x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്

ഷാ​ജി രാ​മ​പു​രം
Published: June 5, 2026 02:16 PM IST | Updated: June 5, 2026 02:16 PM IST

ഡാ​ള​സ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഡാള​സ് ഡി​എ​ഫ്ഡ​ബ്ല്യു വിമാനത്താവളത്തിൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഡാ​ളസ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, ഡാ​​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം തോ​മ​സ് ഈ​ശോ, പി.​ടി. മാ​ത്യു, ഷാ​ജി രാ​മ​പു​രം, മ​നു പാ​റ​യി​ൽ എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​ മാ​ർ കൂ​റി​ലോ​സ് ശ​നിയാഴ്ച രാ​വി​ലെ പത്തിന് ഡാ​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​ൾ​ഡ​ൺ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ർ സി​റ്റി​സ​ൺ​സി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷയ്​ക്കും ഞാ​യ​റാ​ഴ്ച ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാന ശു​ശ്രു​ഷയ്​ക്കും നേ​തൃ​ത്വം ന​ൽ​കും.

Tags : Warm Welcome Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolitan NRI News Dallas

Recent News

Corehub Up