Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NRI News

Europe

വി​യ​ന്ന​യി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ സം​ഗ​മം: വ​ര്‍​ണാ​ഭ​മാ​യി പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍

വി​യ​ന്ന: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ-​സം​സ്‌​കാ​ര​ങ്ങ​ളു​ടെ അ​പൂ​ര്‍​വ നി​മി​ഷ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി 26-ാമ​ത് പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍ വി​യ​ന്ന​യി​ല്‍ സ​മാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ല്‍ 10,000-ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രും 300-ല​ധി​കം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു.

വി​യ​ന്ന​യി​ലെ കാ​ന്‍​ഡ​ല്‍​ഗാ​സെ 46-ല്‍ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രോ​സി എ​ക്‌​സോ​ട്ടി​ക് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ മു​ന്നി​ലു​ള്ള നി​ര​ത്തു​ക​ളി​ല്‍ ന​ട​ന്ന സം​ഗ​മം ബ​ഹു​സ്വ​ര​ത​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ആ​വി​ഴ്കാ​ര​മാ​യി മാ​റി.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ശം​ഭു എ​സ്. കു​മ​ര​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പ്രോ​സി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ഉ​ഗാ​ണ്ട​യി​ല്‍ നി​ന്നു​ള്ള മെ​ന്‍റ​റും ക്രി​മി​നോ​ള​ജി​സ്റ്റു​മാ​യ മാ​ര്‍​ഗ​ര​റ്റ് അ​കു​ല്ലോ​യ്ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

 

NRI

ലോ​ക​ത്തെ ഏ​റ്റ​വും സ​മാ​ധാ​ന​പ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​യ​ർ​ല​ൻ​ഡ് അ​ഞ്ചാ​മ​ത്

ഡ​ബ്ലി​ൻ: ലോ​ക​ത്തെ ഏ​റ്റ​വും സ​മാ​ധാ​ന​പ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​യ​ർ​ല​ൻ​ഡ് അ​ഞ്ചാം സ്ഥാ​ന​ത്ത്. 2026 ജൂ​ണി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗ്ലോ​ബ​ൽ പീ​സ് ഇ​ൻ​ഡ​ക്സ് പ്ര​കാ​ര​മാ​ണ് ലോ​ക​ത്തെ സ​മാ​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷ, നി​ല​വി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ, സൈ​നി​ക​വ​ത്ക​ര​ണം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ഐ​സ്‌​ലാ​ൻ​ഡ്, ന്യൂ​സി​ല​ൻ​ഡ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ.

സ്ലോ​വേ​നി​യ​യ്ക്കാ​ണ്‌ നാ​ലാം സ്ഥാ​നം. ഓ​സ്ട്രി​യ, പോ​ർ​ച്ചു​ഗ​ൽ, സിം​ഗ​പ്പു​ർ, ഫി​ൻ​ലാ​ൻ​ഡ്, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​റ് മു​ത​ൽ 10 വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

നി​ല​വി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക 134-ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ​യും പി​ന്നി​ലാ​ണ് പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​യു​ടെ സ്ഥാ​നം. 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 127-ാം സ്ഥാ​ന​ത്താ​ണ്.

NRI

"ഈ ​മ​നോ​ഹ​ര തീ​രം' ക​ലാ​മേ​ള​യും ത​ത്സ​മ​യ രു​ചി​വി​രു​ന്നും 19 മു​ത​ൽ

എ​ഡ്മ​ണ്ട​ൺ (കാ​ന​ഡ): എ​ഡ്മ​ണ്ട​ൺ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ ​മ​നോ​ഹ​ര തീ​രം 2026’ സാം​സ്കാ​രി​ക ദൃ​ശ്യ​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പ്ല​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ലീ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഈ ​മാ​സം 19, 20 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​ണ് മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ൻ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ൾ ത​ത്സ​മ​യം പാ​ച​കം ചെ​യ്തു ന​ൽ​കു​ന്ന വി​പു​ല​മാ​യ നാ​ട​ൻ ത​ട്ടു​ക​ട ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ക്ഷ​ണ​ശാ​ല മേ​ള​യി​ലു​ട​നീ​ളം സ​ജീ​വ​മാ​യി​രി​ക്കും.

ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന രു​ചി​ക​ൾ പ്ര​വാ​സി​ക​ൾ​ക്കാ​യി ത​ത്സ​മ​യം ഒ​രു​ക്കു​ന്ന വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വേ​ദി​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. മേ​ള​യു​ടെ ആ​ദ്യ​ദി​ന​മാ​യ 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ പ്ര​ത്യേ​ക ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും ത​ട്ടു​ക​ട​യു​ടെ ലോ​ഞ്ചും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ എ​ക്കാ​ല​ത്തെ​യും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന സ്വീ​കാ​ര്യ​മാ​യ ഹി​ന്ദി ച​ല​ച്ചി​ത്ര​വും തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ പ്ര​മു​ഖ മ​ല​യാ​ള ച​ല​ച്ചി​ത്ര​വു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടാം ദി​ന​മാ​യ 20ന് ​രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള വി​നോ​ദ​ങ്ങ​ളും അ​ര​ങ്ങേ​റും.

എ​ഴു​പ​ത്, എ​ൺ​പ​ത്, തൊ​ണ്ണൂ​റു​ക​ളി​ലെ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി എ​ഡ്മ​ണ്ട​ണി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള ശ​നി​യാ​ഴ്ച​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള ല​ക്കി ഡ്രോ ​മ​ത്സ​ര​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 10 ഡോ​ള​ർ മൂ​ല്യ​മു​ള്ള ഒ​രൊ​റ്റ കൂ​പ്പ​ൺ വ​ഴി മ​ണി​ക്കൂ​റു​ക​ൾ തോ​റും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പു​ക​ളി​ലും ര​ണ്ട് മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന ഗ്രാ​ൻ​ഡ് ല​ക്കി ഡ്രോ​യി​ലും പ​ങ്കാ​ളി​ക​ളാ​കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

വി​വ​ര​ങ്ങ​ൾ​ക്കും ല​ക്കി ഡ്രോ ​കൂ​പ്പ​ണു​ക​ൾ​ക്കു​മാ​യി (780) 884-7337 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സി​നി​മ​യും സം​ഗീ​ത​വും ത​ത്സ​മ​യ രു​ചി​ക്കൂ​ട്ടു​ക​ളും ഒ​ത്തു​ചേ​രു​ന്ന മേ​ള​യി​ലേ​ക്ക് മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ളു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത​താ​യും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

NRI

ജ​ർ​മ​നി - ഇ​ന്ത്യ സാം​സ്കാ​രി​ക സൗ​ഹൃ​ദ​ത്തി​ന്‍റെ അ​പൂ​ർ​വ സം​ഗ​മം; ഇ​ന്ത്യ ഡേ​യ്സ് 22ന്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സം​ഗീ​ത​വും നൃ​ത്ത​വും ഒ​രേ വേ​ദി​യി​ൽ കൈ​കോ​ർ​ക്കു​ന്ന അ​പൂ​ർ​വ സാം​സ്കാ​രി​ക വി​രു​ന്നി​ന് കാ​ൾ​സ്റു ന​ഗ​രം വേ​ദി​യാ​കു​ന്നു.

ഈ മാസം 22ന് ​വൈ​കു​ന്നേ​രം 6.30ന് ​കാ​ൾ​സ്റു സ്റ്റാ​ട്ട്കി​ർ​ഷേ​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ഉ​ദ്ഘാ​ട​ന​ത്തോ​ടെ India Days Karlsruhe 2026ന് ​തു​ട​ക്ക​മാ​വും.

മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ Mehli Mehta Music Foundationന്‍റെ ​യു​വ​ഗാ​യ​ക​സം​ഘം, ജ​ർ​മനി​യി​ലെ പ്ര​ശ​സ്ത Ulmer Spatzen യു​വ​ഗാ​യ​ക​സം​ഘം, കൂ​ടാ​തെ Mannheimൽ ​നി​ന്നും ജ​ർ​മ​ൻ മ​ല​യാ​ളി ഷാ​നി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​സ​രി ക​ലാ​ക്ഷേ​ത്ര ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ന​ർ​ത്ത​കി​മാ​രും ചേ​ർ​ന്നാ​ണ് സാം​സ്കാ​രി​ക സാ​യാ​ഹ്നം ധ​ന്യ​മാ​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

പാ​ശ്ചാ​ത്യ കോ​റ​ൽ സം​ഗീ​ത​വും ഭാ​ര​തീ​യ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​മാ​യ ഭ​ര​ത​നാ​ട്യ​വും ഒ​രു​മി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി സം​ഗീ​ത​ത്തി​ന്‍റെ​യും ക​ലാ​സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഇ​ന്ത്യ​യും ജ​ർ​മനി​യും ത​മ്മി​ലു​ള്ള സം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ​യും മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​മാ​കും.

വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ സം​ഗീ​ത​ത്തി​ലൂ​ടെ​യും നൃ​ത്ത​ത്തി​ലൂ​ടെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​അ​പൂ​ർ​വ വേ​ദി ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ​യി​ലെ ന​യ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഫി​ലി​പ്പ് വ​ർ​ഗീ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

പാ​ട്ര​ൺ: അ​ഡ്വ. പ​ഴ​കു​ളം മ​ധു എംഎ​ൽഎ, വൈ​സ് പാ​ട്ര​ൺ: അ​നി സ്റ്റീ​ഫ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പാ​ട്ര​ൺ: ജോ​യ​ൽ ജേ​ക്ക​ബ്.

പ്ര​സി​ഡ​ന്‍റ്: റോ​ണി വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: ജോ​ൺ സേ​വ്യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ഷി​ജോ തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മ​ജോ മാ​ത്യു, ട്ര​ഷ​റ​ർ: ടോ​ണി പോ​ത്ത​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: ജോ​ജോ മം​ഗ​ല​വീ​ട്ടി​ൽ, ലേ​ഡി സെ​ക്ര​ട്ട​റി: സ്നേ​ഹ ഫി​ലി​പ്പ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: റി​നു ക​ണ്ണാ​ടി​ക്ക​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: മാ​ത്യു ജെ​യ്സ്, എ​ക്സ്-​ഓ​ഫീ​ഷ്യോ: പ്ര​ദീ​പ് മ​ണി​മ​ലേ​ത്ത്, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ: മോ​നു വേ​ല​മേ​പ്പു​റ​ത്ത്, ഓ​ഡി​റ്റ​ർ​മാ​ർ: എ​ബി അ​ത്തി​ക്ക​യം, ടി​ബി മാ​ത്യു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗം അ​നു​മോ​ദി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്ന് യോ​ഗം സ​മാ​പി​ച്ചു.

NRI

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റി​ന്‍റെ നി​റ​വി​ല്‍ ആ​ഘോ​ഷം റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷം ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന് ന​ല്‍​കി മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ത്യേ​ന്ദ്ര പ​ഥ​ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റി​ന്‍റെ നി​റ​വി​ല്‍ പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ ഷീ​ല ഫി​ലി​പ്പോ​സ്, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ് മാ​ന്‍, ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ് സി​ന്‍ ത​ളി​ക്കു​ളം, ക​വ​യി​ത്രി​യും ഗാ​യി​ക​യു​മാ​യ ഷെ​റി​ന്‍ പൊ​യ് ലി, ​സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, അ​ഹ് മ​ദ് അ​ല്‍ മ​ഗ് രി​ബി പെ​ര്‍​ഫ്യൂം മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സെ​യ്ഫ് അ​ല്‍ ഹാ​ഷ്മി , അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍, മും​താ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ര്‍.​ജെ. സൂ​ര​ജാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍.

