Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

District News

റോ​ഡ​രി​കി​ലെ മ​രം ഭീ​ഷ​ണി

ചെ​റു​തോ​ണി: കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വാ​ഴ​ത്തോ​പ്പ് - ത​ടി​യ​മ്പാ​ട് റോ​ഡി​ൽ പാ​പ്പ​ൻ​സ് കി​ച്ച​നു സ​മീ​പ​മാ​ണ് റോ​ഡ​രി​കി​ലെ മ​രം ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. എ​തി​ർ​ദി​ശ​യി​ലെ വൈ​ദ്യു​ത​ിലൈ​നിനു മു​ക​ളിലേ​ക്കാ​ണ് മ​രം ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കും വൈ​ദ്യു​തി​ലൈ​നിലേക്കും പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ സ്കൂ​ളി​ന് മു​ക​ളി​ൽ മ​രം​വീ​ണു; ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ കൂ​ട​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് മു​ക​ളി​ൽ ആ​ൽ​മ​രം വീ​ണു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം

സ്കൂ​ൾ പ്ര​വൃ​ത്തി സ​മ​യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ നി​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ​ട് പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. മ​രം മു​റി​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ചി​ല മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ മു​റി​ച്ച് നീ​ക്കി​യ​ത് അ​ധ്യാ​പ​ക​രു​ടെ കൈ​യി​ൽ​നി​ന്ന് പ​ണം മു​ട​ക്കി​യാ​ണെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ന് എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കാർ മരത്തിൽ ഇടിച്ചത്.

പോലീസ് എത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്‍റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മേൽ നടപടി സ്വീകരിച്ചു.

National

അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡി​യി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ഭ​ർ​ത്താ​വ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ​സ​ന്ത​കു​മാ​രി​യെ​യാ​ണ് ഔ​ട്ടി ബ​ന്ദ​പ്പ, കോ​ത്ത​ഗി​രി രാ​മു​ലു, ഭൂ​ത​ല വൈ​ദ്യ​നാ​ഥ്, ഔ​ട്ടെ സാ​യ​വ്വ, ച​ക്കാ​ലി ബാ​ലാ​മ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്.

അ​ങ്ക​ണ​വാ​ടി​യി​ലാ​യി​രു​ന്ന വ​സ​ന്ത​കു​മാ​രി​യെ അ​ഞ്ച് പേ​രും ചേ​ർ​ന്ന് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​സ​ന്ത​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ഭാ​ക​ർ അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്നും എ​ന്നാ​ൽ അ​ത് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നു​മാ​രോ​പി​ച്ചാ​ണ് മ​ർ​ദി​ച്ച​ത്.

പ്ര​ഭാ​ക​രി​നെ ക‌​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ​സ​ന്ത​കു​മാ​രി​യെ മ​ർ​ദി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ വ​സ​ന്ത​കു​മാ​രി​യു​ടെ കു​ടും​ബം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ഭാ​ക​രി​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ര​ത്തി​ൽ ച​ങ്ങ​ല​യ്ക്കി​ട്ട മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ൽ ട്വി​സ്റ്റ്‌

പു​​​​​ന​​​​​ലൂ​​​​​ർ: മു​​​​​ക്ക​​​​​ട​​​​​വ് ആ​​​​​ളു​​​​​കേ​​​​​റ​​​​​മ​​​​​ല​​​​​യി​​​​​ൽ ആ​​​​​റു​​​​​മാ​​​​​സം മു​​​​​മ്പ് ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ മൃ​​​​​ത​​​​​ദേ​​​​​ഹം മ​​​​​ര​​​​​ത്തി​​​​​ൽ ച​​​​​ങ്ങ​​​​​ല​​​​​യ്ക്കി​​​​​ട്ട നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ വ​​​​​ൻ ട്വി​​​​​സ്റ്റ്.

ഈ ​​​​​കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ച്ച് ലു​​​​​ക്ക് ഔ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് ഇ​​​​​റ​​​​​ക്കി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ളി​​​​​ന്‍റേ​​​​​താ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മെ​​​​​ന്ന് പോ​​​​​ലീ​​​​​സ്. ആ​​​​​ല​​​​​പ്പു​​​​​ഴ താ​​​​​മ​​​​​ര​​​​​ക്കു​​​​​ളം ചേ​​​​​റ്റാ​​​​​രി​​​​​ക്ക​​​​​ൽ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം വേ​​​​​ട​​​​​ര​​​​​പ്ലാ​​​​​വി​​​​​ൽ വീ​​​​​ട്ടി​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ പാ​​​​​പ്പ​​​​​ർ എ​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ(46) മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണ് മു​​​​​ക്ക​​​​​ട​​​​​വി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്. എ​​​​​ന്നാ​​​​​ൽ ഇ​​​​​തു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മോ ആ​​​​​ത്മ​​​​​ഹ​​​​​ത്യ യോ എ​​​​​ന്ന് സ്ഥി​​​​​രീ​ക​​​​​രി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. അ​​​​​തേസ​​​​​മ​​​​​യം കേ​​​​​സ് സം​​​​​ബ​​​​​ന്ധി​​​​​ച്ച അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലും ദു​​​​​രൂ​​​​​ഹ​​​​​ത ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു.

