ട്ടി​ലെ അ​യ​ല്‍​വാ​സി​യും ഒ​രു ബ​ന്ധു​വു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മ​ക​ള്‍ അ​ര്‍​ബു​ദ രോ​ഗം ബാ​ധി​ച്ച് പ​ഞ്ചാ​ബി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ര്‍​ന്ന് 2025 ഏ​പ്രി​ല്‍ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ പ​ക്ക​ല്‍ നി​ന്നും 67,000 രൂ​പ​യും, ബ​ന്ധു​വി​ന്‍റെ പ​ക്ക​ല്‍ 1,22,500 രൂ​പ​യും വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു കൊ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ത​ട്ടി​പ്പാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

റി​യാ​ദി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

റി​യാ​ദ്: റി​യാ​ദി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വ് ബ​ത്ഹ​യി​ലെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ഒ​ല്ലൂ​ർ പു​ത്തൂ​ർ ആ​വ​ണി​ശ്ശേ​രി പാ​ല​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ ടി​ൻ​സെ​ൻ (38) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കെ​എം​സി​സി വെ​ൽ​ഫെ​യ​ർ വി​ഗി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ക​ഴി​ഞ്ഞ മെ​യ് 18-ന് ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ടി​ൻ​സ​നെ റി​യാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ശു​മൈ​സി കി​ഗ് സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും, ഓ​ർ​മ​ശ​ക്തി പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​യാ​ൾ ജ​ന​റ​ൽ വാ​ർ​ഡി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​യ ടി​ൻ​സ​ൻ, ര​ണ്ടു വ​ർ​ഷം മു​മ്പ് വ​രെ റി​യാ​ദ് എ​ക്സി​റ്റ് 17-ലെ ​ഒ​രു ട​യ​ർ ക​ട​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. താ​മ​സ​രേ​ഖ​യാ​യ ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്ന ഇ​യാൾ ജോ​ലി​യും പ​ണ​വു​മി​ല്ലാ​തെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കാ​ണാ​താ​യ ടി​ൻ​സ​നെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ബ​ത്ഹ​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന ഇ​യാ​ളെ, ക​ഴി​ഞ്ഞ മാ​സം 22-നാ​ണ് ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം വെ​ൽ​ഫെ​യ​ർ വി​ഗ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ പ​രി​ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. മാ​താ​വ്: റീ​ന തോ​മ​സ്, ഏ​ക സ​ഹോ​ദ​രി: ടീ​ന ബി​ജു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഒ​ല്ലൂ​ർ സെ​ന്‍റെ ആ​ന്‍റ​ണീ​സ് ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ന്നു.

Kerala

ഇ​ട​മ​ല​ക്കു​ടി​യി​ൽനിന്ന് രോ​ഗി​യെ വീ​ണ്ടും ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

മൂ​ന്നാ​ർ: റോ​ഡി​ന്‍റെ അ​ഭാ​വ​ത്തി​ൽ രോ​ഗി​ക​ളെ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന ദു​രി​തപൂ​ർ​ണ​മാ​യ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മി​ല്ലാ​തെ ഇ​ട​മ​ല​ക്കു​ടി.

നൂ​റ​ടി​ക്കു​ടി സ്വ​ദേ​ശി​യാ​യ അ​ജ​യ് (33) എ​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​നി ബാ​ധി​ച്ച് അ​ഞ്ചു ദി​വ​സ​മായി കു​ടി​യി​ൽ കി​ട​പ്പി​ലായി​രു​ന്ന യു​വാ​വ് തീ​ർ​ത്തും അ​വ​ശ​നാ​യ​തോ​ടെ കു​ടിനി​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നൂ​റ​ടി​ക്കുടി മു​ത​ൽ വെ​ള്ള​വാ​ര​ക്കുടിവ​രെ കാ​ട്ടി​ലൂ​ടെ​ ഒ​റ്റ​യ​ടി​പ്പാ​ത മാ​ത്ര​മാ​ണു​ള്ള​ത്. വെ​ള്ള​വാ​ര​ക്കുടി മു​ത​ൽ കേ​പ്പ​ക്കാ​ടു വ​രെ താ​ത്കാ​ലി​ക​മാ​യി ഓ​ഫ്-​റോ​ഡ് ഉ​ണ്ടെ​ങ്കി​ലും കു​ണ്ടുംകു​ഴി​ക​ളും നി​റ​ഞ്ഞ് വ​ള​രെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള റോ​ഡാ​ണി​ത്.

ഇ​വി​ടെ യാ​ത്രാസൗ​ക​ര്യ​മോ ജീ​പ്പു​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​വാ​ര​ക്കുടി​യി​ലെ നി​വാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ മ​ഞ്ച​ൽ കെ​ട്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചു​മ​ന്നു​ കൊ​ണ്ടു​വ​ന്ന​ത്.

National

മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭ​ജി​ന​ഗ​ർ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്ക​ള​ട​ക്കം 58 രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഐ​സി​യു​വി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ​യ​ട​ക്കം എ​ല്ലാ രോ​ഗി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ സ്റ്റോ​ർ​റൂ​മി​ൽ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 15 ആം​ബു​ല​ൻ​സു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

വയോധികനായ രോഗി കട്ടിലില്‍ നിന്നു വീണുമരിച്ച സംഭവം: റിപ്പോര്‍ട്ട് തേടി സൂപ്രണ്ട്

ഉള്ളൂര്‍: വയോധികന്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊല്ലം ചടയമംഗലം വെട്ടുവഴി പുളിന്തിട്ട വീട്ടില്‍ സുകുമാരപിള്ള (84) ആണ് മരിച്ചത്. വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജനറല്‍ മെഡിസിന്‍ വകുപ്പ് തലവനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഓഗസ്റ്റ് 26ന് പക്ഷാഘാതം ബാധിച്ചതിനെത്തുടര്‍ന്നാണ് സുകുമാരപിള്ള ആശുപത്രിയിലാകുന്നത്. ആദ്യം കൊല്ലത്തെ ഒരു ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍കോളജിലെ 28-ാം വാര്‍ഡിലാണ് ഇദ്ദേഹം ചികിത്സയിലായിരുന്നത്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച കട്ടിലില്‍ നിന്നു തറയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ എല്ലിന് പൊട്ടലുണ്ടാകുകയും ഡോക്ടര്‍ എത്തി തുന്നലിടുകയും ചെയ്തു. എന്നാല്‍ വീണ്ടും അതേ കട്ടിലില്‍ തന്നെ പ്രവേശിപ്പിച്ചുവെന്നും അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോയില്ലെന്നുമാണ് സുകുമാരപിള്ളയുടെ ബന്ധുക്കളുടെ ആരോപണം. വീഴ്ചയില്‍ തലയ്ക്കും പരിക്കേറ്റു. തലയ്ക്കും തുന്നലിട്ടു.

അതേസമയം സുകുമാരപിള്ളയെ കിടത്തിയിരുന്ന കട്ടിലിന് സുരക്ഷയില്ലായിരുന്നുവെന്നും അത്യാവശ്യം വേണ്ടുന്ന സംരക്ഷണകവചം കട്ടിലിന്‍റെ നാലുഭാഗത്തും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സുകുമാരപിള്ളയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയുണ്ടായി.

എന്നാല്‍ സുകുമാരപിള്ള കട്ടിലില്‍ നിന്നു വീണസമയത്ത് ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നുവെന്നും അവരുടെ അനാസ്ഥയാണ് വയോധികന്‍റെ പരിക്കിലേക്കു നയിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വകുപ്പ് മേധാവിയിൽ നിന്നുള്ള വിശദീകരണം ലഭിച്ചതിനുശേഷം അനന്തരനടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ട് സി.ജി. ജയചന്ദ്രന്‍ പറഞ്ഞു.

രോഗി മരിച്ചതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിക്കുകയും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രോഗിമരിച്ചതുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിഅധികൃതരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ വിശദീകരണത്തിനുശേഷമായിരി്കും ഇതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

District News

കൊ​ല്ലം വിക്‌ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​ക​ളെത്തും

കൊ​ല്ലം: കൊ​ല്ലം വി​ക്‌ടോറി​യ ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷലി​സ്റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ആ​ലോ​ച​ന. പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് തീ​രു​മാ​നം. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന സ​മാ​ന പ​രി​ഷ്‌​കാ​രം വി​ല​യി​രു​ത്തി​യ​ശേ​ഷം വി​ക്‌ടോറി​യ​യി​ല്‍ സ്‌​പെ​ഷാ​ലി​റ്റി യോ​ഗ്യ​ത​യു​ള്ള ഡോ​ക്‌ടര്‍​മാ​രെ കൂ​ടു​ത​ല്‍ നി​യ​മി​ക്കും.വിക്‌ടോറി​യ​യി​ല്‍ നി​ല​വി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റ് രാ​ത്രി ഉ​ണ്ട്. എ​ന്നാ​ല്‍ സ​ങ്കീ​ര്‍​ണ​മാ​യ അ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്ന​വ​രെ റ​ഫ​ര്‍ ചെ​യ്യു​ന്ന​താ​യ പ​രാ​തി നി​ല​വി​ലു​ണ്ട്.

