കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള മുഖ്യ കവാടത്തിന് സമീപം സ്കാര്യ സ്ഥാപനത്തിനായി അനധികൃത ഫുട്പാത്ത് നിർമിക്കുന്നത് ടി.ഒ. മോഹനൻ എംഎൽയുടെ നേതൃത്വത്തിൽ തടയ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള മുഖ്യ കവാടത്തിന് ഇടതു ഭാഗത്തെ ഫുട്പാത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിൽ സ്വകാര്യ സ്ഥാപനത്തിന് പരസ്യം സ്ഥാപിക്കാൻ അനുമതി നൽകുകയും, നിലവിലുള്ള ഫുട്പാത്തിന് പകരം റെയിൽവേ സ്റ്റേഷനിലേ ക്കുള്ള റോഡ് കൈയേറി സ്വകാര്യ സ്ഥാപനത്തെ സഹായിക്കുന്നതിനായി പുതിയ ഫുട്പാത്ത് നിർമിക്കുകയും ചെയ്യുന്നതിന് മൗനാനുവാദം നൽകുകയും ചെയ്ത റെയിൽവേയുടെ ചില ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് അടിയന്തരമായി പൊളിച്ചു മാറ്റണമെന്നും ടി.ഒ. മോഹനൻ എംഎൽഎ ആവശ്യപ്പെട്ടു.
ഇത് കരാറുകാരെ സഹായിക്കാൻ റെയിൽവേയിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി പരസ്യ കമ്പനിയെ സഹായിക്കുന്ന നീക്കം അംഗീകരിക്കാനാവില്ല. സ്ഥലം സന്ദർശിച്ച എംഎൽഎ പണി നിർത്തിവയ്പിച്ചു.
നിലവിലുള്ള ഫുട്പാത്തിൽ പരസ്യ ബോർഡ് സ്ഥാപിച്ച് ഇടുങ്ങിയ റോഡിൽ വീണ്ടും ഫുട്പാത്ത് നിർമിച്ചാല് ആയത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.
ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരു തരത്തിലും ഇത് അനുവദിക്കാനാവില്ലെന്നും എംഎൽഎ അറിയിച്ചു.
Tags : NattuVishesham.DistricteNews