x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് ഡി​എം​എ പ്ര​വ​ർ​ത്ത​ക​ർ

പി.എൻ. ഷാജി
Published: November 10, 2026 04:45 PM IST | Updated: November 10, 2026 04:45 PM IST

ടെ​ലി​വി​ഷ​ൻ ആ​ശാ​ല​യ​ത്തി​ന് കെെമാറുന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു.

തെ​രു​വി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും പ്ര​ത്യാ​ശ​യും ക​രു​ത​ലും പ​ക​ർ​ന്നു​ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ഡ​ൽ​ഹി ദ്വാ​ര​ക സെ​ക്ട​ർ7, പാ​ലം വി​ല്ലേ​ജി​ലെ ഹ​രി​ജ​ൻ ബ​സ്തി​യി​ലു​ള്ള ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ശി​രീ​ഷ് മു​ള്ള​ങ്ക​ണ്ടി, കെ.​പി. സു​ത​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സു​തി​ല ശി​വ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. ത​ങ്ക​ച്ച​ൻ, സു​ദ​ർ​ശ​ൻ പി​ള്ള, യു. ​ദീ​പ​ക് കു​മാ​ർ, പ്ര​മോ​ദ് വി​ജ​യ​ൻ, കെ.​എ​ച്ച്. വി​ഷ്ണു, ജെ.​എ​സ്. അ​നീ​ഷ് എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ഡോ​ൺ ബോ​സ്‌​കോ ആ​ശാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. അ​മ​ൽ എം. ​ജോ​യ് ഡി​എം​എ സം​ഘ​ത്തെ സ്വാ​ഗ​തം ചെ​യ്തു. അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ആ​ശാ​ല​യ​ത്തി​ന് ഒ​രു ടെ​ലി​വി​ഷ​നും സ​മ്മാ​നി​ച്ചു.

കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഡി​എം​എ പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്. സ്നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷം കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

Tags : DelhiMalayaliAssociation Diwali DonBoscoAshalayam NRINews

Recent News

Corehub Up