പീ​ഡി​യാ​ട്രി​ക് ഒ​പി ഉ​ച്ച​യ്ക്ക് അ​വ​സാ​നി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പീ​ഡി​യാ​ട്രി​ക്, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ണ്‍ കോ​ള്‍ ഡ്യൂ​ട്ടി സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ല. അ​തി​നാ​ല്‍ കൊ​ല്ലം ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തു​മു​ള്ള സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പോ​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ രോ​ഗം സ​ങ്കീ​ര്‍​ണ​മാ​യാ​ല്‍ വി​ക്‌ടോ​റി​യ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം വി​ക്ടോ​റി​യ​യി​ലേ​ക്ക് വി​ശ്വ​സി​ച്ച് റ​ഫ​ര്‍ ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യു​മു​ണ്ട്. കൂ​ടു​ത​ല്‍ ഡോ​ക്‌ടര്‍​മാ​രെ നി​യ​മി​ച്ച് 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സേ​വ​നം ല​ഭ്യ​ക്കി തു​ട​ങ്ങു​ന്ന​തോ​ടെ രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

ഗൈ​ന​ക്കോ​ള​ജി​യി​ല്‍ രാ​ത്രി ഡ്യൂ​ട്ടി വ​ലി​യ പ്ര​ശ്‌​നം

വി​ക്‌ടോറി​യ​യി​ലെ 11 ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​രു​ടെ ത​സ്തി​ക​യി​ല്‍ ഒ​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രി​ല്‍ ആ​റു പേ​ര്‍ 55 വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. 55 വ​യ​സ് പി​ന്നി​ട്ട​വ​രെ​യും 25 വ​ര്‍​ഷ​ത്തി​ല​ധി​കം സേ​വ​ന​മു​ള്ള​വ​രെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കാ​നാ​കി​ല്ല.

ആ​റ് ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ ത​സ്തി​ക​യി​ല്‍ ര​ണ്ടെ​ണ്ണം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സ്‌​പെ​ഷലി​സ്റ്റു​ക​ളു​ടെ എ​ണ്ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

District News

ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ പീ​ഡി​യാ​ട്രി​ക് ക്യാ​മ്പ്

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് ആ​ൻഡ് നി​യോ​ന​ാ റ്റോ​ള​ജി​സ്റ്റി​ന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു​വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ആ​റു​വ​രെ​യും സൗ​ജ​ന്യ പീ​ഡി​യാ​ട്രി​ക്‌​സ് നി​യോ​നാ​റ്റോ​ള​ജി ക്യാ​മ്പ് നടത്തും. വാ​ഴ​പ്പ​ള്ളി പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണ സി. ​ദി​ലീ​പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ഷ​ന്‍ ആൻഡ് നി​യോ​നാ​റ്റോ​ള​ജി​സ്റ്റ് ഡോ. ​ദീ​പ ജയിം​സ് , ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ഷ​ന്‍ ഡോ. ​റി​യ കെ. ​മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ക്യാ​മ്പി​ല്‍ എല്ലാ ദി​വ​സ​വും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന 30 പേ​ര്‍​ക്ക് ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

ലാ​ബ്, റേ​ഡി​യോ​ള​ജി, എ​ന്നീ സേ​വ​ന​ങ്ങ​ള്‍​ക്ക് 20ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ലഭിക്കും. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​ശോ​ധ​ന, വ​ള​ര്‍​ച്ചാ-​വി​ക​സ​ന വി​ല​യി​രു​ത്ത​ല്‍, പോ​ഷ​കാ​ഹാ​ര നി​ര്‍​ദേശ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വി​ദ​ഗ്ധ ശി​ശു​രോ​ഗ ചി​കി​ത്സ​യും സാ​ധാ​ര​ണ രോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭിക്കും. ര​ജി​ഷ്‌​ട്രേ​ഷ​ന് 8943353611 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രിഷ​ന്‍ ഡോ. ​റെ​ജി​മോ​ന്‍ ജോ​സ്, സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ഷ​ന്‍ ഡോ. ​സ​ഞ്ജു സൈ​മ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

National

ബംഗാളിലെ ആശുപത്രിയിൽ ഒരുമാസത്തിനിടെ മരിച്ചത് 89 നവജാതർ

സി​​​ലി​​​ഗു​​​രി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ മാ​​​ൽ​​​ഡ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത് 89 ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ​​​ക്ക്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ദ​​​ഗ്ധ​​​സം​​​ഘം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പ്ര​​​ല​​​യ് ആ​​​ചാ​​​ര്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യും വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ക​​​ഴി​​​ഞ്ഞ 28 ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ 89 ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളാ​​​ണു മ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​ പ്ര​​​ഥ പ്ര​​​തിം മു​​​ഖ​​​ർ​​​ജി അ​​​റി​​​യി​​​ച്ചു.

ജൂ​​​ലൈ​​​യി​​​ൽ 77 ന​​​വ​​​ജാ​​​ത​​​ ശി​​​ശു​​​ക്ക​​​ളും മ​​​രി​​​ച്ചു​​​വെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​റ​​​ഞ്ഞു. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

International

പാ​ക്കി​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ∙ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ലെ മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് വാ​ർ​ഡി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന 15 കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വ​ൻ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. തീ ​പ​ട​ർ​ന്ന​തോ​ടെ വാ​ർ​ഡാ​കെ ക​റു​ത്ത പു​ക​കൊ​ണ്ട് മൂ​ടു​ക​യും കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ത്രം പ്ര​സ​വി​ച്ച സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചാ​ണ് പ​ല അ​മ്മ​മാ​രും താ​ഴേ​ക്ക് ഓ​ടി​യ​ത്. എ​ന്നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല.

അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എ​ത്തി​യ​തെ​ന്ന് മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​സ​വ വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന വാ​തി​ലു​ക​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ജ​വേ​രി​യ എ​ന്ന അ​മ്മ കു​റ്റ​പ്പെ​ടു​ത്തി. ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കു​ഞ്ഞു​ങ്ങ​ളെ അ​വി​ടെ​യി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ല് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ വ​ന്ന​ത്. ഒ​രു കു​ഞ്ഞി​നെ​പ്പോ​ലും ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നും ജ​വേ​രി​യ പ​റ​ഞ്ഞു.

Kerala

തലച്ചോറിൽ രക്തസ്രാവം: പി.എസ്. പ്രശാന്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനി ബാധിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് മെഡിക്കൽ കോളജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റു പരിശോധനകൾ നടത്തിവരികയാണ്.

ശബരിമലയിലെ ദ്വാരപാലക പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

National

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

അ​​​​മ​​​​രാ​​​​വ​​​​തി: മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​യി​​​​ലെ അ​​​​മ​​​​രാ​​​​വ​​​​തി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​വ​​​​ജാ​​​​ത ശി​​​​ശു തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​ൽ (​എ​​​​ൻ​​​​ഐ​​​​സി​​​​യു) ഉ​​​​ണ്ടാ​​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​​ൽ മൂ​​​​ന്നു കു​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ‍യി. ഒ​​​​രു കുഞ്ഞിന്‍റെ നി​​​​ല അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 3.15ന് ജി​​​​ല്ലാ വ​​​​നി​​​​താ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പു​​​​തി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

വ​​​​ള​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​തെ ജ​​​​നി​​​​ച്ച, ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ള്ള കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നി​​​​ട​​​​ത്താ​​​​യി​​​​രു​​​​ന്നു അ​​​​ഗ്നി​​​​ബാ​​​​ധ​​​​യെ​​​​ന്ന് അ​​​​മ​​​​രാ​​​​വ​​​​തി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ രാ​​​​കേ​​​​ഷ് ഓ​​​​ല പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് 36 ശി​​​​ശു​​​​ക്ക​​​​ളെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യ​​​​താ​​​​യും തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​മ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ഫ​​​​യ​​​​ർ, പി​​​​ഡ​​​​ബ്ല്യു​​​​ഡി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്രതിഷേധിച്ച് കുട്ടികളുടെ ബന്ധുക്കൾ

സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ അനാസ്ഥയാണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു മു​​​​ന്നി​​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് റ​​​​വ​​​​ന്യു മ​​​​ന്ത്രി​​​​

പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യം ഉ​​​​റ​​​​പ്പു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​താ​​​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര റ​​​​വ​​​​ന്യു മ​​​​ന്ത്രി​​​​യും അ​​​​മ​​​​ര​​​​വ​​​​തി ജി​​​​ല്ല​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ബാ​​​​വ​​​​ൻ​​​​കു​​​​ലെ അ​​​​റി​​​​യി​​​​ച്ചു. അ​​​​ഗ്നി​​​​ബാ​​​​ധ​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന് ആ​​​​റു കു​​​​ട്ടി​​​​ക​​​​ളെ സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യും അ​​​​തി​​​​ൽ ഒ​​​രു കു​​​ട്ടി​​​യു​​​ടെ നി​​​​ല അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​റ​​​ഞ്ഞു.

സു​​​​ര​​​​ക്ഷാ​​​വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഫ​​​​യ​​​​ർ, ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് നവജാതശിശുക്കൾ മരിച്ചു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലർച്ചെ 3:30-ഓടെയാണ് ദുരന്തമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലെ വെന്‍റിലേറ്റർ പൊട്ടിത്തെറിച്ചാണ് വൻ തീപിടിത്തമുണ്ടായത്.

അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു.

പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള മറ്റ് ആറ് നവജാതശിശുക്കളെ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിവരികയാണ്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം: ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

ഭോ​​​​പ്പാ​​​​ൽ:മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഛിന്ദ്വാ​​​​ര​ ജി​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ഞ്ഞ് മ​​​​രി​​​​ച്ചു.
ര​​​​ണ്ടു കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 1.50ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

എ​​​​ൻ​​​​ഐ​​​​സി​​​​യു​​​​വി​​​​ൽ കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ​​​​ക്ക് ചൂ​​​​ട് ന​​​​ൽ​​​​കാ​​​​ൻ ഉ​​​​പ​​​​യോ​ഗി​​​​ക്കു​​​​ന്ന ‘റേ​​​​ഡി​​​​യ​​​​ന്‍റ് വാ​​​​മ​​​​ർ’ മെ​​​​ഷീ​​​​നി​​​​ലെ ഫി​​​​ല​​​​മെ​​​​ന്‍റ് കോ​​​​യി​​​​ലി​​​​ലു​​​​ണ്ടാ​​​​യ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഓ​​​​ക്സി​​​​ജ​​​​ൻ ട്യൂ​​​​ബി​​​​ലേ​​​​ക്ക് പ​​​​ട​​​​രു​​​​ക​​​​യും തൊ​​​​ട്ടി​​​​ലി​​​​ൽ തീ ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഫോം ​​​​മെ​​​​ത്ത​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം തീ ​​​​പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ച്ചു. 15 സെ​​​​ക്ക​​​​ൻ​​​​ഡി​​​​നു​​​​ള്ളി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു​​​​വെ​​​​ങ്കി​​​​ലും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പൊ​​​​ള്ള​​​​ലേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് എ​​​​ൻ​​​​ഐ​​​​സി​​​​യു​​​​വി​​​​ൽ ആ​​​​കെ 33 കു​​​​ട്ടി​​​​ക​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രേ വാ​​​​മ​​​​ർ മെ​​​​ഷീ​​​​നി​​​​ൽ കി​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ന​​​​ഴ്‌​​​​സു​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ​​​​മ​​​​യ​​​​രോ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ കാ​​​​ര​​​​ണം ബാ​​​​ക്കി 30 കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളെ​​​​യും പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ശേ​​​​ഷം ജ​​​​ബ​​​​ൽ​​​​പു​​​​രി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ളേ​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. എ​​​​ന്നാ​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ഒ​​​​രു കു​​​​ഞ്ഞ് മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

National

ആ​ശു​പ​ത്രിയിൽ​ ന​ഴ്‌​സ് മ​രി​ച്ച നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു മ​രി​ച്ച യു​വ​തി. തു​ട​ർ​ന്ന് രാ​ത്രി പ​ത്ത​ര​യ്ക്ക് ശു​ചി​മു​റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​കെ വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി ഉ​ള്ളി​ൽ നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ല​ത​വ​ണ വാ​തി​ലി​ൽ മു​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി. യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ല​ത്തു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പാ​ല​ക്കാ​ട് ഡെ​ങ്കി​പ്പ​നി; 13 വ​യ​സു​കാ​രി മ​രി​ച്ചു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം. പാ​ല​ക്കാ​ട് എ​രു​ത്തേ​മ്പ​തി വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ന്‍റെ​യും ചി​ത്ര​യു​ടെ​യും മ​ക​ൾ അ​ശ്വി​നി​യാ​ണ് (13) മ​രി​ച്ച​ത്.

ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ശ്വി​നി​ക്ക് പ​നി തു​ട​ങ്ങി​യ​ത്.

പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ദ്യം കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​നി കൂ​ടു​ത​ലാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

Kerala

പുറത്തുനിന്നവർ മഴ കാരണം കയറിയത്; പുനലൂർ ആശുപത്രിയിലെ വിവാദ അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പുനലൂര്‍ ആശുപത്രിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍ജിഒ അസോസിയേഷന്‍റെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. താന്‍ വന്നപ്പോള്‍ സ്വീകരണം ഉണ്ടായില്ലെന്നും തിരിച്ച് പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

പുറത്ത് നിന്നവര്‍ മഴ കാരണം അകത്തേക്ക് കയറിയതാണെന്നും മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്ന് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മരുന്നില്ലെന്ന് ചിലര്‍ വെറുതെ അടിച്ചു വിടുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നെഗറ്റീവ് വാര്‍ത്തയ്ക്ക് ഒപ്പം പോസിറ്റീവ് കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ആരോഗ്യ സ്‌കീം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് ചില മുന്‍വിധികള്‍ ഉണ്ട്. സ്വകാര്യ മേഖലയ്ക്ക് എന്ന മുന്‍വിധികള്‍ ഒന്നും പാടില്ല. കെഎസ്ആര്‍ടിസിയെ കുറിച്ച് മുന്‍പ് പല പ്രവചനങ്ങള്‍ നടത്തി. ആ പ്രവചനങ്ങള്‍ എല്ലാം ഇന്ന് തെറ്റായിയെന്നുംമുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍ജിഒ അസോസിയേഷന്‍ മന്ത്രിയെ ആശുപത്രിക്കുള്ളില്‍ എത്തി അഭിവാദ്യം ചെയ്ത ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ആശുപത്രികള്‍ക്കുള്ളില്‍ കൊടിപിടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മുരളീധരന്‍ ഇത് എതിര്‍ക്കാതെ സന്തോഷപൂര്‍വം നേതാക്കള്‍ അണിയിച്ച ഷാള്‍ ഏറ്റുവാങ്ങുകയും പ്രവര്‍ത്തകരുമായി സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

National

വിമാനം ആകാശച്ചുഴിയിൽ; ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലിരു​​​​​ന്ന 13 യാ​​​​ത്ര​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​നം ആ​​​​​കാ​​​​​ശ​​​​​ച്ചു​​​​​ഴി​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന 13 യാ​​​​​ത്ര​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ട്ടു. നാ​​​​​ല് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ൽ ഒ​​​​​രാ​​​​​ൾ​​​​​ക്കു സാ​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റെന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് ദ്വീ​​​​​പാ​​​​​യ ഫു​​​​​ക്ക​​​​​റ്റി​​​​​ൽനി​​​​​ന്ന് ഡ​​​​​​​​​ൽ​​​​​​​​​ഹി​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു​​​​​ള്ള എ​​​​​​​​​യ​​​​​​​​​ർ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ എ​​​​​​​​​യ​​​​​​​​​ർ​​​​​​​​ബ​​​​​​​​​സ് എ 320 ​​​​​​​​​വി​​​​​​​​​മാ​​​​​​​​​നം ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്.

137 യാ​​​​​ത്ര​​​​​ക്കാ​​​​​രും എ​​​​​ട്ട് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​ണു വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ നാ​​​​​ല് ജീ​​​​​വ​​​​​ന​​​​​ക്കാ​​​രും 13 യാ​​​ത്ര​​​ക്കാ​​​രു​​​ം ചി​​​​​കി​​​​​ത്സ​​​​​തേ​​​​​ടി​​​​​. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് ഡ​​​​​​​​​യ​​​​​​​​​റ​​​​​​​​​ക്‌​​​​​​​​ട​​​​​​​​​റേ​​​​​​​​​റ്റ് ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ഓ​​​​​​​​​ഫ് സി​​​​​​​​​വി​​​​​​​​​ൽ ഏ​​​​​​​​​വി​​​​​​​​​യേ​​​​​​​​​ഷ​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

Kerala

കൊടി വിലക്കിയ മന്ത്രിക്ക് ആശുപത്രിയിൽ കൊടി ഉയർത്തി സ്വീകരണം

പത്തനംതിട്ട: പുനലൂർ താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് ആശുപത്രി കെട്ടിടത്തിനുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ആശുപത്രികളിൽ രാഷ്ട്രീയ പ്രചരണങ്ങളോ കൊടിപിടിക്കലോ പാടില്ലെന്ന കർശന നിർദേശം നിലനിൽക്കെയാണ് ഈ സംഭവം നടന്നത്.

കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ആണ് മന്ത്രിക്ക് ഈ സ്വീകരണം ഒരുക്കിയത്. രോഗികളും നഴ്സുമാരും ഉള്ള ഇൻഡോർ വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ വച്ചാണ് സംഘടനാംഗങ്ങൾ കൊടികളുമേന്തി ഉറക്കെ മുദ്രാവാക്യം വിളിച്ചത്.

ആശുപത്രികളിൽ രാഷ്ട്രീയ കൊടികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പാടില്ലെന്ന് മുൻപ് നിലപാടെടുത്തിരുന്ന മന്ത്രി, ഈ സ്വീകരണം തടയാനോ വിലക്കാനോ മുതിരാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുകയായിരുന്നു എന്ന് വിമർശനമുയർന്നു.

ആശുപത്രി പോലെയുള്ള ഒരു നിശബ്ദ മേഖലയിൽ (Silence Zone) ചട്ടങ്ങൾ ലംഘിച്ച് നടന്ന ഈ രാഷ്ട്രീയ പ്രകടനത്തിനെതിരെ വലിയ രീതിയിലുള്ള പൊതുജന-പ്രതിപക്ഷ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്.