NRI

വ്യാ​ഖ്യാ​ന വ്യ​ക്ത​ത​ക്കാ​യി ധ​ർ​മ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ച് കെ​എ​ച്ച്എ​ൻ​എ യു​വ കൂ​ട്ടാ​യ്മ

ഹൂ​സ്റ്റ​ൺ: കെ​എ​ച്ച്എ​ൻ​എ യു​വ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി പൂ​ജ്യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യു​മാ​യി വി​പു​ല​മാ​യ ധ​ർ​മ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

യം​ഗ് ഹി​ന്ദു​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, സ​ങ്ക​ൽ​പ് ഹൂ​സ്റ്റ​ൺ, വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെ​ന്‍റ് (SAGE) എ​ന്നീ യു​വ ഹൈ​ന്ദ​വ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​ച്ച്മ​ണ്ടി​ലെ സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ധ​ർ​മ്മ ഡ​യ​ലോ​ഗ്' എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ അ​റു​പ​തി​ല​ധി​കം യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ർ​ഷ​ഭാ​ര​ത ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് യു​വാ​ക്ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യാ​ഖ്യാ​ന വ്യ​ക്ത​ത​യോ​ടെ​യും വേ​ദാ​ന്ത ദ​ർ​ശ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് സ്വാ​മി ചി​ദാ​ന​ന്ദ​പു​രി മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ കാ​ര്യ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ത്ത​തും പ​ല​പ്പോ​ഴും വ്യാ​ഖ്യാ​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം സ​ങ്കീ​ർ​ണ​മാ​ക്ക​പ്പെ​ട്ട​തു​മാ​യ ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​വാ​ദം ആ​രം​ഭി​ച്ച​ത്.

പ്ര​പ​ഞ്ച​ത്തി​ലെ സ​ക​ല ച​രാ​ച​ര​ങ്ങ​ളെ​യും അ​വ​യു​ടെ സ്വാ​ഭാ​വി​ക ക്ര​മ​ത്തി​ൽ നി​ല​നി​ർ​ത്തു​ക​യും പ​ര​സ്പ​ര ആ​ശ്രി​ത​മാ​യ പ്ര​കൃ​തി​യു​ടെ താ​ള​ല​യം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ധ​ർ​മ്മ​മെ​ന്നും അ​ത് മ​ത​സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യ ഒ​രു സ​ർ​വ്വ​ലൗ​കി​ക ത​ത്വ​മാ​ണെ​ന്നും സ്വാ​മി വേ​ദാ​ന്ത ര​ഹ​സ്യ​ങ്ങ​ൾ ഉ​ദാ​ഹ​രി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​തീ​വ ജി​ജ്ഞാ​സ​യോ​ടെ തു​ട​ർ​ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച യു​വാ​ക്ക​ൾ​ക്ക് ഭാ​ര​തീ​യ ധ​ർ​മ്മ​ദ​ർ​ശ​നം എ​ല്ലാ​റ്റി​നെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ൻ​ക്ലൂ​സീ​വ് ആ​യ ഒ​രു ജീ​വി​ത​വീ​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ ദേ​ശ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഈ ​ധ​ർ​മ്മ​സ​ങ്ക​ൽ​പ്പം കേ​വ​ലം വി​ശ്വ​സി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും വി​വേ​ച​ന​ബു​ദ്ധി​യോ​ടെ നി​രൂ​പ​ണം ചെ​യ്ത് സ്വ​യം ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഭ​ഗ​വ​ദ് ഗീ​ത​യു​ടെ ഉ​പ​സം​ഹാ​ര അ​ധ്യാ​യം ഉ​ദ്ധ​രി​ച്ച് സ്വാ​മി വി​ശ​ദീ​ക​രി​ച്ചു.

 

NRI

വി​ബി​എ​സ് സ​മാ​പ​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ ന​ട​ത്തി​യ 2026ലെ ​വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു. ലീ ​മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തീം ​സോം​ഗ് ആ​ല​പി​ച്ചു​കൊ​ണ്ട് സ​ദ​സി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ ക്ലാ​സ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

 

NRI

സീ​റോ​മ​ല​ബാ​ർ വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 18ന്; ​റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും

വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ത്സി​ങ്ങാം മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച ഭ​ക്ത്യാ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന് കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

അ​ത്യ​ന്തം ഭ​ക്ത്യാ​ദ​ര​വോ​ടെ ആ​ഘോ​ഷ​പൂ​ർ​വം അ​ർ​പ്പി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ലും രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ​യാ​ണ് തീ​ർ​ഥാ​ട​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റി​നു ശേ​ഷം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന മ​രി​യ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ പ്രോ​ട്ടോ​സെ​ഞ്ചു​ലോ​സും സ​ഭാ പ​ണ്ഡി​ത​നും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് ന​ൽ​കും.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​നും മാ​തൃ മ​ധ്യ​സ്ഥ​ത​യി​ൽ പ്രാ​ർ​ഥ​ന​ക​ളും കൃ​പ​ക​ളും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​നു​ള്ള അ​വ​സ​രം സം​ഘാ​ട​ക ക​മ്മി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചോ, അ​വ​ര​വ​രു​ടെ മി​ഷ​നി​ലൂ​ടെ​യോ പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ സാ​ധി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ വാ​ത്സിം​ഗ്ഹാം, ന​സ്ര​ത്തി​ലെ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ കു​ടും​ബ​ഭ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ മാ​തൃ സ​ന്നി​ധി​യും സ​ങ്കേ​ത​വു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ദ​രി​ക്കു​ന്ന​ത്.

നൂ​റ്റാ​ണ്ടു​ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് മ​രി​യ ഭ​ക്ത​ർ വ​ർ​ഷം തോ​റും തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന ഈ ​പു​ണ്യ കേ​ന്ദ്രം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ദേ​ശീ​യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ബ​സി​ലി​ക്ക എ​ന്ന നി​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​മാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് വാ​ത്സി​ങ്ങാം തീ​ർ​ത്ഥാ​ട​ന​മാ​ണി​ത്. യു​കെ​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

മ​രി​യ​ഭ​ക്തി​യു​ടെ ശ​ക്ത​മാ​യ സാ​ക്ഷ്യ​മാ​യി വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​തീ​ർ​ഥാ​ട​നം, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യും സ​ജീ​വ സാ​ന്നി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന പ്ര​ധാ​ന ആ​ത്മീ​യ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന ശു​ശ്രൂ​ഷ​ക​ളി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്ന്, ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​നാ​യി വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​നാ​നി​റ​വി​ൽ ഒ​രു​ങ്ങി എ​ത്തി​ച്ചേ​രു​വാ​ൻ തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തീ​ർ​ഥാ​ട​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.

NRI

ബോ​ൺ​മൗ​ത്തി​ൽ അ​ര​ങ്ങേ​റി​യ "മ​ഴ​വി​ൽ സം​ഗീ​തം 2026' വ​ർ​ണാ​ഭ​മാ​യി

ബോ​ൺ​മൗ​ത്ത്: യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ്രേ​മി​ക​ളു​ടെ​യും ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​മാ​യി മാ​റി​യ മ​ഴ​വി​ൽ സം​ഗീ​തം 2026 വ​ൻ വി​ജ​യ​മാ​യി.

സം​ഗീ​ത​വും നൃ​ത്ത​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​ന്നി​നൊ​ന്ന് മെ​ച്ച​മാ​യി​രു​ന്നു. യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

അ​തു​പോ​ലെ, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഗാ​യ​ക​രും ഗാ​യി​ക​മാ​രും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി. സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ച്ച ലൈ​വ് ഓ​ർ​ക്ക​സ്ട്ര പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

പ​തി​വു​പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ടീ​മി​ന്‍റെ​യും സം​ഗീ​ത​വി​രു​ന്ന് പ്രേ​ക്ഷ​ക​രു​ടെ വ​ലി​യ കൈ​യ​ടി നേ​ടി. രാ​ത്രി 11.30 ഓ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

ബീ​റ്റ്സ് യു​കെ ഡി​ജി​റ്റ​ൽ വേ​ൾ​ഡി​ന്‍റെ ബി​നു നോ​ർ​ത്താം​പ്ട​ൺ ശ​ബ്ദ-​വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ, ക​ള​ർ മീ​ഡി​യ ഒ​രു​ക്കി​യ എ​ൽ​ഇ​ഡി വാ​ൾ പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി.

റോ​സ് ഡി​ജി​റ്റ​ൽ വി​ഷ​ന്‍റെ ജി​സ്മോ​ൻ പോ​ളും ബീ​യോ​ഡ് ദ ​ബോ​ർ​ഡേ​ഴ്സി​ന്‍റെ ജ​സ്റ്റി​നും വീ​ഡി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ക്കു​ക​യും പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം യൂ​ട്യൂ​ബി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും ചെ​യ്തു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ റോ​ണി ജോ​ർ​ജ്, ബെ​റ്റ​ർ ഫ്രെ​യിം​സ്, അ​നീ​സ് ജോ​യ് എ​ന്നി​വ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ഴ​വി​ൽ സം​ഗീ​തം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ജോ​ർ​ജ് തി​രി​കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഷി​നു സി​റി​യ​ക് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജു ജോ​സ​ഫ്, പ്രേം​ജി​ത്ത് തോ​മ​സ്, റോ​ബി​ൻ​സ് പ​ഴു​ക​യ്യി​ൽ, റോ​ബി​ൻ പീ​റ്റ​ർ, ടെ​സ്മോ​ൾ ജോ​ർ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി.

അ​നു​ശ്രീ നാ​യ​ർ, സി​ൽ​വി ജോ​സ്, പ​ത്മ​രാ​ജ് (പാ​പ്പ​ൻ), റി​യ (സൗ​ന്ദ​ര്യ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ച അ​വ​ത​ര​ണം പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. ച​ടു​ല​മാ​യ അ​വ​ത​ര​ണ​ശൈ​ലി​യി​ലൂ​ടെ അ​വ​ർ പ്രേ​ക്ഷ​ക​രെ മു​ഴു​വ​ൻ സ​മ​യ​വും പ​രി​പാ​ടി​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചു.