പു​​​​​ന​​​​​ലൂ​​​​​ർ- പൊ​​​​​ൻ​​​​​കു​​​​​ന്നം സം​​​​​സ്ഥാ​​​​​ന ഹൈ​​​​​വേ​​​​​യി​​​​​ൽ മു​​​​​ക്ക​​​​​ട​​​​​വി​​​​​നു സ​​​​​മീ​​​​​പം ആ​​​​​ളു​​​​​കേ​​​​​റാ മ​​​​​ല​​​​​യി​​​​​ൽ റ​​​​​ബ​​​​​ർ തോ​​​​​ട്ട​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 23നാ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ട​​​​​തു കാ​​​​​ലി​​​​​ന് സ്വാ​​​​​ധീ​​​​​നം ഇ​​​​​ല്ലാ​​​​​ത്ത മ​​​​​ധ്യ​​​​​വ​​​​​യ​​​​​സ്ക​​​​​ന്‍റെ ഒ​​​​​രാ​​​​​ഴ്ച പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള മൃ​​​​​ത​​​​​ദേ​​​​​ഹം റ​​​​​ബ​​​​​ർ മ​​​​​ര​​​​​ത്തി​​​​​ൽ ച​​​​​ങ്ങ​​​​​ല​​​​​യി​​​​​ൽ ബ​​​​​ന്ധി​​​​​ച്ച് പൂ​​​​​ട്ടി​​​​​ട്ട നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത നി​​​​​ല​​​​​യി​​​​​ൽ മു​​​​​ഖം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞി​​​​​രി​​​​​ന്നു.

ഒ​​​​​രാ​​​​​ഴ്ച പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​ത് നെ​​​​​ഞ്ചി​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള മു​​​​​റി​​​​​വും മു​​​​​ഖം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ശ​​​​​രീ​​​​​ര​​​​​ഭാ​​​​​ഗം ആ​​​​​സി​​​​​ഡ് ഒ​​​​​ഴി​​​​​ച്ചു ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ നി​​​​​ല​​​​​യി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തെ​​​​​ളി​​​​​വു​​​​​ക​​​​​ളും മ​​​​​റ്റും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ആ​​​​​ണെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സ്. മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​ന​​​​​ട​​​​​ക്കം പോ​​​​​ലീ​​​​​സ് പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഡി​​​​​എ​​​​​ൻ​​​​​എ സാ​​​​​മ്പി​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു. കൂ​​​​​ടാ​​​​​തെ എ​​​​​ല്ലാ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള മാ​​​​​ൻ മി​​​​​സിം​​​​​ഗ് കേ​​​​​സു​​​​​ക​​​​​ളും ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി വെ​​​​​ട്ടി​​​​​ത്തി​​​​​ട്ട​​​​​യി​​​​​ലെ ഒ​​​​​രു പെ​​​​​ട്രോ​​​​​ൾ പ​​​​​മ്പി​​​​​ൽ നി​​​​​ന്നും ക​​​​​ന്നാ​​​​​സു​​​​​മാ​​​​​യി നി​​​​​ൽ​​​​​ക്കു​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ ദൃ​​​​​ശ്യം പോ​​​​​ലീ​​​​​സി​​​​​നു ല​​​​​ഭി​​​​​ച്ച​​​​​ത് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യി. പെ​​​​​ട്രോ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ഒ​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വെ​​​​​ള്ള ക​​​​​ന്നാ​​​​​സ് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തു നി​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​ന്ന് ക​​​​​ണ്ടെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണ് അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​ന്വേ​​​​​ഷ​​​​​ണം നീ​​​​​ളാ​​​​​ൻ കാ​​​​​ര​​​​​ണം.

അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ൻ ഈ ​​​​​കേ​​​​​സി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ൾ ആ​​​​​കാ​​​​​മെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​യാ​​​​​ളെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പോ​​​​​ലീ​​​​​സ് ലു​​​​​ക്ക് ഔ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തി ഡി​​​​​എ​​​​​ൻ​​​​​എ​​​​​ ശേ​​​​​ഖ​​​​​രി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി. ഈ ​​​​​കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യാ​​​​​കാ​​​​​മെ​​​​​ന്ന് ആ​​​​​ദ്യം മു​​​​​ത​​​​​ൽ ത​​​​​ന്നെ സം​​​​​ശ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത് എ​​​​​ന്നു​​​​​ള്ള വി​​​​​വ​​​​​രം ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