National

ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ തീ​ർ​ന്നു; പി​താ​വി​ന്‍റെ മ​ടി​യി​ൽ കി​ട​ന്ന് യു​വാ​വ് മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ണ്ഡ​ല ജി​ല്ല​യി​ൽ ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചു. സു​ഹേ​ര മാ​ൽ സ്വ​ദേ​ശി അ​ജി​ത് ബ​രാ​യ്യ (21) ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ജി​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥി​ര​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ജി​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, യാ​ത്ര​യ്ക്കി​ട​യി​ൽ സി​ലി​ണ്ട​റി​ലെ ഓ​ക്സി​ജ​ൻ തീ​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി​ട്ടും കൃ​ത്യ​സ​മ​യ​ത്ത് ഓ​ക്സി​ജ​ൻ കി​ട്ടാതെ അ​ജി​ത് പി​താ​വി​ന്‍റെ മ​ടി​യി​ൽ കി​ട​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം പ​കു​തി​യി​ൽ താ​ഴെ; തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​കെ 342 ഡോ​ക്ട​ർ​മാ​രു​ടെ സ്ഥി​രം ത​സ്തി​ക​യാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം ഇ​പ്പോ​ൾ ജോ​ലി​ചെ​യ്യു​ന്ന​ത് 170 ഡോ​ക്ട​ർ​മാ​ർ മാ​ത്രം. ആ​കെ ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ. ജി​ല്ല​യി​ലെ എ​ട്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു സ്ഥി​രം ഡോ​ക്ട​ർ പോ​ലു​മി​ല്ല.
മ​ഴ​ക്കാ​ല​ത്തെ പ​തി​വു രോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും ഷി​ഗെ​ല്ല​യു​മെ​ല്ലാം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സ​മ​യ​മാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി തൊ​ട്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രെ ഒ​പി വി​ഭാ​ഗ​ത്തി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ല. രോ​ഗ​ത്ത​ള​ർ​ച്ച​യ്ക്കി​ട​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​മ്പോ​ൾ പ​ല​രും അ​വ​ശ​രാ​യി​പ്പോ​കു​ന്നു​ണ്ട്. ഓ​ൺ​ലൈ​നാ​യി ടോ​ക്ക​ണെ​ടു​ത്താ​ലും കാ​ത്തി​രി​പ്പി​ന് വ​ലി​യ മാ​റ്റ​മി​ല്ല. ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ തേ​ടി പോ​കു​ന്ന​വ​രും ഏ​റെ​യാ​ണ്. രോ​ഗി​ക​ൾ​ക്കൊ​പ്പം ഡോ​ക്ട​ർ​മാ​രും തി​ര​ക്കു​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.
ഓ​രോ ദി​വ​സ​വും 1500 ല​ധി​കം രോ​ഗി​ക​ളെ​ത്തു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 51 സ്ഥി​രം ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​യാ​ണ് ഉ​ള്ള​ത്. ഇ​പ്പോ​ൾ ആ​കെ​യു​ള്ള​ത് 27 ഡോ​ക്ട​ർ​മാ​ർ മാ​ത്രം. കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ ആ​റു ത​സ്തി​ക​ക​ളു​ള്ള​തി​ൽ ഇ​പ്പോ​ഴു​ള്ള​ത് ഒ​രാ​ൾ മാ​ത്രം. സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ടീ​ച്ചിം​ഗ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 49 ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് ഇ​പ്പോ​ഴു​ള്ള​ത് 26 പേ​ർ മാ​ത്രം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ മി​ക്ക​തി​ലും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു മൂ​ലം ഒ​പി സേ​വ​നം വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

ന​ർ​ക്കി​ല​ക്കാ​ട്, പാ​ണ​ത്തൂ​ർ, ക​രി​ന്ത​ളം, ദേ​ല​മ്പാ​ടി, മു​ള്ളേ​രി​യ, പെ​ർ​ള, പു​ത്തി​ഗെ, വാ​ണി​ന​ഗ​ർ എ​ന്നി​ങ്ങ​നെ എ​ട്ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​രൊ​റ്റ സ്ഥി​രം ഡോ​ക്ട​ർ പോ​ലും ഇ​ല്ലാ​ത്ത​ത്. മ​റ്റി​ട​ങ്ങ​ളി​ലും എ​ൻ​എ​ച്ച്എം പ​ദ്ധ​തി​യി​ലോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലോ നി​യ​മി​ച്ച താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രെ​ക്കൊ​ണ്ടാ​ണ് ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നി​ട്ടും പ​ല​യി​ട​ങ്ങ​ളി​ലും ഒ​പി സ​മ​യം വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ത​യ്യാ​റാ​കു​ന്ന സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഭ​ര​ണം മാ​റി​യ​തോ​ടെ ആ ​പ​ദ്ധ​തി നി​ല​ച്ചു​പോ​യി. വീ​ണ്ടും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ ​പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ഡോ​ക്ട​ർ​മാ​രും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ങ്ങ​നെ​യാ​യാ​ൽ ജി​ല്ല​യി​ൽ ജോ​ലി​ചെ​യ്യാ​നെ​ത്തു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​വെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടൊ​പ്പം ഒ​ഴി​വു​ള്ള ഇ​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ ആ​രോ​ഗ്യ​രം​ഗ​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

വെ​ള്ള​രി​ക്കു​ണ്ട് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്ക​ണം

വെ​ള്ള​രി​ക്കു​ണ്ട്: ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ചി​കി​ത്സ​യും ഓ​ർ​ത്തോ, ഇ​എ​ൻ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ഷ​ലൈ​സ് ഡോ​ക്ട​ർ​മാ​രു​ടെ 24 മ​ണി​ക്കൂ​ർ സേ​വ​ന​വും വേ​ണ​മെ​ന്ന് ബി​എം​എ​സ് വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​റെ​ജി​കു​മാ​ർ, എ.​സി. വി​നോ​ദ് കു​മാ​ർ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ത​മ്പാ​ൻ നാ​യ​ർ പാ​ട്ട​ത്തി​ൽ, ബ​ളാ​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ, ര​മ​ണി കൊ​ന്ന​ക്കാ​ട്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഭ​ര​ത​ൻ ക​ല്യാ​ൺ​റോ​ഡ്, സി.​വി. സു​രേ​ഷ് പ്ര​സം​ഗി​ച്ചു.

National

സോ​നം വാം​ഗ്ചു​കി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ട് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ നി​രാ​ഹാ​ര സ​മ​ര​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി ഗു​രു​ഗ്രാ​മി​ലെ മെ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​കി​നെ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജെ.​പി.​ന​ദ്ദ, ജി​തേ​ന്ദ്ര സിം​ഗ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട ഉ​പ​വാ​സ​ത്തി​നൊ​ടു​വി​ലാ​ണ് വാം​ഗ്ചു​കി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​ജെ​പി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ഷ​യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. ഉ​ന്ന​യി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ജെ.​പി ന​ദ്ദ പ്ര​തി​ക​രി​ച്ചു.

Kerala

ചെത്തിപ്പുഴ ആശുപത്രിയില്‍ സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിച്ചു

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍ സ​മ്പൂ​ര്‍ണ്ണ കാ​ന്‍സ​ര്‍ ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഈ ​ചി​കി​ത്സാ കേ​ന്ദ്രം മൂ​ന്ന് ഘ​ട്ട​മാ​യി ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ന്‍സ​ര്‍ ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റും.

ബോ​ധ​വത്ക​ര​ണം, പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍, അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​മു​ള്ള ചി​കി​ത്സ​യും തു​ട​ര്‍ചി​കി​ത്സ​യും എ​ന്നി​വ​യ്ക്കു​മാ​യി പ​തി​നാ​റ് ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണി​ത്. സ​ന്തോ ഓ​ഡി​റ്റോ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പി ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത സി​നി​മ​താ​രം ജൂ​വ​ല്‍ മേ​രി മു​ഖ്യാ​തിഥി​ ആ​യി​രു​ന്നു.

വി​നു ജോ​ബ് എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​മി കാ​വാ​ലം, ഹോ​സ്പി​റ്റ​ല്‍ അ​സോ. ഡ​യ​റ​ക്ട​റു​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​പ്രി​ന്‍സ് എ​തി​രേ​റ്റ് കു​ടി​ലി​ല്‍, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്രൊ​ഫ. ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​ജൂ​ബി മാ​ത്യു, ഡോ ​ന​വീ​ന്‍ എ​സ്.​നാ​യ​ര്‍, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍സ​ര്‍ രോ​ഗ​നി​ര്‍ണ​യ പാ​ക്കേ​ജു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​നും വി​വ​ര​ങ്ങ​ള്‍ക്കും 8943353603 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു മരുന്ന് മോഷണം പോയതായി പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡില്‍ നിന്നു നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട ഉറക്കഗുളികകള്‍ മോഷണം പോയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

14-ാം വാര്‍ഡില്‍ നിന്നും ഫാര്‍മസിയില്‍ നിന്നും നഴ്സിംഗ് സ്റ്റേഷനിലേക്ക് നല്‍കിയ നാര്‍ക്കോട്ടിക് പരിധിയില്‍ വരുന്ന ഉറക്കഗുളികകള്‍ അടക്കം ഉള്‍പ്പെടുന്ന മരുന്നു മോഷണം പോയതായി വിവരം പുറത്ത് വരുന്നത്.

സംഭവം മനസിലാക്കിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്നുതന്നെ പരാതിയും മെഡിക്കല്‍ കോളജ് പോലീസിന് നല്‍കുകയുണ്ടായി. എന്നാല്‍ കാണാതായ മരുന്നിന്‍റെ പൂര്‍ണമായ ലിസ്റ്റ് ഇതുവരെ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്നാണ് അറിയുന്നത്.

