കാറിന് മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണപ്പോൾ
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അപകടം. ചുരത്തിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരം വീണതിനെത്തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച സ്ഥിതിയിലാണ്. റോഡിലെ തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും.
Tags : thamarassery ghat car tree fall