2025 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ചാ​​​​​രും​​​​​മൂ​​​​​ട് നി​​​​​ന്നും ടൈ​​​​​ൽ​​​​​സ് ജോ​​​​​ലി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​താ​​​​​യും മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യം പു​​​​​ന​​​​​ലൂ​​​​​രി​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.18ന് ​​​​​ക​​​​​ന്നാ​​​​​സു​​​​​മാ​​​​​യി അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ൻ വെ​​​​​ട്ടി​​​​​ത്തി​​​​​ട്ട​​​​​യി​​​​​ലെ പ​​​​​മ്പി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​യാ​​​​​ൾ പ്ര​​​​​തി​​​​​യാ​​​​​യി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യം മു​​​​​ത​​​​​ൽ പോ​​​​​ലീ​​​​​സി​​​​​ന്.

District News

മരത്തിൽ നിന്ന് വീണുമരിച്ചു


തി​രു​വ​ന​ന്ത​പു​രം: പു​ല​യ​നാ​ര്‍​ക്കോ​ട്ട​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ പു​ളി അ​ട​ര്‍​ത്തി​യി​ടു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി താ​ഴെ​വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ചെ​റു​വ​യ്ക്ക​ല്‍ കെ​ജി​ആ​ര്‍​എ​എ 45 സു​ജി​ത ഭ​വ​നി​ല്‍ പി. ​സു​ന്ദ​ര​ന്‍ (66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. മ​രം​മു​റി​ക്കു​ന്ന​തി​നും പു​ളി​യ​ട​ര്‍​ത്തു​ന്ന​തി​നും പോ​കു​ന്ന തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​ന്ദ​ര​ന്‍. ഇ​ന്ന​ലെ രാ​വി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ പു​ളി​മ​ര​ത്തി​ല്‍ നി​ന്നാ​ണ് കാ​ല്‍​വ​ഴു​തി റോ​ഡി​ല്‍​വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ഡി. ​ല​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: എ​സ്. സു​നി​ല്‍​കു​മാ​ര്‍, എ​സ്. സു​ജി​ത. മ​രു​മ​ക്ക​ള്‍: എ​സ്.​ആ​ര്‍ ര​മ്യ, ജി. ​സ​ന്തോ​ഷ്.

National

ഇ​വ​ർ മ​നു​ഷ്യ​രോ..? ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സൂ​ര​ജ് പു​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ണ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ​രാ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഒ​രു ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി മ​ര​ത്തി​ന്‍റെ കൊ​മ്പി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ള്ള ഒ​രു മ​ര​ത്തി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട​തും അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​തും. 

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തും. യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​ൻ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും ശ്ര​മി​ക്കു​ന്ന​തും പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. 

Kerala

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.

കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്‍റെ മുൻസീറ്റിലായിരുന്നു ആതിര.

കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.

District News

ടി​പ്പ​റു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണു

എ​ട​ക്ക​ര: കാ​റ്റി​ലും മ​ഴ​യി​ലും പോ​ത്തു​ക​ല്ലി​ൽ വ്യാ​പ​ക നാ​ശം. ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ന​ങ്ക​യം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് ടി​പ്പ​റു​ക​ൾ​ക്ക് മു​ക​ളി​ൽ തേ​ക്ക് മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണു. കൊ​ച്ചു​ട്ട​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​പ്പ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ത്തി​ന് പു​റ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. പ്ര​ദേ​ശ​ത്ത് മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണ് പ​ത്തോ​ളം വെ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ഇ​തു​വ​രെ പു​ന:​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

വെ​ള്ളി​മു​റ്റം ബൈ​പാ​സ് റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യി​രു​ന്നു.

District News

അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി: ആ​ദി​വാ​സി​ക​ള​ട​ക്കം ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ കെ​എ​ൽ​സി ന​ട​പ​ടി ഒ​ഴി​വാ​കി​ല്ല

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ 2020-2021ൽ ​ന​ട​ന്ന അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി​യി​ൽ ആ​ദി​വാ​സി​ക​ളും ചെ​റു​കി​ട ക​ർ​ഷ​ക​രും അ​ട​ക്കം റ​വ​ന്യു പ​ട്ട​യം ഉ​ട​മ​ക​ൾ​ക്കെ​തി​രാ​യ കെ​എ​ൽ​സി(​കേ​ര​ള ലാ​ൻ​ഡ് ക​ണ്‍​സ​ർ​വ​ൻ​സി) ന​ട​പ​ടി ഒ​ഴി​വാ​കി​ല്ല. കെ​എ​ൽ​സി ന​ട​പ​ടി​യി​ൽ അ​പാ​ക​ത പ​രി​ഹ​രി​ച്ച് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മാ​ന​ന്ത​വാ​ടി ആ​ർ​ഡി​ഒ 29 ഭൂ​വു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ഈ​ട്ടി​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദി​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കു​മെ​തി​രേ കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നി​രി​ക്കേ ആ​ർ​ഡി​ഒ​യു​ടെ നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ അ​ങ്ക​ലാ​പ്പി​ലാ​ണ്.

കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ട്ട​യം ഉ​ട​മ​ക​ൾ ആ​ർ​ഡി​ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ വെ​വ്വേ​റെ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​അ​പ്പീ​ലു​ക​ൾ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് വീ​ണ്ടും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ർ​ഡി​ഒ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ഖേ​ന ക​ക്ഷി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ പ​ട്ട​യം ഉ​ട​മ​ക​ൾ കു​റ്റം തീ​ർ​ത്ത് അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല.

അ​പാ​ക​ത പ​രി​ഹ​രി​ച്ച അ​പ്പീ​ൽ 15 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ൾ​ക്ക് ല​ഭി​ച്ച നോ​ട്ടീ​സി​ൽ. അ​ല്ലാ​ത്ത​പ​ക്ഷം ല​ഭ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. അ​പ്പീ​ൽ സ​മ​ർ​പ്പ​ണ​ത്തി​ന് ഇ​നി അ​വ​സ​രം ഉ​ണ്ടാ​കി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​എ. ജ​യ​തി​ല​ക് റ​വ​ന്യു സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ 2020 ഒ​ക്ടോ​ബ​ർ 24ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത ഈ​ട്ടി​മു​റി ന​ട​ന്ന​ത്.

മു​റി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി​യു​ണ്ടെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ക​ച്ച​വ​ട​ക്കാ​ർ ക​ർ​ഷ​ക​രി​ൽ​നി​ന്നു ഈ​ട്ടി​ക​ൾ വി​ല​യ്ക്കു​വാ​ങ്ങി​യ​ത്. ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് മ​ര​ങ്ങ​ൾ നി​സാ​ര വി​ല​യ്ക്ക് വി​റ്റ​വ​രാ​ണ് കെ​ണി​യി​ലാ​യ​ത്. പ​ല​രും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ട സാ​ഹ​ച​ര്യം.

നി​യ​മ​വി​രു​ദ്ധ ഈ​ട്ടി​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 68 കേ​സു​ക​ളാ​ണ് കെ​എ​ൽ​സി ന​ട​പ​ടി​ക്കു വി​ട്ട​ത്. ഇ​തി​ൽ 37 എ​ണ്ണ​ത്തി​ൽ 8.29 കോ​ടി രൂ​പ പി​ഴ ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഈ ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് ല​ഭി​ച്ച പ​ട്ട​യം ഉ​ട​മ​ക​ൾ. 2021 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച​താ​ണ് കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചാ​ൽ മാ​ത്ര​മേ കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​കൂ​വെ​ന്നാ​ണ് നി​യ​മ​രം​ഗ​ത്തു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം.

സ​ർ​ക്കാ​ർ നീ​ക്കം അ​നു​വ​ദി​ക്കി​ല്ല: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യു പ​ട്ട​യം ഉ​ട​മ​ക​ളി​ൽ​നി​ന്നു വ​ലി​യ തു​ക പി​ഴ ഇ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭൂ​വു​ട​മ​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ച് നി​സാ​ര​വി​ല​യ്ക്ക് ഈ​ട്ടി​ക​ൾ വി​ല​യ്ക്കു​വാ​ങ്ങി മു​റി​ച്ച​വ​ർ​ക്കാ​ണ് പി​ഴ ചു​മ​ത്തേ​ണ്ട​ത്.


സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വ്യ​ക്ത​ത​യി​ല്ലാ​ത്ത ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ നി​യ​മ​വി​രു​ദ്ധ ഈ​ട്ടി​മു​റി ന​ട​ന്ന​ത്. 1964ൽ ​ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം അ​നു​വ​ദി​ച്ച​താ​ണ് റ​വ​ന്യു പ​ട്ട​യ​ങ്ങ​ൾ. ഭൂ​മി​യി​ലെ ഈ​ട്ടി, ച​ന്ദ​നം, തേ​ക്ക്, ക​രി​മ​രം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല കൈ​വ​ശ​ക്കാ​ര​നി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യാ​ണ് പ​ട്ട​യം ന​ൽ​കി​യ​ത്.


സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്ത് ഉ​ണ്ടാ​യ വീ​ഴ്ച മു​ത​ലാ​ക്കി ചി​ല​ർ ന​ട​ത്തി​യ കൊ​ള്ള​യാ​ണ് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ ന​ട​ന്ന​ത്. ആ​ദി​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും എ​തി​രാ​യ കെ​എ​ൽ​സി ന​ട​പ​ടി​ക​ൾ​ക്കു നീ​തീ​ക​ര​ണ​മി​ല്ലെ​ന്നും അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.

 

Latest News

Corehub Up