ഡബിള്‍ ലോക്കറില്‍ അതീവ സുരക്ഷയോടെയും കടുത്ത നിയന്ത്രണത്തോടെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. ഉറക്കക്കുറവ് ഉളളവര്‍, ഡിപ്രഷന്‍ ഉളളവര്‍ എന്നിവര്‍ ഉപയോഗിക്കുന്ന സൈക്കോ ഡ്രോപ്പിക്ക് ഇനത്തില്‍ വരുന്ന മരുന്നാണ് കാണാതായിരിക്കുന്നത്.

മരുന്നു കാണാതായ സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനും മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

Kerala

വ്യാജരേഖ ചമച്ച് അവയവക്കടത്ത്: ആശുപത്രികള്‍ ഇഡി നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.

കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.

നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.

National

ആ​ശു​പ​ത്രി​യി​ൽ ഫാ​ൻ പൊ​ട്ടി​വീ​ണ് രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യു​ടെ മേ​ൽ സീ​ലിം​ഗ് ഫാ​ൻ പൊ​ട്ടി​വീ​ണ് മ​രി​ച്ചു. ജൂ​ലൈ 18-ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ക്ബ​ർ (42) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ക്ബ​റി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി.

ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ക്ബ​ർ കി​ട​ന്നി​രു​ന്ന ക​ട്ടി​ലി​ലേ​ക്ക് ഫാ​ൻ ഊ​രി വീ​ഴു​ക​യാ​യി​രു​ന്നു. ഫാ​ൻ അ​ക്ബ​റി​ന്‍റെ വ​യ​റ്റി​ലാ​ണ് പ​തി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ക്ബ​റി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം ഫാ​ൻ വീ​ണ​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം, സ്ട്രോ​ക്ക്, ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​ക​ളോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫാ​ൻ വീ​ണ ഉ​ട​ൻ ത​ന്നെ രോ​ഗി​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യും ബാ​ഹ്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.

വാംഗ്ചുക്കിന്‍റെ ആരോഗ്യനില വഷളാകുകയാണെന്നും അതിനാൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂലൈ 24 ലേക്ക് മാറ്റി.

സോനം വാംഗ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് നിരീക്ഷിച്ച കോടതി, അദ്ദേഹത്തിന്‍റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഓരോ പൗരന്‍റെയും ജീവൻ വിലപ്പെട്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, വാംഗ്ചുക്കിന്‍റെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ ആശുപത്രിയിലെ ചികിത്സയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും, ആരോഗ്യം കൂടുതൽ വഷളാകുന്നതിനു മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

വാംഗ്ചുക്കിന്‍റെ സ്വന്തം ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവാദം നൽകുന്നില്ലെന്നും എന്ത് മരുന്നുകളാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.

ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

Kerala

നീന്തിക്കയറണം; എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ്.

ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിന്‍റെ മുന്നിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.

മഴ പെയ്താല്‍ വെള്ളത്തിലൂടെ നീന്തി വേണം രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്ക് പോകാന്‍. ഡ്രെയ്‌നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.

കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി വെള്ളക്കെട്ടില്‍ തന്നെ തുടരാനാണ് സാധ്യത.

കൊച്ചിയില്‍ മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കോടികള്‍ മുടക്കി നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ ആയിരുന്നു.

District News

കേരളപുരം ഇഎസ്ഐ ആശുപത്രി പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കു​ണ്ട​റ: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി ഏ​തു സ​മ​യ​വും ത​ക​ര്‍​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ല്‍. ഏ​ഴാം​കു​റ്റി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കേ​ര​ള​പു​രം ഇ​എ​സ്‌​ഐ​ക്കാ​ണ് ഈ ​ദു​ര്‍​ഗ​തി. 1968ല്‍ ​സ്ഥാ​പി​ത​മാ​യ ഈ ​ആ​തു​രാ​ല​യ​ത്തി​ല്‍ അറ്റകുറ്റപ​ണി​ക​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​നെ​ തു​ട​ര്‍​ന്ന് ഗ്രി​ല്‍ ഡോ​റു​ക​ള്‍ തു​രു​മ്പി​ച്ചു ക​ഴി​ഞ്ഞ ഫാ​ര്‍​മ​സി​യു​ടെ​യും മ​റ്റും ബോ​ര്‍​ഡു​ക​ള്‍ പ​ല​തും തെ​ര്‍​മോ​ഫോം ഷീ​റ്റി​ല്‍ സ്‌​കെ​ച്ച് പേ​ന ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വീ​ല്‍ ചെ​യ​റു​ക​ളും തു​രു​മ്പെ​ടു​ത്തു ക​ഴി​ഞ്ഞു. വ​യ​റിം​ഗും പ്ല​ംബിംഗും ന​ശി​ച്ചു തു​ട​ങ്ങി. മേ​ല്‍​ക്കൂ​ര​ക​ളും ത​ക​ര്‍​ന്നു തു​ട​ങ്ങി. അ​ങ്ങി​ങ്ങാ​യി വ​ട്ട​ത്തി​ല്‍ അറ്റകു റ്റപണികൾ‍ ചെ​യ്ത​പോ​ലെ ഡി​സൈ​നു​ക​ള്‍ കാ​ണാം. വാ​ട്ട​ര്‍ ടാ​ങ്കും ത​ക​ര്‍​ന്നു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. തു​രു​മ്പു പി​ടി​ച്ച ഹാ​ന്‍​ഡ് റെ​യി​ലു​ക​ളി​ല്‍ പി​ടി​ച്ചാ​ല്‍ കൈ​മു​റി​യു​മെ​ന്നു​റ​പ്പ്. ഗേ​റ്റു​ക​ളും ദ്ര​വി​ച്ച് വീ​ഴാ​റാ​യി. പ​രി​സ​രം എ​ല്ലാം കാ​ടു മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ആ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ആ​തു​രാ​ല​യ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്താ​ത്ത​തി​നെ​ തു​ട​ര്‍​ന്ന് ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​യി​രി​ക്കു​ന്ന​ത്. മ​രു​ന്നു​ക​ളു​ടെ അ​ഭാ​വ​വും വ​ലി​യ പ​രാ​തി​യാ​ണ്. മു​മ്പ് ഒ​ന്നി​ലേ​റെ​ത്ത​വ​ണ ഇ​വി​ടെ വൈ​ദ്യു​തി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ലം തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.

കൂ​ടാ​തെ മ​ഴ​ക്കാ​ല​ത്ത് കേ​ട്ടി​ടെ ചോ​രു​ന്ന​തും രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. കാ​ല​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ഈ ​ആ​തു​രാ​ല​യം പ​ഴ​യ അ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്,
നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്ഥാ​പ​നം എ​ത്ര​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും രോ​ഗി​ക​ളും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.

District News

എരുമേലി സ​ർ​ക്കാ​ർ ആശുപത്രിയിൽ രാത്രികാല സേവനം താളംതെറ്റുന്നു

എ​രു​മേ​ലി: ഒ​രു ഡോ​ക്ട​ർ, ഒ​രു ന​ഴ്‌​സ്‌, ഒ​രു അ​റ്റ​ൻ​ഡ​ർ, ഫാ​ർ​മ​സി​യി​ല്ല. ഇ​ത് പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ രാ​ത്രി​യി​ലെ സ്ഥി​തി.

അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു രോ​ഗി​ക​ളെ നോ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ ത​ന്നെ അ​വ​രെ വി​ട്ട് ഓ​ടി എ​ത്ത​ണം. മ​റ്റ് അ​ടി​യ​ന്ത​ര ജോ​ലി​ക​ളി​ലു​ള്ള ന​ഴ്സും അ​റ്റ​ൻ​ഡ​റും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ജോ​ലി വി​ട്ട് എ​ത്ത​ണം. ഫ​ല​ത്തി​ൽ ആ​ർ​ക്കും വേ​ണ്ട ചി​കി​ത്സ സ​മ​യ​ത്തി​ന് കി​ട്ടാ​തെ വ​രു​ന്നു. രാ​ത്രി സ​മ​യ​ത്ത്‌ ഫാ​ർ​മ​സി ഇ​ല്ലാ​ത്ത​തി​നാ​ൽ ആ ​സ​മ​യ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ മാ​ത്ര​മേ ന​ൽ​കാ​റു​ള്ളു.

സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ആ​തു​രാ​ല​യ​ത്തി​ലെ സ്ഥി​തി​യാ​ണി​ത്. രാ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ സ്ഥി​തി നോ​ക്കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ പ​റ​ഞ്ഞ​യ​ക്കാ​ൻ മാ​ത്ര​മേ ഇ​വി​ടു​ത്തെ ഡോ​ക്ട​ർ​ക്കാ​വു​ക​യു​ള്ളു. മ​തി​യാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ള​ട​ക്കം ഉ​ണ്ടെ​ങ്കി​ലും അ​താ​ത് മേ​ഖ​ല​ക​ളി​ൽ പ​രി​മി​ത​മാ​യി മാ​ത്രം ജീ​വ​ന​ക്കാ​രാ​ണ് ഉ​ള്ള​ത്. ഇ​ത് ക്ഷീ​ണി​താ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. ദി​വ​സേ​ന അ​റു​ന്നൂ​റോ​ളം രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. ്
മ​തി​യാ​യ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

പിഞ്ചുകുഞ്ഞിന് ഓവര്‍ ഡോസ് മരുന്ന്: ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

കൊച്ചി: ആറു മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പിനു പിന്നാലെ പാരസെറ്റമോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തെങ്കിലും മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

ഒരാഴ്ച മുമ്പാണ് കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കുത്തിവയ്പിന് ശേഷം ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്‍റെ അളവ് കൂടിയതാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമായത്.

