x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ ര​ണ്ടു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: March 19, 2026 12:23 PM IST | Updated: March 19, 2026 12:23 PM IST

ഡാ​ള​സ്: ഡാ​ള​സി​ലെ ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ര​ണ്ടു​പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡാ​ള​സി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 9.48ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

21 വ​യ​സു​കാ​ര​നാ​യ മാ​ർ​ഡ്രി​യ​സ് വാ​ർ​ഡ്, മ​റ്റൊ​രു യു​വാ​വ് (ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രെ​യും വെ​ടി​യേ​റ്റ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് ഡാ​ള​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Tags : shot dead dallas nri news usa

Recent News

Corehub Up