കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാറിന് (52) ആണ് സൂര്യാഘാതമേറ്റത്.
വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Tags : construction worker sunstroke perambra hospital