Kerala
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാന് സര്ക്കാര് തീരുമാനം. പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്കി. നാട്ടുകാരുടെ സമരവും പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനമെന്ന് പി.കെ. ഫിറോസ് എംഎല്എ പ്രതികരിച്ചു.
വെള്ളപ്പൊക്കത്തില് പ്ലാന്റിനുള്ളില് വെള്ളം കയറുകയും പ്ലാന്റില് സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്നും ഫിറോസ് പറഞ്ഞു.
ഒക്ടോബര് 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര് നടത്തിയ പ്രതിഷേധം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു. സമരക്കാര് പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില് പോലീസുകാര്ക്ക് പരിക്കേറ്റിരുന്നു.
പിന്നാലെ പ്രതിഷേധക്കാര്ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ദുര്ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘര്ഷത്തിലെത്തിയത്. പ്ലാന്റഇന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപകടം. അരുൺ സജിയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Kerala
കോഴിക്കോട്: ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഫോണ് പിടിച്ചു വാങ്ങി എറിഞ്ഞുപൊട്ടിച്ച യുവാവ് അറസ്റ്റിൽ. താമരശേരി തച്ചംപൊയില് സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.
ബാലുശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്ഡ് പി.ദിനേഷ്, ഹൈവേ പോലീസിലെ സീനിയര് സിപിഒ സനോജ് കുമാര് എന്നിവരുടെ പരാതിയിലാണ് നടപടി. ചീനിമുക്ക് ഭാഗത്ത് വച്ചാണ് സംഭവം.
വാഹനം നിര്ത്തി ഡ്രൈവര് ഫോണില് സംസാരിക്കുന്നതിനിടെ ഇയാള് അസഭ്യം പറയുകയും വാഹനത്തിന്റെ പിന്സീറ്റില് ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല് ഫോണ് പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോര് സൈക്കിളില് യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല് ഫോണില് പകര്ത്തി എന്നാരോപിച്ചായിരുന്നു അതിക്രമം.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അപകടം. ചുരത്തിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരം വീണതിനെത്തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച സ്ഥിതിയിലാണ്. റോഡിലെ തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും.
Kerala
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശേരിയിലെ ഒരു സ്കൂളിൽ അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം പിടിച്ചെടുത്തത്.
ചില വിദ്യാർഥികൾ സ്കൂളിൽ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയുടെ സഹപാഠിയുടെ രണ്ടാനച്ഛനെതിരെ കേസെടുത്തത്.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ലിറ്റർ വാറ്റുചാരായവും പിടിച്ചെടുത്തു. നിലവിൽ ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ജുവൈനൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ നിലവിൽ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാർഥികളെ ഉപയോഗിച്ച് പ്രതി ചാരായ വിൽപന നടത്തുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് ആസാദിനെ പാന്പ് കടിച്ചത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് നീങ്ങി.
Kerala
കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശേരി ചുരത്തിൽ ഗതാഗതം നിയന്ത്രണം. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ആണ് നിശ്ചിത സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ നിയന്ത്രണമുള്ളത്.
കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
Kerala
കോഴിക്കോട്: താമരശേരിയില് ഒരു ദിവസത്തെ ഇടവേളയില് രണ്ട് പേര്ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്.
കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന് മുഹമ്മദ് റയാനും തച്ചംപൊയില് ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില് ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് വയലില് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടന് തന്നെ താമരശേരി താലൂക്ക് ആശുപത്രിയില് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടോടെ താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയില് കാരാടിയില് വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശേരി താലൂക്ക് ആശുപത്രിയില് പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് പാമ്പുമായി ആശുപത്രിയിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് താമരശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്.
വീടിനു സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.
അഷറഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: താമരശേരി ഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകും. ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗതനിയന്ത്രണമുണ്ടാവുക.
രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക. സംരക്ഷണഭിത്തിയുടെ നിര്മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്.
ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്
എൻജിനിയർ അറിയിച്ചു.
ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ഇന്ന് നടക്കും. വവ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയാണ് നടക്കുക.
Kerala
കോഴിക്കോട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് മരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30ന് താമരശേരിയിലുണ്ടായ അപകടത്തിൽ അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്.
ഡോക്ടറെ കണ്ടശേഷം ഭർത്താവ് അബ്ദുൾ കരീമിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും അതേ ദിശയിൽ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ തന്നെ മുബഷിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.
താമരശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടര് ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
Kerala
കോഴിക്കോട്: മൊബൈല് ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. താമരശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന് ആണ് കുത്തേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു അബ്ദുറഹ്മാന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ടിവിഎസ് ഫിനാന്സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര് പാവട്ടിക്കാവ് മീത്തല് നിതിന്(28), കോഴിക്കോട് എരഞ്ഞിക്കല് മൊകവൂര് സ്വദേശി കൊയപ്പുറത്ത് അഭിനന്ദ്(28), എരഞ്ഞിക്കല് കണ്ടത്തില് അഖില് (27) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളിയിലെ മൊബൈല് ഷോപ്പില് നിന്നും ടിവിഎസ് ഫിനാന്സ് വഴി 36,000 രൂപ വിലയുള്ള ഫോൺ അബ്ദുറഹ്മാൻ വാങ്ങിയിരുന്നു. മൂന്നാമത്തെ അടവ് മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ചുങ്കം ജംഗ്ഷനില് ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.
നാട്ടുകാര് ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ അബ്ദുറഹ്മാനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Business
കൊച്ചി: സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ് ഉത്പാദന–വിപണന മേഖലയിലെ പ്രമുഖരായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കൺസപ്റ്റ് കിലോ ബസാറിന്റെ 30-ാം ഷോറൂം കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ തുറന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്, ആക്സസറീസ് തുടങ്ങി നിരവധി കളക്ഷനുകൾക്കു വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. താമരശേരി കട്ടിപ്പാറ ചമല് കേളാംകുന്ന് താമസിക്കുന്ന കണ്ണന്കുന്ന് സെലീനയുടെ മകന് മുഹമ്മദ് സെഫാനെയാണ് കാണാതായത്.
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്ത്ഥിയാണ് സെഫാന്. രാവിലെ പരീക്ഷയ്ക്കായി സ്കൂൾ യൂണിഫോമിൽ പോയ സെഫാൻ ക്ലാസില് എത്തിയിരുന്നില്ല. തുടര്ന്നാണ് ബന്ധുക്കള് പോലീസില് പരാതി നല്കിയത്.
മുഹമ്മദ് സെഫാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് താഴെ കാണുന്ന മൊബൈല് നമ്പറിലോ പോലീസിലോ വിവരം അറിയിക്കണമെന്ന് അധികൃതര് അറിയിച്ചു. 9526613414, 9746728390.
Kerala
കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. പ്രദേശത്ത് അനിഷ്ട സംഭവങ്ങള് ഒഴിവാക്കുന്നതിനായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില് പ്രഖ്യാപിച്ച നിരോധനാജ്ഞ 13 വരെ ദീര്ഘിപ്പിച്ചതായി ജില്ലാകളക്ടർ പറഞ്ഞു.
പ്ലാന്റിന്റെ 300 മീറ്റര് ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര് പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ നൂറുമീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ഈ പ്രദേശങ്ങളില് നാലോ അതില് കൂടുതലോ ആളുകള് ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്പ്പടുത്തിയിട്ടുണ്ട്. സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു.
ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കാളികളായി.
Kerala
കോഴിക്കോട്: സംഘര്ഷത്തെ തുടര്ന്ന് താത്കാലികമായി അടച്ച താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പോലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷമേ പ്രവര്ത്തനം തുടങ്ങൂവെന്ന് ഡയറക്ടർമാർ അറിയിച്ചു.
വ്യാഴാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് പ്ലാന്റ് തുറന്നുപ്രവര്ത്തിക്കാനുള്ള അനുമതി കൊടുത്തത്. പ്ലാന്റ് തുറന്നുപ്രവര്ത്തിക്കുമ്പോള് അക്രമം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് സമരസമിതി.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്ക്കരണം 25 ടണ്ണില് നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മുതല് രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്ത്തനം നിര്ത്തിവയ്ക്കാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.
അതേസമയം ഫാക്ടറിക്കെതിരായ സമരം ഇന്ന് വൈകുന്നേരം അഞ്ചിന് പുനരാരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
Kerala
കോഴിക്കോട്: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യസംസ്കരണ പ്ലാന്റിനുനേരെ നടന്ന സമരം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില് മുന്കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള് നുഴഞ്ഞുകയറി.
ഇവർ കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. നിരവധി വാഹനങ്ങള് അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള് നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.
നാട്ടുകാര് നടത്തിയ പ്രതിഷേധം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു. സമരക്കാര് പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കല്ലേറില് പോലീസുകാര്ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.