National

ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ മ​രി​ച്ച​നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​ണ ആ​സ​ഫ് അ​ലി ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തീ​ഷ്യ വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ റെ​സി​ഡ​ന്‍റ് ഡോ. ​സ​മീ​ർ​പ്രീ​ത് സിം​ഗ് ആ​ന​ന്ദി (35) നെ​യാ​ണ് ഡ്യൂ​ട്ടി മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഡ്യൂ​ട്ടി​റൂം അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ​തി​നാ​ൽ സം​ശ​യം തോ​ന്നി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ൾ സ​മീ​ർ​പ്രീ​ത് സിം​ഗി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന സ്വ​ദേ​ശി​നി​യാ​യ സി​മ​ർ​പ്രീ​ത് സിം​ഗ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മു​റി​യി​ൽ നി​ന്ന് മൂ​ന്ന് പേ​ജു​ള്ള ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പും ഡ​യ​റി​യും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം; ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടിച്ചു, യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തിയത് സാഹസികമായി

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് സാഹസികമായി കീ​ഴ്പ്പെ​ടു​ത്തി. ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം മ​ങ്ങാ​ട്ടു​പാ​റ ‘യ​ദു ഭ​വ​നി​ൽ' യ​ദു (23)വി​നെ​യാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ക​ൽ ആ​ര്യ​നാ​ട്‌‌ - നെ ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ പാ​റ​യ​ക്കാ​റ ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത യ​ദു തു​ട​ർ​ന്ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ അ​വി​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ഹോ​ട്ട​ൽ ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ട​മ പ​രാ​തി​യി​ല്ലെ​ന്ന് എ​ഴു​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ വി​ട്ട​യ​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് രാ​ത്രി പ​ത്ത​ര​യോ​ടെ കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യും ട്യൂ​ബ്‌​ലൈ​റ്റു​മാ​യി ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ സ്റ്റേ​ഷ​നി​ൽ​നി​ന്നു യു​വാ​വ് തൊ​ട്ട​ടു​ത്തു​ള്ള ആ​ര്യ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. സ്ഥ​ല​ത്തെ​ത്തി​യ ഐ​എ​സ്എ​ച്ച് ഒ.​സി. ദേ​വ​രാ​ജ​ൻ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​റു​ടെ റൂ​മി​ന് പു​റ​ത്ത് രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ഇ​ട്ടി​രു​ന്ന ഇ​രു​മ്പ് ക​സേ​ര​യെ​ടു​ത്ത് ഇ​യാ​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും നെ​റ്റി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ൻ​സ്പെ​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ർ​ന്ന് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വീ​ണ്ടും അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന യ​ദു​വി​നെ പാ​റാ​വ് പോ​ലീ​സു​കാ​ർ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

National

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ മ​ർ​ദി​ച്ച ജീ​വ​ന​ക്കാ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ മ​ർ​ദി​ച്ച ജീ​വ​ന​ക്കാ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ. റാ​യ്ബ​റേ​ലി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്വീ​പ്പ​റാ​യ പി​ങ്കി​യെ​യാ​ണ് അ​ധി​കൃ​ത​ർ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഇ​തി​നാ​യി മൂ​ന്നം​ഗ​സ​മി​തി​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യി​ലെ ത​റ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പു​രു​ഷ​നെ​യാ​ണ് പി​ങ്കി ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​ത്തു​ത​വ​ണ​യോ​ളം ജീ​വ​ന​ക്കാ​രി രോ​ഗി​യെ ച​വി​ട്ടി​യി​രു​ന്നു. ഇ​യാ​ൾ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​തോ​ടെ ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജീ​വ​ന​ക്കാ​ർ ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റു​ന്നു​ണ്ടെ​ന്ന് എ​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​മി​ത് കു​മാ​ർ ഘോ​ഷ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

National

മ​ധ്യ​പ്ര​ദേ​ശി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്: 19 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടു; ക​ഫ​ക്കെ​ട്ടി​ന്‍റെ മ​രു​ന്ന് ക​ണ്ണി​ലൊ​ഴി​ച്ചെ​ന്ന് പ​രാ​തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ ജി​ല്ല​യി​ൽ ജ​ല​ദോ​ഷ​വു​മാ​യി ചി​കി​ത്സ തേ​ടി​യ 19 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ കാ​ഴ്ച ശ​ക്തി ന​ഷ്ട​മാ​യി. ജ​ല​ദോ​ഷ​വും ചു​മ​യും ക​ണ്ണി​ൽ ചു​വ​പ്പ് നി​റ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ക​ഫ​ക്കെ​ട്ട് മാ​റാ​ൻ ക​ഴി​ക്കേ​ണ്ട മ​രു​ന്ന് കു​ഞ്ഞി​ന്‍റെ ക​ണ്ണി​ലൊ​ഴി​ച്ച​താ​ണ് ക​ഴ്ച ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സാ​ഗ​ർ ജി​ല്ല​യി​ലെ ബാ​ണ്ട സി​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഭൂ​സ ക​മ​ൽ​പു​ർ സ്വ​ദേ​ശി ഇ​ന്ദ്രാ​ജ് വി​ശ്വ​ക​ർ​മ മ​ക​നെ ക​ഴി​ഞ്ഞ മെ​യ് 29 നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ൾ കു​ഞ്ഞി​ന് നേ​രി​യ ജ​ല​ദോ​ഷ​വും ചു​മ​യും ക​ണ്ണി​ൽ ചു​വ​പ്പും ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​യു​ന്നു. ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ഹി​മാ​ൻ​ഷു വ​ർ​മ കു​ട്ടി​ക്ക് ക​ണ്ണി​ൽ ഒ​ഴി​ക്കു​ന്ന തു​ള്ളി​മ​രു​ന്നും പാ​ര​സെ​റ്റ​മോ​ൾ സി​റ​പ്പും ഇ​ൻ​ജ​ക്ഷ​നും മ​റ്റു മ​രു​ന്നു​ക​ളും കു​റി​ച്ച​താ​യി പി​താ​വ് ഇ​ന്ദ്ര​ജ് വി​ശ്വ​ക​ർ​മ പ​റ​യു​ന്നു.

എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ, ക​ഫ​ക്കെ​ട്ട് മാ​റ്റാ​നു​ള്ള മ​രു​ന്ന് കു​ഞ്ഞി​ന്‍റെ ക​ണ്ണി​ൽ ഒ​ഴി​ച്ചെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തേ തു​ട​ർ​ന്നു കു​ഞ്ഞി​ന്‍റെ നി​ല വ​ഷ​ളാ​യെ​ന്നും നാ​ല് മ​ണി​ക്കൂ​റോ​ളം ആ​ശു​പ​ത്രി​യി​ൽ നി​ന്നി​ട്ടും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. കു​ഞ്ഞിന്‍റെ സ്ഥി​തി മോ​ശ​മാ​യ​തോ​ടെ സാ​ഗ​റി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ഡോ​ക്ട​ർ​മാ​ർ വി​ദ​ഗ്ധ പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കു​ടും​ബം ഭോ​പ്പാ​ലി​ലെ എ​യിം​സി​ൽ കു​ഞ്ഞി​നെ എ​ത്തി​ച്ചു.

എ​യിം​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന്‍റെ കാ​ഴ്ച ശ​ക്തി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു​വെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് വ​രു​ത്തി​യ ഡോ​ക്ട​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് പ​രാ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് ജി​ല്ലാ ചീ​ഫ് മെ​ഡി​ക്ക​ൽ ആ​ന്‍റ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നം​ഗ ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചു. ക​മ്മി​റ്റി ഒ​രാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മേ, പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ഴു​ത്തി​ൽ ഗേ​റ്റി​ന്‍റെ ക​മ്പി തു​ള​ച്ചു ക​യ​റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 വ​യ​സു​കാ​ര​ൻ‌ മ​രി​ച്ചു

മ​ല​പ്പു​റം: ഗേ​റ്റി​ന്‍റെ ക​മ്പി ക​ഴു​ത്തി​ൽ തു​ള​ച്ചു ക​യ​റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മാ​സി​നാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 ന് ​വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ൽ വ​ഴു​തി ഗേ​റ്റി​ന്‍റെ ക​മ്പി​യി​ലേ​യ്ക്ക് വീ​ഴു​ന്ന​ത്. ഗേ​റ്റി​ന്‍റെ ഭാ​ഗ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് മാ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേയ്​ക്ക് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഗേ​റ്റി​ന്‍റെ ക​മ്പി​ക​ൾ മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

National

ജാ​ര്‍​ഖ​ണ്ഡി​ല്‍ ഭീ​തി പ​ട​ർ​ത്തി ഇ​ടി​മി​ന്ന​ല്‍; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 11 മ​ര​ണം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 11 പേ​ർ​ക്ക്. മൂ​ന്ന് സ്ത്രീ​ക​ളും പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യും അ​ട​ക്കം 11 പേ​രാ​ണ് മ​രി​ച്ച​ത്.

ഖു​ന്തി ജി​ല്ല​യി​ല്‍ നാ​ല്, രാം​ഗാ​ഡ് ജി​ല്ല​യി​ല്‍ ര​ണ്ട്, ലോ​ഹോ​ര്‍​ദാ​ഗ, ദേ​വ്ഘ​ര്‍, ജം​താ​ര, സാ​ഹി​ബ്ഗ​ഞ്ച്, ഗി​രി​ദി​ഹ് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ ആ​ളു​ക​ൾ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.

