x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം


Published: April 29, 2026 08:32 AM IST | Updated: April 29, 2026 08:33 AM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഇ​ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ചു​ര​ത്തി​ലെ ആ​റാം​വ​ള​വി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ എ​സ്‌​ക​വേ​റ്റ​ർ ഉ​യ​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ചു​ര​ത്തി​ൽ പ​ക​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​വു​ക.

രാ​വി​ലെ പ​ത്തി​നും വൈ​കീ​ട്ട് അ​ഞ്ചി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രി​ക്കും പ്ര​വൃ​ത്തി ന​ട​ക്കു​ക. സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക്കി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് എ​സ്ക​വേ​റ്റ​ർ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ച​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും ചു​ര​ത്തി​ൽ പൂ​ർ​ണ​നി​യ​ന്ത്ര​ണ​വും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ്
എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ഒ​ൻ​പ​താം​വ​ള​വി​ൽ പു​തി​യ കൈ​വ​രി​യൊ​രു​ക്കു​ന്ന​തി​ന്‍റെ തു​ട​ർ​പ്ര​വൃ​ത്തി​യും ഇ​ന്ന് ന​ട​ക്കും. വവ്യൂ ​പോ​യി​ന്‍റി​ൽ പാ​റ​യി​ടി​ഞ്ഞ ഭാ​ഗ​ത്ത് ഗാ​ബി​യോ​ൺ നെ​റ്റ് ഇ​ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ക.

Tags : traffic restriction thamarassery churam heavy vehicle

Recent News

Corehub Up