 

NRI

സീ​റോ​മ​ല​ങ്ക​ര സ​ഭാ​നേ​തൃ​ത്വ​വും പ്ര​തി​നി​ധി​സം​ഘ​വു​മാ​യി വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റോം: ​സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ ക​ൺ​വ​ൻ​ഷ​ൻ, ജൂ​ൺ 13ന് ​വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ, സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന്, ജൂ​ൺ 15ന്, ​വ​ത്തി​ക്കാ​നി​ൽ വ​ച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള, സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ്-​യു​കെ ക​ൺ​വെ​ൻ​ഷ​നി​ൽ, സം​ബ​ന്ധി​ക്കു​വാ​ൻ റോ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന, സ​ഭാ പ്ര​തി​നി​ധി​ക​ളും സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും മ​റ്റു സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​മാ​യി ജൂ​ൺ 15ന്, ​ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​യും ആ​രാ​ധ​ന ക്ര​മ സ​മ്പ​ന്ന​ത​യെ​യും എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സ​ന്ദേ​ശ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ, കൂ​ടി​ക്കാ​ഴ്ച​യു​ടെ ദി​വ​സം ത​ന്നെ, 67-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സ​ഭ ത​ല​വ​ന് മാ​ർ​പാ​പ്പ പ്ര​ത്യേ​കം ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു. ഒ​പ്പം മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ശം​സ​ക​ളും മാ​ർ​പാ​പ്പ നേ​ർ​ന്നു. യൂ​റോ​പ്പി​ൽ താ​മ​സി​ക്കു​ന്ന സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ നി​യ​മി​ത​നാ​യ അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​ർ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്ത​തി​യോ​സി​നും മാ​ർ​പാ​പ്പ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

1932 ജൂ​ൺ 11ന് ​പ​തി​നൊ​ന്നാം പീ​യൂ​സ് മാ​ർ​പാ​പ്പ, സീ​റോ​മ​ല​ങ്ക​ര സ​ഭാ ഹ​യ​രാ​ർ​ക്കി സ്ഥാ​പി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച "ക്രി​സ്തോ പാ​സ്‌​തോ​റും' എ​ന്ന അ​പ്പ​സ്തോ​ലി​ക രേ​ഖ ആ​രം​ഭി​ക്കു​ന്ന​ത്, ക്രി​സ്തു​വി​നോ​ടു​ള്ള ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ​യാ​ണെ​ന്ന​ത് മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു. അ​തി​നാ​ൽ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യു​മാ​യു​ള്ള സ​ഭാ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വീ​ണ്ടും ക​ട​ന്നു​വ​രു​വാ​ൻ നി​ര​വ​ധി വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​ക​മാ​യി ബ​ഥ​നി സ​ന്യാ​സ​സ​ഭ​യെ​യും ന​യി​ച്ച, ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ്, മാ​ർ തെ​യോ​ഫി​ല​സ് എ​ന്നി​വ​രെ​യോ​ർ​ത്തു ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്കാ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

 

NRI

ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കൊ​യ്ക്ക​ലി​നെ കോ​റെ​പ്പി​സ്ക്കോ​പ്പ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി

ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ജ​ർ​മ​ൻ മി​ഷ​ന്‍റെ​യും കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കൊ​യ്ക്ക​ലി​നെ സ​ഭ​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ വൈ​ദി​ക പ​ദ​വി​ക​ളി​ലൊ​ന്നാ​യ കോ​റെ​പ്പി​സ്ക്കോ​പ്പ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര യൂ​റോ​പ്പ് - യു​കെ സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ്ര​വാ​സ മ​ണ്ണി​ൽ, പ്ര​ത്യേ​കി​ച്ച് യൂ​റോ​പ്പി​ലും ജ​ർ​മ​നി​യി​ലു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ ദീ​ർ​ഘ​കാ​ല​ത്തെ ആ​ത്മീ​യാ​ചാ​ര്യ ശു​ശ്രൂ​ഷ​ക​ളെ​യും നേ​തൃ​പാ​ട​വ​ത്തെ​യും മു​ൻ​നി​ർ​ത്തി​യാ​ണ് സ​ഭ അ​ദ്ദേ​ഹ​ത്തെ ഈ ​വ​ലി​യ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​രി​ത്ര​പ​ര​മാ​യ ദി​വ്യ​ബ​ലി​ക്കും തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന ച​ട​ങ്ങു​ക​ൾ​ക്കും മ​ധ്യേ​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹ​ത്തെ സാ​ക്ഷി​നി​ർ​ത്തി ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ബാ​വ ഈ ​സു​പ്ര​ധാ​ന ക​ൽ​പ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.

യൂ​റോ​പ്പി​ലെ​യും യു​കെ​യി​ലെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ വച്ചു​ണ്ടാ​യ ഈ ​പ്ര​ഖ്യാ​പ​നം കൈ​യ​ടി​ക​ളോ​ടെ​യാ​ണ് പ്ര​വാ​സി സ​മൂ​ഹം സ്വീ​ക​രി​ച്ച​ത്.

 

NRI

ഐ​ഒ​സി ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന്‍റെ മു​ഖാ​മു​ഖ​വും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി

ല​ണ്ട​ൻ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ് പ​ങ്കെ​ടു​ത്ത മു​ഖാ​മു​ഖം പ​രി​പാ​ടി​യും സ​ലിം കു​മാ​ർ അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

ജൂ​ൺ ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴി​ന് ഈ​സ്റ്റ് ഹാം ​നാ​ട​ൻ സ്‌​പൈ​സി റ​സ്റ്റ​റന്‍റി​ൽ ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ൽ ഐ​ഒ​സി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യു​കെ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി റ​ജി ന​ന്തി​കാ​ട്ട് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം വാ​ഴൂ​ർ മു​ഖ്യാ​തി​ഥി​യെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

 

NRI

അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് നിയമപദവി നൽകാൻ പദ്ധതിയുമായി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ (ഇ​യു) പു​തി​യ ക​ർ​ശ​ന​മാ​യ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളും കു​ടി​യേ​റ്റ ന​യ​ങ്ങ​ളും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നി​ട​യി​ലും സ്പെ​യി​ൻ സ​ർ​ക്കാ​ർ മ​നു​ഷ്യ​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്ത് രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഏ​ക​ദേ​ശം അഞ്ച് ല​ക്ഷം ആ​ളു​ക​ൾ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​മ​പ​ര​മാ​യ പ​ദ​വി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നേ​രെ വാ​തി​ലു​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മ്പോ​ഴാ​ണ് സ്പെ​യി​ൻ ഈ ​വ്യ​ത്യ​സ്ത സ​മീ​പ​നം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യും തൊ​ഴി​ൽ വി​പ​ണി ആ​വ​ശ്യ​ക​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​മു​ള്ള ന​യ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ

സ്പെ​യി​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

നി​ല​വി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ തൊ​ഴി​ൽ വി​പ​ണി കൂ​ടു​ത​ൽ സ്ഥി​ര​ത​യി​ലാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​തി​നൊ​പ്പം, നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​നീ​ക്കം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു.

നി​യ​മ​പ​ര​മാ​യ പ​ദ​വി ല​ഭി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ നി​കു​തി സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ നി​ശ്ചി​ത താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.

എ​ത്ര വ​ർ​ഷ​മാ​യി സ്പെ​യി​നി​ൽ താ​മ​സി​ക്കു​ന്നു, തൊ​ഴി​ൽ നി​ല, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​പ​ദ​വി അ​നു​വ​ദി​ക്കു​ക.

വി​മ​ർ​ശ​ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും

സ​ർ​ക്കാ​രി​ന്റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ​വും ചി​ല സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

പെ​ട്ടെ​ന്ന് വ​ലി​യ തോ​തി​ൽ ആ​ളു​ക​ൾ​ക്ക് നി​യ​മ​പ​ദ​വി ന​ൽ​കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും മ​റ്റ് സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളെ​യും ബാ​ധി​ക്കാ​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​തീ​ക്ഷ​യു​ടെ കാ​ഴ്ച​പ്പാ​ട്

എ​ങ്കി​ലും, ഈ ​പ​ദ്ധ​തി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സ്പെ​യി​നി​ലേ​ക്ക് കു​ടി​യേ​റാ​നും അ​വി​ടെ തൊ​ഴി​ൽ തേ​ടാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ, വ​ലി​യൊ​രു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

NRI

സ്ലൈ​ഗോ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്

സ്ലൈ​ഗോ (അ​യ​ർ​ല​ൻ​ഡ്): ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്ലൈ​ഗോ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി നൈ​നാ​ൻ തോ​മ​സി​നേ​യും സെ​ക്ര​ട്ട​റി​യാ​യി മേ​ബി​ൾ ജോ​ർ​ജി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മോ​ൻ​സി വ​ർ​ഗീ​സ് ആ​ണ് ട്രെ​ഷ​റ​ർ. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഡ​യ​സ് സേ​വ്യ​ർ (മീ​ഡി​യ ഓ​ഫീ​സ​ർ), ആ​ശി​ഷ് ശ​ർ​മ (പി​ആ​ർഒ), ശ്രീ​ലേ​ഖ ര​വി ച​ന്ദ​ർ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), നി​ക്കോ​ളാ​സ് ദേ​വ​രാ​ജ് (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), പ്രി​ൻ​സി പാ​പ്പ​ച്ച​ൻ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ഷൈ​നി ജോ​സ് ഓ​ഡി​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കും .

ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ ജോ​ർ​ജ് ച​ദ്ദ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നീ​ണ്ട കാ​ല​മാ​യി രം​ഗ​ത്തു​ള്ള ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ സം​സ്കാ​രം പു​തി​യ ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശീ​യ സ​മൂ​ഹ​വു​മാ​യി ന​ല്ല ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും മു​ഖ്യ പ​ങ്കുവ​ഹി​ക്കു​ന്നു.

NRI

മെ​യ്ഡ്സ്റ്റോ​ണി​ൽ എം​എം​എ മ​ല​യാ​ളി ക്രി​ക്ക​റ്റ് മാ​മാ​ങ്കം ഞാ​യ​റാ​ഴ്ച

മെ​യ്ഡ്സ്റ്റോ​ൺ: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ങ്ങു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഓ​ൾ യു​കെ ‌ടി20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ മെ​യ്ഡ്സ്റ്റോ​ൺ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എം​എം​എ ക​മ്മി​റ്റി അ​റി​യി​ച്ചു.

മെ​യ്ഡ്സ്റ്റോ​ൺ ഓ​ക് വു​ഡ് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലും ബ്ലൂ​ബെ​ൽ ഹി​ൽ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ക്ക​ളി​യി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ നി​ന്നും വി​ജ​യി​ച്ചു​വ​രു​ന്ന നാ​ലു ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കും.

വി​ജ​യി​ല​ക​ൾ​ക്ക് അ​ത്യാ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 1000 പൗ​ണ്ടി​ന്‍റെ കാ​ഷ് അ​വാ​ർ​ഡും എം​എം​എ ന​ൽ​കു​ന്ന എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ്.

ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 500 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 250 പൗ​ണ്ടും എം​എം​എ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും ല​ഭി​ക്കും.

കാ​ണി​ക​ൾ​ക്ക് മ​ത്സ​രം വീ​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി എം​എം​എ ക​മ്മ​റ്റി അ​റി​യി​ച്ചു. കൂ​ടാ​തെ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ത​മാ​യ നി​ര​ക്കി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും ല​ഘു ഭ​ക്ഷ​ണ ശാ​ല​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കാ​യി ബൗ​ൺ​സി കാ​സി​ൽ, മ​റ്റു വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പ്ര​ത്യ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07404086942 (അ​നീ​ഷ്), 07944067570 (ജോ​ഷി). മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ അ​ഡ്ര​സ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.

ബി​നു ജോ​ർ​ജ്

NRI

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി; 300 മൈ​ൽ കാ​രു​ണ്യ​യാ​ത്ര

ല​ണ്ട​ൻ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി യു​വാ​വ് അ​നീ​ഷ് 300 മൈ​ൽ (ഏ​ക​ദേ​ശം 482 കി​ലോ​മീ​റ്റ​ർ) കാ​ൽ​ന​ട​യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്നു.

കാ​ൻ​സ​ർ റി​സേ​ർ​ച്ച് യു​കെ​യ്ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

ലി​വ​ർ​പൂ​ളി​ലെ അ​നീ​ഷ് മേ​യ് 30ന് ​ആ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര ഡ​ൺ​ജെ​നെ​സ്സ് ബീ​ച്ചി​ൽ (Dungeness Beach) നി​ന്ന് ആ​രം​ഭി​ച്ച് വ​ല്ലാ​സി ന്യൂ ​ബ്രൈ​റ്റ​ൺ (Wallasey New Brighton) വ​രെ നീ​ളു​ന്നു.

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി സ​ഹാ​യം സ​മാ​ഹ​രി​ക്കാ​നു​ള്ള ദീ​ർ​ഘ​ദൂ​ര ച​ല​ഞ്ചാ​ണ് ഇ​ത്.

ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ തു​ട​ക്കം

അ​നീ​ഷി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം ത​ന്‍റെ മ​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം, ക്ലാ​റ്റ​ർ​ബ്രി​ഡ്ജ് കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് ഫ​ണ്ട് സം​ഭാ​വ​ന ചെ​യ്യാ​ൻ അ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​ഭ്യ​ർ​ഥി​ച്ചു.

വ​ലി​യ പ്ര​തി​ക​ര​ണം

ചെ​റി​യൊ​രു ആ​ശ​യ​മാ​യി തു​ട​ങ്ങി​യ ഈ ​സം​രം​ഭം വ​ലി​യ വി​ജ​യ​മാ​യി മാ​റി. ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പി​റ​ന്നാ​ളു​ക​ളി​ൽ സ​മാ​ന രീ​തി​യി​ൽ ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്താ​ൻ തു​ട​ങ്ങി.

ഇ​ത് അ​നീ​ഷി​നും കു​ടും​ബ​ത്തി​നും വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി.

പ്ര​ചോ​ദ​ന​വും ല​ക്ഷ്യ​വും

മു​ൻ​പ​രി​ച​യം ഇ​ല്ലാ​തി​രു​ന്നി​ട്ടും കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​ഗ്ര​ഹ​മാ​ണ് അ​നീ​ഷി​നെ ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത്. ത​ന്‍റെ ചെ​റി​യ ശ്ര​മം പോ​ലും മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​രു ചെ​റി​യ സ​ഹാ​യം പോ​ലും ഗു​രു​ത​ര രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന അ​നേ​കം ജീ​വി​ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കും എ​ന്ന് അ​നീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ

അ​നീ​ഷി​ന്‍റെ ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു.

വ്യ​ക്തി​ഗ​ത ച​ല​ഞ്ചു​ക​ൾ വ​ഴി കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കും ഗ​വേ​ഷ​ണ​ത്തി​നും ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത് കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

NRI

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഷി​ഖ് എ​രു​മേ​ലി

മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യും യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​യും ത​ക​ർ​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ല​ഹ​രി വ്യാ​പ​ന​ത്തെ ഒ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണ​രു​ത്. നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക അ​ധി​നി​വേ​ശ​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ല​ഹ​രി​വി​രു​ദ്ധ കാമ്പ​യിൻ കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ-​കോ​ള​ജ് മു​റ്റ​ങ്ങ​ൾ മു​ത​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ വ​രെ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​രാ​ള​ഹ​സ്തം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​യ​മ​പാ​ല​നം മാ​ത്രം പോ​ര. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ചേ​ർ​ന്ന സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഈ ​വി​പ​ത്ത് ഇ​ല്ലാ​താ​ക്കാ​നാ​കൂ. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ യു​വാ​ക്ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ഈ ​കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

നാ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ എ​ക്കാ​ല​വും ആ​ശ​ങ്ക​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഈ ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലു​ള്ള മ​ക്ക​ളു​ടെ സ്വ​ഭാ​വ​മാ​റ്റ​ങ്ങ​ളി​ലും കൂ​ട്ടു​കെ​ട്ടു​ക​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ കാമ്പ​യ്നു​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗി​നും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ധാ​ർ​മി​ക പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും ആ​ഷി​ഖ് എ​രു​മേ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​മു​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ കേ​ര​ള​ത്തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

NRI

ഹാംബുർഗ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ചു

ഹാം​ബു​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബു​ർ​ഗ് അ​ന്താ​രാ​ഷ്‌‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ ഉ​ണ്ടാ​യ സു​ര​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ട വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ച്ച​യോ​ടെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി.

അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ​വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു.

എ​ന്താ​ണ് സം​ഭ​വി​ച്ച​ത്?

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ഫെ​ഡ​റ​ൽ പോ​ലീ​സും ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം യാ​തൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ന് കാ​ര​ണം ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ അ​ബ​ദ്ധ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തി​യ സം​ഭ​വം

ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ ഇ​സ്താം​ബൂ​ളി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഒ​രു ട​ർ​ക്കി​ഷ് യാ​ത്ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​നം ഉ​ട​ൻ സ​ജീ​വ​മാ​യി, യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ന്നു​വെ​ന്ന് ക​രു​തി വ​ലി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

വ്യാ​പ​ക​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ

സു​ര​ക്ഷാ വീ​ഴ്ച സം​ശ​യി​ച്ച ഫെ​ഡ​റ​ൽ പോ​ലീ​സ് ഉ​ട​ൻ ഇ​ട​പെ​ട്ട് യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്തി പൊ​തു​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ടെ​ർ​മി​ന​ലും ഒ​ഴി​പ്പി​ക്കു​ക​യും വി​മാ​ന​ത്തി​ൽ ക​യ​റി​യി​രു​ന്ന യാ​ത്ര​ക്കാ​രെ പോ​ലും പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.

ക​സ്റ്റം​സ് വി​ഭാ​ഗ​വും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തി​ര​ക്കി​നി​ട​യി​ൽ ഒ​രു സ്ത്രീ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ബാ​ധ

മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ യാ​ത്ര​യ്ക്ക് മു​ൻ​പ് എ​യ​ർ​ലൈ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

നി​ല​വി​ലെ സ്ഥി​തി

ഉ​ച്ച​യ്ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം സാ​വ​ധാ​നം പു​ന​രാ​രം​ഭി​ച്ചു. എ​ങ്കി​ലും ഇ​ന്ന് രാ​ത്രി വ​രെ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ വൈ​കി​പ്പു​ക​ൾ ഉ​ണ്ടാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​റ്റ് വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ

ഹാം​ബ​ർ​ഗി​ൽ ജ​ർ​മ​ൻ സൈ​ന്യ​ത്തി​ന്‍റെ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​സം​ഭ​വ​വു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ബ​ദ്ധം മൂ​ലം ഉ​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്ന​ത് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.

ചു​രു​ക്ക​ത്തി​ൽ, ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ അ​ബ​ദ്ധം മൂ​ലം വ​ലി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വി​മാ​ന ത​ട​സ​വും ഉ​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​ത്.

NRI

യൂ​റോ​പ്പി​ൽ പു​തി​യ അ​ഭ​യാ​ർ​ഥി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ; അ​തി​ർ​ത്തി​ക​ളി​ൽ ക​ന​ത്ത നി​യ​ന്ത്ര​ണം

 

ബെ​ർ​ലി​ൻ: ക​ന​ത്ത ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ഒ​ടു​വി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി നി​യ​മ പ​രി​ഷ്കാ​ര​മാ​യ "കോ​മ​ൺ യൂ​റോ​പ്യ​ൻ അ​സൈ​ലം സി​സ്റ്റം' വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

യൂ​റോ​പ്പി​ലേ​ക്ക് എ​ത്തു​ന്ന പു​തി​യ അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പു​തി​യ നി​യ​മ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ:

അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ അ​വി​ടെ​ത്ത​ന്നെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ കാ​മ്പു​ക​ളി​ൽ താ​മ​സി​പ്പി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കും.

ചി​ല രാ​ജ്യ​ക്കാ​ർ​ക്ക് "ഫാ​സ്റ്റ് ട്രാ​ക്ക്' പു​റ​ത്താ​ക്ക​ൽ: പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, റ​ഷ്യ, തു​ർ​ക്കി, നൈ​ജീ​രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗ അ​തി​ർ​ത്തി ന​ട​പ​ടി​ക​ളി​ലൂ​ടെ (Fast-track border procedures) പ​രി​ശോ​ധി​ച്ച് ത​ള്ളി​ക്ക​ള​യും.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രി​ൽ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ അ​ഭ​യാ​ർ​ത്ഥി പ​ദ​വി​ക്ക് അ​ർ​ഹ​ത​യു​ള്ളൂ എ​ന്ന​തി​നാ​ലാ​ണി​ത്.

സി​റി​യ, അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വ്: അ​തേ​സ​മ​യം, കൂ​ടു​ത​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള സി​റി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​തി​വു​പോ​ലെ​യു​ള്ള സാ​ധാ​ര​ണ അ​ഭ​യാ​ർ​ഥി ന​ട​പ​ടി​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക.

പു​തി​യ നി​യ​മം വ​ന്നാ​ലും അ​ഭ​യാ​ർ​ത്ഥി​ക​ളെ അ​വ​രു​ടെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ ക​യ​റ്റി അ​യ​ക്കു​ക (Deportation) എ​ന്ന​ത് ഇ​പ്പോ​ഴും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​മു​ഖ കു​ടി​യേ​റ്റ വി​ദ​ഗ്ദ്ധ​നാ​യ ജെ​റാ​ൾ​ഡ് ക്നാ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ജ​ർ​മനി​യി​ലേ​ക്കും ഓ​സ്ട്രി​യ​യി​ലേ​ക്കും എ​ത്തു​ന്ന അ​ഭ​യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ കൊ​ണ്ട​ല്ല, മ​റി​ച്ച് സി​റി​യ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

2024-ന്‍റെ ​അ​വ​സാ​ന​ത്തോ​ടെ സി​റി​യ​യി​ലെ അ​സ​ദ് ഭ​ര​ണം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും ജ​ന​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്യു​ന്ന​ത് വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ർ​ത്തി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജ​ർ​മ​നി

പു​തി​യ യൂ​റോ​പ്യ​ൻ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ർമ​നി ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന താ​ത്കാ​ലി​ക പ​രി​ശോ​ധ​ന​ക​ൾ ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ജ​ർ​മൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് പൂ​ർ​ണമാ​യി ത​ള്ളി.

നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ൽ ജ​ർ​മ​നി​യു​ടെ അ​തി​ർ​ത്തി പ​രി​ശോ​ധ​ന​ക​ൾ വ​ലി​യ വി​ജ​യ​മാ​ണെ​ന്നും ലോ​ക​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കാ​തി​രി​ക്കാ​ൻ അ​തി​ർ​ത്തി​ക​ളി​ലെ ക​ന​ത്ത കാ​വ​ൽ തു​ട​രു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, നി​ല​വി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം പു​തി​യ അ​ഭ​യാ​ർ​ത്ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ജ​ർ​മ്മ​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ടു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​നാ​യി ജ​ർ​മ്മ​നി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ലി​യ 'റി​ട്ടേ​ൺ സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഭ​ര​ണ​കൂ​ടം. നി​ല​വി​ൽ ഹാം​ബു​ർ​ഗി​ലും ഐ​സ​ൻ​ഹൂ​ട്ട​ൻ​സ്റ്റാ​റ്റി​ലും മാ​ത്ര​മാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.

ഗ്രീ​സ്, ഇ​റ്റ​ലി തു​ട​ങ്ങി​യ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളും ജ​ർ​മ്മ​നി​യും ഈ ​പു​തി​യ സ​ങ്കീ​ർണമാ​യ നി​യ​മ​വ്യ​വ​സ്ഥ​യു​മാ​യി പൂ​ർ​ണ്ണ​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

പു​തി​യ അ​ഭ​യാ​ർ​ഥി നി​യ​മ പ​രി​ഷ്കാ​ര​ത്തെ​ക്കു​റി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ജ​ർ​മ​നി​യി​ലും വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ചി​രി​ക്ക​യാ​ണ്.

