കണ്ണൂര്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്കേറ്റു. പയ്യന്നൂർ ഏഴിലോട് വച്ചാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. ജയരാജൻ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. താടിക്ക് പരിക്കേറ്റ ജയരാജൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാടേക്ക് പോയി.
പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കാസർഗോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Tags : mv jayarajan injured car accident hospital