വണ്ടൂർ വാണിയന്പലം ഇറക്കത്തിലുള്ള മരക്കൊന്പ് ട്രോമാകെയർ അംഗങ്ങൾ വെട്ടിമാറ്റുന്നു.
വാണിയന്പലം: വണ്ടൂർ വാണിയന്പലം ഇറക്കത്തിലുള്ള മരക്കൊന്പ് കളക്ടറുടെ ഓഫീസിന്റെ ഇടപെടലിൽ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ട്രോമാ കെയർ അംഗങ്ങൾ റോഡിന് കുറുകേ നിൽക്കുന്ന മാവിൻകൊന്പ് വെട്ടി മാറ്റിയത്. നടപടിയെടുക്കാൻ കളക്ടറുടെ ഓഫീസ് പഞ്ചായത്ത്് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
ഒന്നരമാസം മുന്പ് ഈ കൊന്പിന്റെ ചില്ല ഉണങ്ങി റോഡിലേക്ക് പൊട്ടിവീണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി ലഭിച്ചതോടെയാണ് കൊന്പ് വെട്ടി മാറ്റിയത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി. ഷാഹുൽ ഹമീദ്, ട്രോമാ കെയർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham LocalNews tree