x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ‌ ര​ണ്ട് പേ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു


Published: May 19, 2026 02:36 PM IST | Updated: May 19, 2026 02:36 PM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​ര​ങ്ങാ​ട് സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റ​യാ​നും ത​ച്ചം​പൊ​യി​ല്‍ ചാ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി ചാ​മ​വ​ള​പ്പി​ല്‍ ഷെ​മീ​ദി(21)​നു​മാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വ​യ​ലി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ റ​യാ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ താ​മ​ര​ശേ​രി-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​രാ​ടി​യി​ല്‍ വെ​ച്ചാ​ണ് ഷെ​മീ​ദി​ന് ക​ടി​യേ​റ്റ​ത്. ക​ടി​ച്ച​ത് ഏ​ത് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : snake bite cases thamarassery hospital

Recent News

Corehub Up