x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് കണ്ടെത്തി


Published: May 14, 2026 11:45 AM IST | Updated: May 14, 2026 11:45 AM IST

പൂനെ: പൂനെ ഹദസ്പരിൽ ആശുപത്രിക്ക് പുറത്ത് ബോംബ് കണ്ടെത്തി. ആശുപത്രി പരിസരത്താണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ പോലിസ്, ബോംബ് സ്ക്വോഡിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഡോഗ് സ്ക്വോഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.

ബോംബ് സ്ക്വോഡ് ഉദ്യോഗസ്ഥർ കണ്ടെടുത്ത വസ്തു പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ആശുപത്രിയിൽ നിന്ന് അകലെയുള്ള തുറന്ന സ്ഥലത്തേക്ക് മറ്റി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബോംബ് എങ്ങനെ അവിടെ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags : Bomb hospital Pune

Recent News

Corehub Up