NRI

സാ​മൂ​ഹി​ക മാ​റ്റം ഉ​ണ്ടാ​കേ​ണ്ട​ത് നി​യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, പ​ര​സ്പ​ര​മു​ള്ള ക്രി​സ്തീ​യ സ്നേ​ഹ​ത്തി​ൽ നി​ന്നാ​യി​രി​ക്ക​ണം: യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്

ഡാ​ള​സ്: യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​വും സാ​മൂ​ഹി​ക മാ​റ്റ​വും ഉ​ണ്ടാ​കേ​ണ്ട​ത് നി​യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ദൈ​വ​വു​മാ​യു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തി​ൽ നി​ന്നും പ​ര​സ്പ​ര​മു​ള്ള ക്രി​സ്തീ​യ സ്നേ​ഹ​ത്തി​ൽ നി​ന്നു​മാ​ണെ​ന്ന് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഓ​ർ​മി​പ്പി​ച്ചു.

അ​ന്ത​ർ​ദേ​ശീ​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ന്‍റെ 630-ാമ​ത് പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു തി​രു​മേ​നി. അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത റൈ​റ്റ് റ​വ.​ഡോ. യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് ഡാ​ള​സി​ൽ നി​ന്നാ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

ദൈ​വ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ വി​ശ്വ​സി​ച്ച്, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് പ്രാ​ർ​ഥി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. വി​ശു​ദ്ധ ബൈ​ബി​ളി​ലെ ഫി​ലേ​മോ​ന് എ​ഴു​തി​യ ലേ​ഖ​നം ഒ​ന്നാം അ​ധ്യാ​യം ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് തി​രു​മേ​നി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി​യ​ത്.

ക്രി​സ്തീ​യ ജീ​വി​ത​ത്തി​ലെ സ്നേ​ഹ​ത്തി​ന്‍റെ​യും യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.

പൗ​ലോ​സ് അ​പ്പൊ​സ്ത​ല​ൻ റോ​മി​ലെ ത​ട​വ​റ​യി​ൽ കി​ട​ന്നു​കൊ​ണ്ട് ത​ന്‍റെ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫി​ലേ​മോ​ന് എ​ഴു​തു​ന്ന ക​ത്ത് കേ​വ​ല​മൊ​രു സ​ന്ദേ​ശ​മ​ല്ല, മ​റി​ച്ച് യ​ഥാ​ർ​ഥ "സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന'​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ണി​ച്ചു.

അ​ക്കാ​ല​ത്തെ അ​ടി​മ​ത്ത​ത്തി​ന്‍റെ ക​രി​നി​യ​മ​ങ്ങ​ൾ ഭേ​ദി​ച്ച്, ഒ​ളി​ച്ചോ​ടി​യ അ​ടി​മ​യാ​യ ഒ​നേ​സി​മൊ​സി​നെ ക്രി​സ്തു​വി​ലു​ള്ള പ്രി​യ സ​ഹോ​ദ​ര​നാ​യി സ്വീ​ക​രി​ക്കാ​ൻ ഫി​ലേ​മോ​നോ​ട് അ​പ്പൊ​സ്ത​ല​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ക​ഠി​ന​മാ​യ "ത​ണു​പ്പു​ള്ള രാ​ത്രി​ക​ളി​ൽ' പോ​ലും ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന പൂ​ർ​ണ​വി​ശ്വാ​സം വി​ശ്വാ​സി​ക​ൾ​ക്ക് കൈ​മു​ത​ലാ​യി​രി​ക്ക​ണം.

യേ​ശു​ക്രി​സ്തു​വി​ന്‍റെ മാ​താ​വാ​യ പ​രി​ശു​ദ്ധ മ​റി​യം കു​രി​ശി​ൻ​ചു​വ​ട്ടി​ൽ അ​നു​ഭ​വി​ച്ച ക​ഠി​ന​മാ​യ ക​ഷ്ട​ത​ക​ളെ​യും സ​മ​കാ​ലി​ക ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും ഉ​ദാ​ഹ​രി​ച്ചു​കൊ​ണ്ട്, പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ദൈ​വ​ത്തി​ൽ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കാ​നും ദൈ​വ​ഹി​ത​ത്തി​ന് കീ​ഴ്‌​പെ​ടാ​നും തി​രു​മേ​നി ആ​ഹ്വാ​നം ചെ​യ്തു.

ടെ​ക്സ​സി​ലെ ല​ബ​യ്ക്ക് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത​വും ആ​മു​ഖ​വും ന​ൽ​കി.

ഡാ​ള​സി​ൽ നി​ന്നു​ള്ള പി. ​ടി. മാ​ത്യു ഫി​ലേ​മോ​ൻ 1.1-10 വ​രെ​യു​ള്ള വേ​ദ​ഭാ​ഗം ഭ​ക്തി​പൂ​ർ​വം വാ​യി​ച്ചു. മി. ​മാ​ത്യു ലൂ​ക്കോ​സ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ടൈം ​സോ​ണു​ക​ളി​ൽ നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ച്ചു.

NRI

ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ്: സ്റ്റോ​ക്ക് ല​യ​ൺ​സ് ജേ​താ​ക്ക​ൾ

സ്റ്റോ​ക്ക്മെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യംമെ​ൻ​സ് ഫോ​റം സം​ഗ​മം വ​ൻ വി​ജ​യം ഓ​ൺ ട്രെ​ൻ​ഡ്: യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​താ മെ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​നും ഐ​ക്യ​ശ​ക്തി​യും പ​ക​ർ​ന്ന്, സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ ഒഎ​ൽ​പിഎ​ച്ച് മെ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ യുകെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ൻ വി​ജ​യ​മാ​യി സ​മാ​പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡി​ലെ നോ​ർ​ത്ത്‌​വു​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ സ്റ്റോ​ക്ക് ല​യ​ൺ​സ് ചാ​മ്പ്യ​ൻ​മാ​രാ​യി കി​രീ​ടം ചൂ​ടി. ഇ​ട​വ​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ ഭേ​ദി​ച്ച്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​രു​പ​തോ​ളം ടീ​മു​ക​ളാ​ണ് ഏ​ക​മ​ന​സ്സോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ച്ച​ത്.

മി​ശി​ഹാ​യു​ടെ സാ​ക്ഷി​ക​ളാ​യി വി​വി​ധ ഇ​ട​വ​ക​ക​ളെ ഒ​രു​മി​പ്പി​ച്ചു കൊ​ണ്ട്, സ്നേ​ഹ​ത്തി​ന്‍റെ മ​ഹ​ത്താ​യ സാ​ക്ഷ്യ​മാ​യി മാ​റാ​ൻ ഈ ​വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലൂ​ടെ ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റ​ത്തി​ന് സാ​ധി​ച്ചു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം

പ്രാ​ർ​ഥനാ​ഗാ​ന​ത്തോ​ടെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പ് സ്റ്റോ​ക്ക്-​ഓ​ൺ-​ട്രെ​ൻഡ് ഡെ​പ്യൂ​ട്ടി ലോ​ർ​ഡ് മേ​യ​ർ കൗ​ൺ​സി​ല​ർ ക്രി​സ് റോ​ബി​ൻ​സ​ൺ, ഡെ​പ്യൂ​ട്ടി ലേ​ഡി മേ​യ​റ​സ് ജോ​യ് റോ​ബി​ൻ​സ​ൺ, ബ​ർ​ച്ച​സ് ഹെ​ഡ് ആ​ൻ​ഡ് നോ​ർ​ത്ത്‌​വു​ഡ് കൗ​ൺ​സി​ല​ർ ലൂ​ക്ക് ഷെ​ന്‍റ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പാ​റ​യി​ൽ, റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ൽ, റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ് ലി​മി​റ്റ​ഡ് പ്ര​തി​നി​ധി ജ​ഗ്ഗി ജോ​സ​ഫ്, ഒഎ​ൽപിഎ​ച്ച് മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സി​റി​ൾ മ​ഞ്ഞൂ​രാ​ൻ, ട​ഗ് ഓ​ഫ് വാ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ദീ​പ് എ​ബ്ര​ഹാം, ബെ​ന്നി പാ​ല​ട്ടി എ​ന്നി​വ​രും മെ​ൻ​സ് ഫോ​റം കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്, കൈ​ക്കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ർ​ണ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന പ​രേ​ഡും നി​ഥ സി​ജു, നി​ഷ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ; ജേ​താ​ക്ക​ൾ ഇ​വ​ർ:

ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് ആ​വേ​ശ​ത്തി​ന്‍റെ തീ​പ്പൊ​രി പ​ട​ർ​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കാ​ണി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്ക് ന​ടു​വി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻഡി​ലെ ഒഎ​ൽപിഎ​ച്ച് ഇ​ട​വ​ക ടീ​മാ​യ "സ്റ്റോ​ക്ക് ല​യ​ൺ​സ്' ഒ​ന്നാം സ്ഥാ​ന​വും 2000 പൗ​ണ്ടും മെ​ൻ​സ് ഫോ​റം ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി മി​ഷ​ന്‍റെ വോ​ർ​സെ​സ്റ്റ​ർ തെ​മ്മാ​ഡീ​സ് (1000 പൗ​ണ്ടും ട്രോ​ഫി​യും).

മൂ​ന്നാം സ്ഥാ​നം: സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ ഗ്ലോ​സ്റ്റ​റിന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഹെ​ർ​ഫോ​ർ​ഡ് (500 പൗ​ണ്ടും ട്രോ​ഫി​യും).

നാ​ലാം സ്ഥാ​നം: ഹോ​ളി ഫാ​മി​ലി മി​ഷ​ൻ മാ​ഞ്ച​സ്റ്റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക്രി​സ്ത്യ​ൻ ബ്ര​ദേ​ഴ്സ് ഓ​ൾ​ഡ്ഹാം (250 പൗ​ണ്ടും ട്രോ​ഫി​യും).

കൂ​ടാ​തെ, ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി എ​ത്തി​യ ടീ​മി​നു​ള്ള പ്ര​ത്യേ​ക സ​മ്മാ​നം റ​വ. ഫാ. ​ബാ​ബു ജോ​ൺ ചി​രി​യ​ൻ​ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ 'സെ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ, കിംഗ്സ്ലിൻ& ബോ​സ്റ്റ​ൺ' സ്വ​ന്ത​മാ​ക്കി.

ഈ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം റ​വ.ഫാ. ​പ്രാ​ചി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ "കാ​ഡി​ഫ് സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ' നേ​ടി.

 

NRI

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മു​സ​ഫ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

അ​ബു​ദാ​ബി: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മു​സ​ഫ യൂ​ണി​റ്റി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മു​സ​ഫ ഷൈ​നിം​ഗ് സ്റ്റാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മു​ൻ അം​ഗം ജോ​ജി സെ​ബാ​സ്റ്റ്യ​ൻ ച​ട​ങ്ങി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ബി​ജു ഡൊ​മി​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ജോ ആ​ന്‍റ​ണി, ജി​റ്റോ ജോ​സ്, ജി​ജോ വ​ർ​ഗീ​സ്, ദീ​പു സെ​ബാ​സ്റ്റ്യ​ൻ, രാ​ജീ​വ് എ​ബ്ര​ഹാം, ഷാ​ജു ദേ​വ​സി, ജോ​സ് ആ​ന്‍റ​ണി, റീ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജ​സ്റ്റി​ൻ കെ. ​മാ​ത്യു സ്വാ​ഗ​ത​വും സോ​ജി ജോ​സ​ഫ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​മ്മേ​ള​ന​ത്തി​ൽ മു​സ​ഫ യൂ​ണി​റ്റി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും മ​നം​ക​വ​രു​ന്ന ഗാ​ന​സ​ന്ധ്യയും അ​ര​ങ്ങേ​റി.