ഖു​ന്തി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. സ​മീ​പ​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ര​ണ്ട് പേ​ർ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 16 വ​യ​സു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യും സു​ഖ്‌​റാം മു​ണ്ട എ​ന്ന 44 വയസുകാ​ര​നു​മു​ണ്ട്.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ പ​ത്ര​തോ​ളി ഗ്രാ​മ​ത്തി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 22 വ​യ​സ്സു​ള്ള പ്രേം ​ബ​ഖാ​ല മ​രി​ക്കു​ക​യും മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ റാ​ഞ്ചി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

റോ​ൺ​ഹെ ഗ്രാ​മ​ത്തി​ൽ വ​യ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 52 വ​യ​സു​കാ​ര​നാ​യ നി​സ്ട്രാ​ർ ടോ​പ്‌​നോ എ​ന്ന ക​ർ​ഷ​ക​നും മ​രി​ച്ചി​രു​ന്നു.

District News

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി വിട്ടു

ഗാ​ന്ധി​ന​ഗ​ര്‍: സൂ​ര്യ​നെ​ല്ലി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​വി​ട്ടു. ചി​ന്ന​ക്ക​നാ​ല്‍ സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി ര​ക്ഷ​ൻ (11) ആ​ണ് ര​ണ്ടാ​ഴ്ച​യാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ മാ​രി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. മ​ക്ക​ളാ​യ ര​ക്ഷ​ൻ, ര​ക്ഷ​ണ എ​ന്നി​വ​രെ സ്കൂ​ളി​ൽ വി​ടാ​ൻ മാ​താ​വ് പോ​യ​പ്പോ​ഴാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ​യും കു​ട്ടി​യാ​ന​യു​ടെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ മാ​താ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. ര​ക്ഷ​ണ ഓ​ടി​ര​ക്ഷ​പെ​ട്ട​പ്പോ​ൾ ര​ക്ഷ​ന് ആ​ന​യു​ടെ ത​ട്ടേ​റ്റ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പി​താ​വ് രാ​ജ​ൻ ഒ​രു വ​ർ​ഷം മു​ൻ​പ് മ​രി​ച്ച​താ​ണ്.

മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​മാ​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം പി​തൃ​സ​ഹോ​ദ​ര​ൻ മു​നി​യാ​ണ്ടി​യും ഭാ​ര്യ മു​നി​യ​മ്മ​യും ഏ​റ്റെ​ടു​ത്തു. മു​നി​യ​മ്മ മ​രി​ച്ച മാ​രി​യു​ടെ സ​ഹോ​ദ​രി​യാ​ണ്. ചി​ന്ന​ക്ക​നാ​ല്‍ ഗ​വ.​സ്‌​കൂ​ളി​ല്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ര​ക്ഷ​ന്‍. ഇ​തേ സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ര​ക്ഷ​ണ.

കു​ട്ടി​ക​ളു​ടെ പ​ഠ​നച്ചെല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ സ്ഥി​രം നി​ക്ഷേ​പം ന​ട​ത്തി‌​യ​തി​ന്‍റെ രേ​ഖ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍​എ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി.​എ​ന്‍. വാ​സ​വ​ന്‍ അ​ട​ക്ക​മു​ള്ള​വ​ർ ര​ക്ഷ​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​തീ​ഷ് ച​ന്ദ്ര, ഡോ. ​ടി​നു ര​വി എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Kerala

നി​പ​യി​ൽ ആ​ശ്വാ​സം; സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​പ ഭീ​തി അ​ക​ലു​ന്നു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി.

ഇ​തോ​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​കെ ഒ​മ്പ​തു പേ​രി​ൽ ആ​റു​പേ​രും ആ​ശു​പ​ത്രി വി​ട്ടു. അ​തേ​സ​മ​യം നി​ല​വി​ൽ മൂ​ന്നു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

നി​പ ബാ​ധി​ച്ചയാൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ പു​തി​യ​താ​യി ആ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ 104 പേ​രാ​ണ് സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്.

Kerala

നി​പ: ഒ​രാ​ൾകൂ​ടി ആ​ശു​പ​ത്രി വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു​​​ പേ​​​രി​​​ൽ ഒ​​​രാ​​​ളെകൂ​​​ടി രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

ഇ​​​തോ​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​കെ 9 പേ​​​രി​​​ൽ 5 പേ​​​ർ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. നാ​​​ലു​​​ പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്നു.

നി​​​പ ബാ​​​ധി​​​ച്ച രോ​​​ഗി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു. രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ​​​യും കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​വി​​​ന്‍റെ​​​യും പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​ന്‍റെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​തി​​​യ​​​താ​​​യി ആ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ൽ 104 പേ​​​രാ​​​ണ് സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ള്ള​​​ത്.

ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും 14 പേ​​​ർ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഉ​​​യ​​​ർ​​​ന്ന ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രും 86 പേ​​​ർ കു​​​റ​​​ഞ്ഞ റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും ആ​​​ണ്. സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും നി​​​ല​​​വി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ആ​​​ണ്.

Kerala

തെ​രു​വു​നാ​യ സ്‌​കൂ​ട്ട​റി​ന് പി​ന്നാ​ലെ ഓ​ടി; നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു

തൃ​ശൂ​ര്‍: തെ​രു​വു​നാ​യ പി​ന്തു​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. തൃ​ശൂ​ര്‍ മു​റ്റി​ച്ചൂ​രി​ലാ​ണ് സം​ഭ​വം. മു​റ്റി​ച്ചൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 75 വ​യ​സു​കാ​രി സു​ഹ്‌​റ​യാ​ണ് മ​രി​ച്ച​ത്.

മു​റ്റി​ച്ചൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ന്‍റെ പു​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സു​ഹ്‌​റ. സ്‌​കൂ​ട്ട​റി​ന​ടു​ത്തേ​ക്ക് തെ​രു​വു​നാ​യ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

നാ​യ പി​ന്തു​ട​രു​ന്ന് ക​ണ്ട് പേ​ടി​ച്ച ബ​ന്ധു സ്‌​കൂ​ട്ട​റി​ന്‍റെ വേ​ഗ​ത കൂ​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് സു​ഹ്‌​റ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹ്‌​റ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം

ബം​ഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാ‍ർഡിയോ വാസ്കുലാ‍ർ സയൻസസ് ആൻഡ് റിസർച്ചിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ബുധനാഴ്ച രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.

ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

അതേസമയം ഈ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ടന്‍റ് ഡോ. സദാനന്ദ തള്ളി. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ഡോക്ടറുടെ വിശദീകരണം.

Kerala

നിപ ആശ്വാസം; ര​ണ്ടു​ പേ​ർ ആ​ശു​പ​ത്രി വി​ട്ടു, ഒ​രാ​ൾ ചികിത്സയില്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശു​​​പ​​​ത്രി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രെ കൂ​​​ടി ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു. ഇ​​​വ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നേരത്തേ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഒ​​​രാ​​​ളെ കൂ​​​ടി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ സ​​​മ്പ​​​ർ​​​ക്ക പ​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​കെ ഒ​​​മ്പ​​തു പേ​​​രി​​​ൽ നാ​​​ലു​​​പേ​​​ർ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. അ​​​ഞ്ചു​​​പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഒ​​​രാ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​വും നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്. നി​​​പ രോ​​​ഗ​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്ന് സ​​​മ്പ​​​ർ​​​ക്ക ​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള 13 പേ​​​രു​​​ടേ​​​യും സ​​​മാ​​​ന രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള 24 പേ​​​രു​​​ടെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ 37 പേ​​​രു​​​ടെ സ്ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ എ​​​ല്ലാം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും പു​​​തി​​​യ നി​​​പ കേ​​​സു​​​ക​​​ൾ ഒ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള നി​​​പ രോ​​​ഗി വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ തു​​​ട​​​രു​​​ന്നു. രോ​​​ഗി​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഐ​​​സി​​​എം​​​ആ​​​റി​​​ന്‍റെ​​​യും മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ കു​​​റ​​​ഞ്ഞ റി​​​സ്‌​​​കി​​​ൽ ഒ​​​രാ​​​ളെ​​​ക്കൂ​​​ടി ഇ​​​ന്ന് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ 104 പേ​​​രാ​​​ണു​​​ള്ള​​​ത് ഇ​​​തി​​​ൽ നാ​​​ലു പേ​​​ർ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രും 14 പേ​​​ർ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​കി​​​ൽ പെ​​​ട്ട​​​വ​​​രും 86 പേ​​​ർ കു​​​റ​​​ഞ്ഞ ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രും ആ​​​ണ്. സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ 45 പേ​​​ർ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് നി​​​പ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മീ​​​പം മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​പ നി​​​രീ​​​ക്ഷ​​​ണ​​​വും സാ​​​മ്പി​​​ൾ ശേ​​​ഖ​​​ര​​​ണ​​​വും ന​​​ട​​​ത്തി.

ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഡി​​​സീ​​​സ് ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക് ലാ​​​ബ് (RDDL), കോ​​​ഴി​​​ക്കോ​​​ട് ആ​​​നി​​​മ​​​ൽ ഡി​​​സീ​​​സ് ക​​​ൺ​​​ട്രോ​​​ൾ പ്രോ​​​ജ​​​ക്ട് (ADCP) എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്. നി​​​പ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യു​​​ള്ള സാ​​​മ്പി​​​ളു​​​ക​​​ൾ എ​​​ടു​​​ത്ത​​​ത്.

വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ണ്ട് വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. കൂ​​​ടാ​​​തെ, ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളാ​​​യ നാ​​​യ, പൂ​​​ച്ച എ​​​ന്നി​​​വ​​​യു​​​ടെ ര​​​ക്തം, മൂ​​​ക്കി​​​ലെ സ്ര​​​വം (Nasal Swabs) തു​​​ട​​​ങ്ങി​​​യ​​​വ​​​യും ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​പ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മീ​​​പ​​​മു​​​ള്ള വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ (Roosting sites) നി​​​ന്ന് കാ​​​ഷ്ഠ​​​വും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളി​​​ലും വ​​​വ്വാ​​​ലു​​​ക​​​ളി​​​ലും നി​​​പ വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ എ​​​ന്ന് ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ശേ​​​ഖ​​​രി​​​ച്ച സാ​​​മ്പി​​​ളു​​​ക​​​ൾ ഭോ​​​പ്പാ​​​ലി​​​ലെ ‘നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹൈ ​​​സെ​​​ക്യൂ​​​രി​​​റ്റി ആ​​​നി​​​മ​​​ൽ ഡി​​​സീ​​​സ​​​സ്’ (NIHSAD) ലാ​​​ബി​​​ലേ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ക്കും.

ജി​​​ല്ല​​​യി​​​ലെ​​​ത്തി​​​യ കേ​​​ന്ദ്ര​​​സം​​​ഘം രോ​​​ഗി ര​​​ണ്ടാ​​​മ​​​ത് ചി​​​കി​​​ത്സ തേ​​​ടി​​​യ സ്വ​​​കാ​​​ര്യആ​​​​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ജി​​​ല്ല​​​യി​​​ലെ എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും നി​​​പ്പ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക​​​യും പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

Kerala

നിപ; പുതിയ കേസുകളില്ല, മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. എന്നാല്‍, ക്വാറന്‍റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്‍റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.

District News

പ്രിയവല്ലിയെ കു​ടും​ബം കൈ​യൊ​ഴി​ഞ്ഞു; ഒടുവിൽ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലാ​ക്കി

പി​ലാ​ത്ത​റ: ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ അ​വ​ശ​യാ​യി ക​ണ്ടെ​ത്തി​യ പ്രി​യ​വ​ല്ലി​യെ ചി​കി​ത്സ യ്ക്കു ​ശേ​ഷം നാ​ടും വീ​ടും ചോ​ദി​ച്ച​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ കൈ​യൊ​ഴി​ഞ്ഞു. ഇ​തോ​ടെ വി​ഷ​മ​ത്തി​ലാ​യ പ്രി​യ​വ​ല്ലി​യെ പി​ലാ​ത്ത​റ ഹോ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ആ​ശു​പ​ത്രി​യി​ലാ​ക്കി ഇ​വ​ര്‍​ക്ക് തി​രി​ച്ചു​വ​രേ​ണ്ടി വ​ന്നു.

ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ്രി​യ വ​ല്ലി​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 20 ദി​വ​സ​ത്തോ​ള​മു​ള്ള ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​രി​ല്‍​നി​ന്ന് ചോ​ദി​ച്ച​റി​ഞ്ഞ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ലാ​ത്ത​റ ഹോ​പ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജാ​ക്വി​ലി​ന്‍ ബി​ന്ന സ്റ്റാ​ന്‍​ലി, യു​വ ഹോ​പ്പ് കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റി​യാ​സ് പി​ലാ​ത്ത​റ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ട്രെ​യി​നി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

പ​രി​യാ​രം പോ​ലീ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റാ​ഫ്, സോ​ഷ്യോ​ള​ജി വ​കു​പ്പ്, ലീ​ഗ​ല്‍ സ​ര്‍​വീ​സ് വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തി​രു​പ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യും ക​ള​ക്ട​റേ​റ്റി​ലേ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് തി​രു​പ്പൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ്രി​യ​വ​ല്ലി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നും ആ​ക്രി​പെ​റു​ക്കി ജീ​വി​ക്കു​ന്ന സ​ഹോ​ദ​രി ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നും മ​ന​സി​ലാ​യ​ത്.

പ​റ​ഞ്ഞാ​ല്‍ അ​നു​സ​രി​ക്കി​ല്ലെ​ന്നും വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത​പ്പോ​ള്‍ ഇ​റ​ങ്ങി​പോ​കു​മെ​ന്നു​മാ​ണ് സ​ഹോ​ദ​രി പ​റ​ഞ്ഞ​ത്. ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത് സ​ദു​ദ്ദേ​ശ​ത്തോ​ടെ ഇ​വ​രെ കൊ​ണ്ടു​പോ​യ ഹോ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത ക​രാ​ണ്. ഒ​ടു​വി​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ട​പെ​ട്ട് ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്രി​യ​വ​ല്ലി​യെ തി​രു​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

ഇ​വ​രെ അ​ടു​ത്ത ദി​വ​സം അ​ഗ​തി​മ​ന്ദ​ര​ത്തി​ലാ​ക്കാ​മെ​ന്ന ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ ഉ​റ​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് ഹോ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശ്വാ​സ​ത്തോ​ടെ മ​ട​ങ്ങാ​നാ​യ​ത്.

National

ബിഹാറിൽ ആശുപത്രിയിൽ തീപിടിത്തം; അഞ്ച് മരണം

മു​​​​​സാ​​​​​ഫ​​​​​ർ​​​​​പു​​​​​ർ: ബി​​​​​ഹാ​​​​​റി​​​​​ൽ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു പേ​​​​​ർ‌ മ​​​​​രി​​​​​ച്ചു.

മു​​​​​സാ​​​​​ഫ​​​​​ർ​​​​​പു​​​​​രി​​​​​ലെ ബ്ര​​​​​ഹ്മ​​​​​പു​​​​​ര​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന പ്ര​​​​​സാ​​​​​ദ് ആ​​​​​ശു​​​​​പ​​​​​ത്രി​​യി​​ലാ​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​മു​​ണ്ടാ​​യ​​ത്. ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ മൂ​​​​​ന്നോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഐ​​​​​സി​​​​​യു ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നാ​​ണു തീ​​​​​പ​​​​​ട​​​​​ർ​​​​​ന്ന​​​​​ത്. സം​​​​​ഭ​​​​​വ​​സ​​​​​മ​​​​​യം പ​​​​​തി​​​​​ന​​​​​ഞ്ചു രോ​​​​​ഗി​​​​​ക​​​​​ൾ ഐ​​​​​സി​​​​​യു​​​​​വി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഐ​​​​​സി​​​​​യു​​​​​വി​​​​​ലെ രോ​​​​​ഗി​​​​​ക​​​​​ളെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ ഉടൻതന്നെ അ​​​​​ടു​​​​​ത്ത ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.

ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​ക്യൂ​​​​​ട്ടാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​ണു പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം, മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്ക് നാ​​​​​ലു ല​​​​​ക്ഷം രൂ​​​​​പ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​മ്രാ​​​​​ട്ട് ചൗ​​​​​ധ​​​​​രി പ​​​​​റ​​​​​ഞ്ഞു.

National

ഡീൻ കുര്യാക്കോസ് ആശുപത്രി വിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി ആ​​​ർ​​​എം​​​എ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​തി വി​​​ട്ടു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഡീ​​​ൻ ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​ര​​​ത്തെ വി​​​മാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പാ​ണം​കു​ഴി മ​റ്റ​മ​ന എ​മി​ലി ജെ​യിം​സ് (68) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്‌​ച​യാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ജ​യിം​സ് തോ​മ​സി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കെ​യാ​ണ് എ​മി​ലി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഉ​ട​ൻ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ണം​കു​ഴി​യി​ലെ വീ​ട്ടി​നോ​ട് ചേ​ർ​ന്ന് ഇ​രു​വ​രും ഹോം​സ്റ്റേ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ദി​വ്യ, ബേ​സി​ൽ ജെ​യിം​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: ദീ​പ​ക് (ഇ​ട​വി​ളാ​യി​ൽ, പോ​ത്താ​നി​ക്കാ​ട്), ജീ​വ മ​റി​യം സ​ണ്ണി (മാ​ട​പ്പ​മ്പി​ൽ, മ​ഴു​വ​ന്നൂ​ർ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ക്രാ​രി​യേ​ലി മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

Kerala

പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ് 19കാരി; രക്ഷകരായി ആശുപത്രി ജീവനക്കാർ

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.

കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്.

യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്‍റെ കരച്ചിലും കേൾക്കുകയായിരുന്നു.

​ശുചിമുറിയുടെ വെന്‍റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്‍റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രക്ഷകരായി ആശുപത്രി ജീവനക്കാർ; ചോരക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അറ്റൻഡർ അനിൽ

ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്‍റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.

​ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു.

ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്‍റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നേരം അല്പം വൈകിയിരുന്നെങ്കിൽ കുഞ്ഞ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

​ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.

നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും ഈ മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ ആശുപത്രി അികൃതരും നാട്ടുകാരും ഹൃദയപൂർവ്വം അഭിനന്ദിച്ചു.
​
ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up