x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയറിനുള്ളിൽ തുണി തുന്നിക്കെട്ടിയ സംഭവം; സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്


Published: March 8, 2026 01:03 PM IST | Updated: March 8, 2026 01:03 PM IST

കഴക്കൂട്ടം: ​ശസ്ത്രക്രിയക്കുശേഷം വയറിനുള്ളിൽ തുണി തുന്നിക്കെട്ടിയെന്ന പരാതിയിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസെടുത്തു. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ പ്രശാന്തിനെതിരെയാണ്‌ കഴക്കൂട്ടം പോലീസ് കേസെടുത്തത്‌.

മേനംകുളം സ്വദേശി ഷീബ പ്രമോദാണ്‌ പരാതിക്കാരി. സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഡിസംബർ മൂന്നിന് ഷീബയ്‌ക്ക്‌ അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുകയും 12ന് ആശുപത്രി വിടുകയും ചെയ്‌തു.

എന്നാൽ മുറിവിന്‍റെ ഒരു ഭാഗം ഉണങ്ങിയില്ല. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും കണ്ടെത്തിയത്.

പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ ഇവ നീക്കി. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കുമാണ്‌ ഷീബ പരാതി നൽകിയത്‌.

Tags : hospital doctor sewing cloth stomach

Recent News

Corehub Up