ഭാ​ര​വാ​ഹി​ക​ളായ റീ​സ​ൺ വ​റു​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ൻ കെ. ​മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​നി​ൽ ബി. ​ക​ല്ലി​ങ്ക​ൽ (ട്ര​ഷ​റ​ർ), ബി​ജു സെ​ബാ​സ്റ്റ്യ​ൻ, സി​ബി​ച്ച​ൻ ഈ​പ്പ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജി​ജോ ജേ​ക്ക​ബ്, സോ​ജി ജോ​സ​ഫ് (സെ​ക്ര​ട്ട​റി​മാ​ർ), ബി​ജു തോ​മ​സ് (മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​പ്പ​ൻ ജോ​സു, ജോ​സ​ഫ് ജോ​സ് (യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാർ), ദീ​പ ജോ​സ്, ജോ​സ്‌​ലി​ൻ ഗ്ലി​റ്റോ (വ​നി​താ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാർ), ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി വ​ല്ലാ​ച്ചി​റ, പ്രി​ൻ​സ് ജോ​ബ്, ജോ​ബി​ൻ ജോ​സ​ഫ്, ജോ​ൺ മാ​ത്യു നി​ജു മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി മെ​മ്പ​ർ​മാ​ർ), സ​ജി തോ​മ​സ്, ബി​ജു ജോ​സ​ഫ്, ബി​ജു ഡൊ​മി​നി​ക് (യു​എ​ഇ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി മെ​മ്പ​ർ​മാർ) എന്നിവർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അ​ധി​കാ​ര​മേ​റ്റു.

NRI

13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ളി​ൽ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ൽ

ഡാ​ള​സ്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ യു​വ​പ്ര​തി​ഭ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന്‍റെ തു​ടി​ക്കു​ന്ന സ്മ​ര​ണ​ക​ൾ 13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും സ​ഭാം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ്യ​ക്തി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന് മാ​ർ​ത്തോ​മ്മാ സ​ഭ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ആ ​സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നം പ്ര​ഖ്യാ​പി​ച്ച "പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ്' ഇ​പ്പോ​ഴും ശൈ​ശ​വ​ദ​ശ​യി​ൽ ത​ന്നെ​യാ​ണെ​ന്ന​ത് സ​ഭ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് ഭ​ദ്രാ​സ​നം നാ​റ്റീ​വ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ (വി​ബി​എ​സ്) ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൂ​ട്ടു​കാ​രോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് 2013 ജൂ​ൺ നാ​ലി​ന് പാ​ട്രി​ക് മ​ര​ണ​പ്പെ​ടു​ന്ന​ത്.

2004-ൽ ​ഉ​പ​രി​പ​ഠ​നാ​ർ​ഥം അ​മേ​രി​ക്ക​യി​ലെ​ത്തി ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പാ​ട്രി​ക്, ടെ​ക്സ​സ് ഇ​ൻ​സ്ട്രു​മെ​ന്‍റ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് അ​ധി​കം താ​മ​സി​യാ​തെ​യാ​യി​രു​ന്നു ഈ ​ദു​ര​ന്തം.

മ​ല​യാ​ളി​ക​ളാ​യ ചെ​റി​യാ​ൻ - ജെ​സി ദ​മ്പ​തി​മാ​രു​ടെ ഏ​ക മ​ക​നാ​യ പാ​ട്രി​ക് പ​ഠ​ന​ത്തി​ലും സ്പോ​ർ​ട്സി​ലും ഗി​റ്റാ​ർ വാ​യ​ന​യി​ലും അ​തീ​വ സ​മ​ർ​ഥ​നാ​യി​രു​ന്നു.

ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന​തി​ൽ ദ​ത്ത​ശ്ര​ദ്ധ​നാ​യി​രു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, ആ​ധു​നി​ക സം​സ്കാ​ര​ത്തി​ന്‍റെ ദൂ​ഷി​ത​വ​ല​യ​ത്തി​ൽ​പ്പെ​ട്ട് അ​ന്ധ​കാ​ര ശ​ക്തി​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളെ സ​ത്യ​പ്ര​കാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള പ്രേ​ര​ക​ശ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ൽ സീ​നി​യ​ർ ഓ​റി​യ​ന്റേ​ഷ​ൻ ടീം ​മെ​ന്‍റ​ർ, യു​ടി​ഡി സ്റ്റു​ഡ​ന്‍റ് അം​ബാ​സി​ഡ​ർ, ഗോ​ൾ​ഡ​ൻ കീ ​ഹോ​ണ​ർ സൊ​സൈ​റ്റി എ​ന്നീ ത​ല​ങ്ങ​ളി​ൽ പാ​ട്രി​ക് പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു.

പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റും അ​നി​ശ്ചി​ത​ത്വ​വും

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പാ​ട്രി​ക് ഡാ​ള​സി​ലെ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചു ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

മാ​ർ​ത്തോ​മാ സ​ഭ​യ്ക്ക് വേ​ണ്ടി പാ​ട്രി​ക് ചെ​യ്ത സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​ത് പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും 2014-ൽ ​ഭ​ദ്രാ​സ​ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ട്രി​ക്കി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 2014 ജൂ​ൺ നാ​ലി​ന് ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. ഇ​തി​ന്‍റെ ചു​മ​ത​ല സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

2,20,000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ റൈ​റ്റ് റ​വ.​ഡോ. ഗീ​വ​ർ​ഗീ​സ് തെ​യോ​ഡോ​ഷ്യ​സി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല​യേ​റ്റ ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് 2016 ഓ​ഗ​സ്റ്റ് 13-ന് ​ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് സെ​റി​മ​ണി​യോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 2017 ജൂ​ൺ എ​ട്ടി​ന് എ​പ്പി​സ്കോ​പ്പാ നി​ർ​വ​ഹി​ച്ചു. ഇ​പ്പോ​ൾ അ​തി​നു​ശേ​ഷ​വും ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ കൂ​ടി ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.

ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​ട​ത്ത് ത​ന്നെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ, അ​തോ പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മോ എ​ന്ന​റി​യു​ന്ന​തി​ന് സ​ഭാം​ഗ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭ​ദ്രാ​സ​ന സ​ഭാ​നേ​തൃ​ത്വം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റെ​ടു​ത്ത പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ് പോ​ലെ ത​ന്നെ, ഇ​തി​നു മു​ൻ​പ് തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​വും അ​വ​ശേ​ഷി​ക്കു​ന്നു.

ബ്രോ​ക്ക​ൻ ബോ​യി​ൽ ഇ​ത്ര​യും തു​ക ചി​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര ത​വ​ണ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നു എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്.

"ഇ​നി​യും ര​ണ്ടാം ഘ​ട്ട നി​ർ​​മാണ​ത്തി​ന് പ​ണം ചി​ല​വ​ഴി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്?' - ദീ​ർ​ഘ​വീ​ക്ഷ​ണ​മൂ​ള്ള സ​ഭാം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണി​ത്. നി​ല​വി​ലെ എ​പ്പി​സ്കോ​പ്പാ​യും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ഇ​നി​യും നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ, പ്രോ​ജ​ക്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​തു​പോ​ലെ ഒ​രു "എ​ൻ​ഡോ​വ്മെ​ന്‍റ് ഫ​ണ്ട്' ആ​യി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​തി​മൂ​ന്ന് വ​ർ​ഷം തി​ക​യു​മ്പോ​ഴും ശ​ക്ത​മാ​വു​ക​യാ​ണ്.

ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​ത് പാ​ട്രി​ക്കി​ന്‍റെ സ്മ​ര​ണ​യെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം.

ഭ​ദ്രാ​സ​ന​ത്തി​ൽ അ​റ്റ്ലാന്‍റാ പ്രൊ​ജ​ക്റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യ​ക​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യ അ​ഭി​വ​ന്ദ്യ എ​പ്പി​സ്കോ​പ്പാ ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചി​രു​ന്നു.

ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​ക്ക് ബാ​റ്റ​ൺ കൈ​മാ​റി​യെ​ങ്കി​ലും ഇ​തി​ന്മേ​ൽ അ​നു​കൂ​ല​മാ​യ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് സ​ഭാ​ജ​ന​ങ്ങ​ൾ ഇ​ന്നും ഉ​റ്റു​നോ​ക്കു​ന്ന​ത്.

NRI

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ന​ല്ല പ​രി​സ്ഥി​തി അ​നി​വാ​ര്യം: ഡോ. ​ടി​നു ത​മ്പി

ഷാ​ര്‍​ജ: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ്ഥി​തി​യെ​ന്നും പ​രി​സ്ഥി​തി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ല്‍​നി​ന്ന് അ​തി​നെ സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്നും ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് സെ​ന്‍റ​ര്‍ സി​ഇ​ഒ ഡോ. ​ടി​നു ത​മ്പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മീ​ഡി​യാ​പ്ല​സ് മൈ​ന്‍​ഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​സ്ഥി​തി​യു​ടെ ഗു​ണ​നി​ല​വാ​ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വും ക​ഴി​ക്കു​ന്ന ആ​ഹാ​ര​വും ഉ​ള്‍​പ്പെ​ടെ ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​യ പ​ല ഘ​ട​ക​ങ്ങ​ളും പ​രി​സ്ഥി​തി​യു​ടെ ആ​രോ​ഗ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. അ​തി​നാ​ല്‍ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ മാ​ത്ര​മ​ല്ല, വ​രും ത​ല​മു​റ​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മീ​ഡി​യാ​പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ആ​ഗോ​ള​ത​ല​ത്തി​ല്‍ പ​രി​സ്ഥി​തി നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​മൂ​ഹം ഒ​ന്ന​ട​ങ്കം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബ​ഷീ​ര്‍ വ​ട​ക​ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഓ​രോ പൗ​ര​ന്‍റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മൈ​ന്‍​ഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സി​ന്‍റെ പ്ര​തി​നി​ധി​യാ​യ ഷ​ബീ​ര്‍ പൂ​വ​നോ​ത്ത് പ​രി​സ്ഥി​തി നാ​ശം സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും മ​ലി​നീ​ക​ര​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ക്ഷ​യം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡോ. ​അ​ഞ്ജു, ഡോ. ​ഷി​ബി​ന, അ​യ്യൂ​ബ് ഡാ​ല്‍​മ, സു​ജി​ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​സാ​രി​ച്ചു. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നും ഹ​രി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭാ​വി സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി.

NRI

ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യ്ക്ക് സ്വ​ന്ത​മാ​യി ഒ​രു ദ്വീ​പ്! സ്‌​കോ​ട്‌​ല​ൻ​ഡി​ലെ സ്വ​പ്ന ദ്വീ​പ് ലേ​ല​ത്തി​ലേ​ക്ക്; പ്ര​വാ​സി​ക​ൾ​ക്കും സു​വ​ർ​ണാവ​സ​രം

ല​ണ്ട​ൻ: സ്‌​കോ​ട്‌​ല​ൻ​ഡി​ൽ ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യ്ക്ക് സ്വ​ന്ത​മാ​യി ഒ​രു ദ്വീ​പ് വാ​ങ്ങാ​ൻ സു​വ​ർ​ണാ​വ​സ​രം. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്താ​ൽ ചു​റ്റ​പ്പെ​ട്ട, പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ "മു​ള്ള​ഗ്രാ​ഹ് ദ്വീ​പ്' (Mullagrach Island) അ​ന്താ​രാ​ഷ്‌‌​ട്ര റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യാ​യ "സാ​വി​ൽ​സ്' വ​ഴി ലേ​ല​ത്തി​നൊ​രു​ങ്ങു​ന്നു.

