x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ജ​ത് ഫി​ലി​പ്പ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: July 11, 2026 10:27 AM IST | Updated: July 11, 2026 10:50 AM IST

ബ്രി​ജ​ത് ഫി​ലി​പ്പ് മാ​ത്യു

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു (45) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോം 13005 Greenville Avenue, Dallas, TX 75243-​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​തേ സ്ഥ​ല​മാ​യ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് റെ​സ്റ്റ്ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കാ​ൽ​വ​റി പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ ​അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

Tags : Brigith Phillip Mathew Dallas Passed Away

Recent News

Corehub Up