ട്രാ​ഫി​ക് ബ്ലോ​ക്കോ ന​ഗ​ര​തി​ര​ക്കു​ക​ളോ അ​യ​ൽ​ക്കാ​രു​ടെ ശ​ല്യ​മോ ഇ​ല്ലാ​തെ, ഏ​കാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ ​ലേ​ലം വ​ലി​യൊ​രു അ​വ​സ​ര​മാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്.

ഏ​ക​ദേ​ശം 90 ഏ​ക്ക​റോ​ളം (36 ഹെ​ക്‌‌‌‌​ട​ർ) വി​സ്തൃ​തി​യു​ള്ള ഈ ​ദ്വീ​പി​ന്‍റെ അ​ടി​സ്ഥാ​ന ലേ​ല വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 4,05,000 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 3.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ).

യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​യും ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യേ​ക്കാ​ൾ കു​റ​വാ​ണ് ഈ ​പ്ര​കൃ​തി​ദ​ത്ത ദ്വീ​പി​ന്‍റെ വി​ല​യെ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ക്ഷേ​പ​ക​രെ​യും പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​നും ഭാ​ര്യ​യും ചേ​ർ​ന്ന് 2006-ൽ ​വാ​ങ്ങി​യ ഈ ​ദ്വീ​പ്, ഇ​വി​ടു​ത്തെ ജൈ​വ​വൈ​വി​ധ്യം പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്.

 

NRI

അ​നോ​ര ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്നു

അ​ബു​ദാ​ബി: അ​നോ​ര ഗ്ലോ​ബ​ലി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്‌​കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫാ​ക്‌​സ​ൺ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി അ​ജീ​ഷ് ജ​യ​പ്ര​കാ​ശ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ഇ​ന്ത്യ സോ​ഷ്യ​ൽ & ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലിം​സ​ൺ ജേ​ക്ക​ബ്, അ​നോ​ര വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ യേ​ശു​ശീ​ല​ൻ, എ.​എം. ബ​ഷീ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ താ​ജു​ദ്ദീ​ൻ, രാ​ജേ​ഷ് നാ​യ​ർ, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, എം.​പി. ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

NRI

കു​ഞ്ഞുമി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി

ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2026' ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി​യി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​ന് കു​ഞ്ഞു മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കു​ഞ്ഞു മി​ഷ​ന​റിമാ​രു​ടെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ വേ​ദി​യാ​യി മാ​റി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന, കു​ഞ്ഞു മി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, ഫാ. ​നി​ഥി​ൻ ഇ​ല​ഞ്ഞി​മ​റ്റം ന​യി​ച്ച ക്ലാ​സ്, തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വു​മാ​യി കു​ഞ്ഞു മി​ഷ​ന​റി​മാ​ർ ന​ട​ത്തി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ആ​ശ​യ വി​നി​മ​യം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

മി​ഷ​ൻ​ലീ​ഗി​ന്‍റെ പ​താ​ക​യു​മേ​ന്തി സ്നേ​ഹ​ത്തി​ന്‍റെയും ത്യാ​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പു​ത്ത​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ട​ന്ന വ​ർ​ണശ​ബ​ള​മാ​യ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

 

 

NRI

ലു​ഫ്താ​ൻ​സ വിമാനാപകടം: കാ​ര​ണം "നി​സാ​ര' തെ​റ്റ്? 2,700 കോ​ടി​യു​ടെ വി​മാ​നം ടോ​ട്ട​ൽ ലോ​സ് ആ​കാ​ൻ സാ​ധ്യ​ത

ബെ​ർ​ലി​ൻ: ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലു​ഫ്താ​ൻ​സ​യു​ടെ ബോ​യിം​ഗ് 787-9 ഡ്രീം​ലൈ​ന​ർ വി​മാ​നം മൂ​ക്കും​കു​ത്തി വീ​ണ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു.

ഏ​ക​ദേ​ശം 300 മി​ല്യ​ൺ യൂ​റോ, അ​താ​യ​ത് 2,700 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പു​ത്ത​ൻ വി​മാ​നം "ടോ​ട്ട​ൽ ലോ​സ്' ആ​യേ​ക്കു​മെ​ന്നാ​ണ് വ്യോ​മ​യാ​ന രം​ഗ​ത്തെ വി​ല​യി​രു​ത്ത​ൽ.

അ​പ​ക​ടം ന​ട​ന്ന​ത് എ​ങ്ങ​നെ

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12:45നാ​ണ് ജ​ർ​മ​നി​യെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​ൽ​എ​ച്ച്450 വി​മാ​ന​ത്തി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ൾ പെ​ട്ടെ​ന്ന് മ​ട​ങ്ങി, വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റ​ൺ​വേ​യി​ലേ​ക്ക് ശ​ക്തി​യാ​യി ഇ​ടി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് 165 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

സെ​ക്യൂ​രി​റ്റി പി​ൻ മാ​റി​യി​ട്ടോ

വി​ദ​ഗ്ധ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യു​ള്ള ക​ടു​ത്ത അ​ശ്ര​ദ്ധ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ലാ​ൻ​ഡിം​ഗ് ഗി​യ​ർ അ​ബ​ദ്ധ​ത്തി​ൽ ഉ​ള്ളി​ലേ​ക്ക് മ​ട​ങ്ങാ​തി​രി​ക്കാ​ൻ ഇ​ടു​ന്ന "ഡൗ​ൺ​ലോ​ക്ക് പി​ൻ' അ​ഥ​വാ "സെ​ക്യൂ​രി​റ്റി പി​ൻ' തെ​റ്റാ​യ ദ്വാ​ര​ത്തി​ൽ ഇ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്ര​ധാ​ന സം​ശ​യം.

ല​ണ്ട​നി​ൽ മു​ൻ​പും സ​മാ​ന സം​ഭ​വം

2021 ജൂ​ണി​ൽ ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സി​ന്‍റെ ഇ​തേ മോ​ഡ​ൽ ബോ​യിം​ഗ് 787 വി​മാ​ന​വും സ​മാ​ന രീ​തി​യി​ൽ ത​ക​ർ​ന്നു​വീ​ണി​രു​ന്നു. അ​ന്ന് സെ​ക്യൂ​രി​റ്റി പി​ൻ തെ​റ്റാ​യ സ്ഥാ​ന​ത്ത് ഇ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നെ​ത്തു​ട​ർ​ന്ന് ബോ​യിം​ഗ് സ​ർ​വീ​സ് ബു​ള്ള​റ്റി​നും എ​ഫ്എ​എ എ​യ​ർ​വ​ർ​ത്തി​ന​സ് ഡ​യ​റ​ക്ടീ​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഹെ​ർ​നെ എ​ന്ന വി​മാ​ന​ത്തി​ൽ ടെ​സ്റ്റിം​ഗ് ന​ട​ന്നി​രു​ന്നു

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട D-ABPQ ര​ജി​സ്ട്രേ​ഷ​നു​ള്ള ഹെ​ർ​നെ എ​ന്ന് പേ​രി​ട്ട വി​മാ​ന​ത്തി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്ന് ടെ​സ്റ്റിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ലു​ഫ്താ​ൻ​സ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ മാ​റി​പ്പോ​യ​താ​ണോ എ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്.

ഹൈ​ഡ്രോ​ളി​ക് ത​ക​രാ​റി​നും സാ​ധ്യ​ത

അ​തേ​സ​മ​യം, ഇ​ത് സാ​ങ്കേ​തി​ക ത​ക​രാ​റാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​രു സീ​നി​യ​ർ പൈ​ല​റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ​ച​ക്ര​ങ്ങ​ളെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന ഹൈ​ഡ്രോ​ളി​ക് മ​ർ​ദ്ദം പെ​ട്ടെ​ന്ന് ന​ഷ്ട​പ്പെ​ട്ടാ​ൽ ച​ക്ര​ങ്ങ​ൾ മ​ട​ങ്ങും.

അ​ങ്ങ​നെ​യെ​ങ്കി​ൽ ചെ​റി​യൊ​രു ച​ല​നം പോ​ലും വി​മാ​നം മു​ന്നോ​ട്ട് വീ​ഴാ​ൻ കാ​ര​ണ​മാ​കും.

വി​മാ​നം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ?

വെ​റും 1,000 മ​ണി​ക്കൂ​ർ മാ​ത്രം പ​റ​ന്നി​ട്ടു​ള്ള തി​ക​ച്ചും പു​തി​യ വി​മാ​ന​മാ​ണി​ത്. 2026 ജ​നു​വ​രി​യി​ലാ​ണ് ലു​ഫ്താ​ൻ​സ​യ്ക്ക് കൈ​മാ​റി​യ​ത്.

കാ​ർ​ബ​ൺ ഫൈ​ബ​ർ കൊ​ണ്ട് നി​ർ​മി​ച്ച ബോ​ഡി​യി​ൽ ശ​ക്ത​മാ​യ ഇ​ടി​യെ​ത്തു​ട​ർ​ന്ന് ചെ​റി​യ വി​ള്ള​ലു​ക​ൾ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ വി​മാ​നം പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ങ്ങ​നെ വ​ന്നാ​ൽ ഇ​ത് ടോ​ട്ട​ൽ ലോ​സ് ആ​യി പ്ര​ഖ്യാ​പി​ക്കും.

ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്, ആ​ശു​പ​ത്രി വി​ട്ടു

അ​പ​ക​ട​സ​മ​യ​ത്ത് വി​മാ​ന​ത്തി​നു​ള്ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ലു​ഫ്താ​ൻ​സ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു​പേ​രും ആ​ശു​പ​ത്രി വി​ട്ട​താ​യി ലു​ഫ്താ​ൻ​സ വ​ക്താ​വ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണം തു​ട​രു​ന്നു

മ​നു​ഷ്യ​പ്പി​ഴ​വാ​ണോ ബോ​യിം​ഗി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ എ​ന്ന​റി​യാ​ൻ ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (ബി​എ​ഫ്‌​യു) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ഡി 2019-23-07 ഈ ​വി​മാ​ന​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നോ എ​ന്ന​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

NRI

കേ​ളി പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ടും കു​ടും​ബ സ​ഹാ​യ ഫ​ണ്ടും കൈ​മാ​റി

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ൽ​ഖ​ർ​ജി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പ​ഴ​യ പു​ത്ത​ൻ വീ​ട്ടി​ൽ അ​ലി അ​ക്ബ​റി​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ടും കേ​ളി പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ടും കൈ​മാ​റി.

തി​രൂ​ർ നി​റ​മ​രു​ത്തൂ​രി​ലെ അ​ലി അ​ക്ബ​റി​ന്‍റെ വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ. ​ജ​യ​ൻ, അ​ലി അ​ക്ബ​റി​ന്‍റെ മ​ക​ൻ റി​ഷാ​ന് ഫ​ണ്ട് കൈ​മാ​റി

33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ൽ​ഖ​ർ​ജി​ലെ മ​ല​ഫ് ബൂ​ഫി​യ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന അ​ലി അ​ക്ബ​ർ ഏ​പ്രി​ൽ 19നാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ മ​ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന അ​ലി അ​ക്ബ​റി​ന്‍റെ കു​ടും​ബ​ത്തി​ന്, സം​ഘ​ട​നാ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി ന​ൽ​കു​ന്ന കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ടും അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച കേ​ളി പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ടും കൈ​മാ​റി.

ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, മു​സാ​മി​അഃ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം രാ​ജ​ൻ പ​ള്ളി​ത്ത​ടം, കേ​ളി അം​ഗം വി​ജ​യ​രാ​ഘ​വ​ൻ, സി​പി​​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം താ​നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ​ടി​ഒ ശി​ഹാ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗ​വും പ​രി​പാ​ടി​യു​ടെ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഗോ​പി നാ​ഥ​ൻ വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്

ഡാ​ള​സ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഡാള​സ് ഡി​എ​ഫ്ഡ​ബ്ല്യു വിമാനത്താവളത്തിൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഡാ​ളസ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, ഡാ​​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം തോ​മ​സ് ഈ​ശോ, പി.​ടി. മാ​ത്യു, ഷാ​ജി രാ​മ​പു​രം, മ​നു പാ​റ​യി​ൽ എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​ മാ​ർ കൂ​റി​ലോ​സ് ശ​നിയാഴ്ച രാ​വി​ലെ പത്തിന് ഡാ​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​ൾ​ഡ​ൺ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ർ സി​റ്റി​സ​ൺ​സി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷയ്​ക്കും ഞാ​യ​റാ​ഴ്ച ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാന ശു​ശ്രു​ഷയ്​ക്കും നേ​തൃ​ത്വം ന​ൽ​കും.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫാ സോ​ണ​ൽ "സ​ർ​ഗോ​ത്സ​വം 2026' ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ൺ ക​ലാ-​സാ​ഹി​ത്യ മ​ത്സ​രം "സ​ർ​ഗോ​ത്സ​വം 2026' സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​വാ​സ​ന​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ജൂ​ണി​യ​ർ വി​ഭാ​ഗം പാ​ട്ടു മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​ദ്വൈ​ത് നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​നം മു​ഹ​മ്മ​ദ് മ​ഹ്‌​സി​നും മൂ​ന്നാം സ്ഥാ​നം അ​ബ്ദു​ല്ലാ​ഹ് മ​ർ​വാ​നും അ​ർ​ഹ​രാ​യി.

കു​ട്ടി​ക​ളു​ടെ ലൈ​വ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ഹ​ലീ​മ യും​ന ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​ബ്ദു​ല്ലാ​ഹ് മ​ർ​വാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും മു​ഹ​മ്മ​ദ് മ​ഹ്‌​സി​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് അ​ർ​ഹ​നാ​യി.

കി​ഡ്സ് ലൈ​വ് ഗെ​യിം മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഫെ​ല്ല മെ​ഹ​ക് നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​നം ഷെ​ഹ്‌​സാ മെ​ഹ്റി​നും മൂ​ന്നാം സ്ഥാ​നം ഫാ​ത്തി​മ സ​ഹ്‌​റ​യൂം നേ​ടി.

മു​തി​ർ​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ നാ​ഫി എ​ട​പ്പ​നൊ​ളി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ഇ​ർ​ഷാ​ദ് കു​ഞ്ഞു​ക്ക​നി​യും മൂ​ന്നാം സ്ഥാ​നം സു​മ​യ്യ ജാ​ഫ​ർ എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി.

സാ​ഹി​ത്യ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​വ് റ​ഊ​ഫ് ക​രൂ​പ്പ​ട​ന്ന​യും കു​ട്ടി​ക​ളു​ടെ പാ​ട്ടു മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ അ​ഡ്വ. ഇ​ന്ദു, സു​നി​ൽ മേ​നോ​നും വി​ധി​നി​ർ​ണ​യം ഏ​റെ ക​ഠി​ന​മാ​യി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സം എ​ന്നാ​ൽ കേ​വ​ലം പ​ണം സ​മ്പാ​ദി​ക്ക​ൽ മാ​ത്ര​മ​ല്ല, പ​ര​സ്പ​രം താ​ങ്ങാ​വാ​നും ന​മ്മു​ടെ ക​ല​യും

NRI

കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

കു​വൈ​റ്റ് സി​റ്റി: നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് സ​ർ​വീ​സു​ക​ൾ അ​ടു​ത്ത അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

ക​മ്പ​നി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ, ബാ​ധി​ക്ക​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നും പു​തി​യ യാ​ത്രാ തീ​യ​തി​ക​ൾ യാ​ത്ര​ക്കാ​രെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​ർ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ക​മ്പ​നി അ​ഭ്യ​ർ​ഥി​ച്ചു.

NRI

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഓ​പ്പ​ൺ എ​യ​ർ റൂ​ഫ്‌​ടോ​പ്പ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം യു​കെ​യി​ൽ തു​റ​ന്നു

ല​ണ്ട​ൻ: ആ​ശു​പ​ത്രി​ക​ളു​ടെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ലും വെ​ന്‍റി​ലേ​റ്റ​ർ ശ​ബ്ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ റൂ​ഫ്‌​ടോ​പ്പ് തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡ് ബ്രി​ട്ട​നി​ൽ തു​റ​ന്നു.

സൗ​ത്ത് ല​ണ്ട​നി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യ കിം​ഗ്‌​സ് കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലാ​ണ് രോ​ഗി​ക​ൾ​ക്ക് പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന ഈ ​അ​ത്യാ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് ആ​കാ​ശ​വും പ​ച്ച​പ്പും കാ​ണാ​ൻ ക​ഴി​യു​ന്ന ഈ ​തു​റ​ന്ന വാ​ർ​ഡ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ പു​റ​ത്തെ ശു​ദ്ധ​വാ​യു​വും സൂ​ര്യ​പ്ര​കാ​ശ​വും ഏ​ൽ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ര​ണ്ട് മാ​സ​ത്തി​ലേ​റെ​യാ​യി ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 29 വ​യ​സു​കാ​രി​യാ​യ ഹോ​ളി അ​ല​ൻ ആ​ണ് ഈ ​ഓ​പ്പ​ൺ എ​യ​ർ വാ​ർ​ഡി​ലെ​ത്തി​യ ആ​ദ്യ രോ​ഗി.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ഗു​രു​ത​ര​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഹോ​ളി​യെ നീ​ല യൂ​ണി​ഫോം ധ​രി​ച്ച ന​ഴ്സു​മാ​ർ ബെ​ഡോ​ടെ ലി​ഫ്റ്റി​ൽ റൂ​ഫ്‌​ടോ​പ്പി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ലി​ഫ്റ്റി​ന്റെ വാ​തി​ൽ തു​റ​ന്ന് സൂ​ര്യ​പ്ര​കാ​ശം മു​ഖ​ത്ത​ടി​ച്ച​പ്പോ​ൾ ഹോ​ളി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി.

ആ​ശു​പ​ത്രി​ക്ക് പു​റ​ത്തെ ലോ​കം എ​ങ്ങ​നെ​യു​ണ്ടെ​ന്ന് ഞാ​ൻ പൂ​ർ​ണ​മാ​യും മ​റ​ന്നു​പോ​യി​രു​ന്നു. ഒ​രു മു​റി​ക്കു​ള്ളി​ൽ ത​ന്നെ മാ​സ​ങ്ങ​ളോ​ളം ക​ഴി​യു​മ്പോ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള ആ​ഗ്ര​ഹ​വും പോ​രാ​ടാ​നു​ള്ള ഊ​ർ​ജ്ജ​വും ന​മു​ക്ക് ന​ഷ്ട​പ്പെ​ടും.

ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വ​രാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വി​കാ​രാ​ധീ​ന​യാ​യി ഹോ​ളി പ​റ​ഞ്ഞു. ക​ടു​ത്ത ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​മാ​ണെ​ങ്കി​ൽ പോ​ലും താ​ൻ ഈ ​തു​റ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ കി​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ഹോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ‘Ward in a Meadow’

മെ​ഡി​ക്ക​ൽ രം​ഗ​ത്ത് യു​കെ​യ്ക്ക് മാ​ത്ര​മ​ല്ല, ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു മാ​തൃ​ക​യാ​ണ് ഈ ​വാ​ർ​ഡ്. ഒ​രേ​സ​മ​യം ആ​റ് രോ​ഗി​ക​ളെ വ​രെ കി​ട​ത്താ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

രോ​ഗി​ക​ളു​ടെ കി​ട​ക്ക​ക​ൾ​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക വാ​ട്ട​ർ​പ്രൂ​ഫ് ക്യാ​ബി​ന​റ്റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ സ​പ്ലൈ​യും വൈ​ദ്യു​തി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് വെ​ന്‍റി​ലേ​റ്റ​റി​ലോ മ​റ്റ് ലൈ​ഫ് സ​പ്പോ​ർ​ട്ടി​ലോ ഉ​ള്ള അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ലും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കു​ന്നു.

2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സ് പാ​ർ​ക്ക് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ്ര​ശ​സ്ത ഗാ​ർ​ഡ​ൻ ഡി​സൈ​ന​ർ സാ​റാ പ്രൈ​സും ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ആ​ർ​ക്കി​ടെ​ക്റ്റാ​യ നൈ​ജ​ൽ ഡ​ണ​റ്റും ചേ​ർ​ന്നാ​ണ് ‘ward in a meadow’ (പു​ൽ​മേ​ട്ടി​ലെ വാ​ർ​ഡ്) എ​ന്ന ആ​ശ​യ​ത്തി​ൽ ഇ​ത് ഒ​രു​ക്കി​യ​ത്.

മു​ല്ല, ലാ​വെ​ൻ​ഡ​ർ തു​ട​ങ്ങി​യ സു​ഗ​ന്ധ​മു​ള്ള പൂ​ച്ചെ​ടി​ക​ളും പു​ല്ലു​ക​ളും രോ​ഗി​ക​ൾ​ക്ക് കി​ട​ക്ക​യി​ൽ നി​ന്ന് ത​ന്നെ തൊ​ട്ട​റി​യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കി​ങ്സ് കോ​ളേ​ജ് ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 20 ല​ക്ഷ​ത്തി​ല​ധി​കം പൗ​ണ്ട് (ഏ​ക​ദേ​ശം 22 കോ​ടി​യി​ല​ധി​കം രൂ​പ) കൊ​ണ്ട് നി​ർ​മ്മി​ച്ച ആ​റ് ബെ​ഡു​ക​ളു​ള്ള ഈ ​വാ​ർ​ഡി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റാ​തെ ത​ന്നെ രോ​ഗി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ വാ​ട്ട​ർ​പ്രൂ​ഫ് മെ​ഡി​ക്ക​ൽ സ​പ്ലൈ ക്യാ​ബി​ന​റ്റു​ക​ളാ​ണ് വാ​ർ​ഡി​നു​ള്ള​ത്.

ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ഐ​സി​യു​വി​ൽ ക​ഴി​യു​മ്പോ​ൾ അ​വ​ർ​ക്ക് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ‘ICU ഡെ​ലീ​രി​യം’ (മാ​ന​സി​ക വി​ഭ്രാ​ന്തി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും) കു​റ​യ്ക്കാ​ൻ ശു​ദ്ധ​വാ​യു​വും പ്ര​കൃ​തി​യോ​ടു​ള്ള സ​മ്പ​ർ​ക്ക​വും സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

റൂ​ഫ്‌​ടോ​പ്പ് വാ​ർ​ഡി​ലെ കാ​റ്റും വെ​ളി​ച്ച​വും രോ​ഗി​ക​ളു​ടെ ശ്വ​സ​ന​രീ​തി​യി​ലും ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന ന​ല്ല മാ​റ്റ​ങ്ങ​ൾ ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ഞ​ങ്ങ​ൾ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്, അ​വ​രെ എ​ത്ര​യും വേ​ഗം ത​ങ്ങ​ളു​ടെ പ​ഴ​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ക എ​ന്ന​തു​ക്കൂ​ടി​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

ആ​ശു​പ​ത്രി അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് മാ​റി പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​ത് രോ​ഗി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ വ​ലി​യ രീ​തി​യി​ൽ ഉ​ത്തേ​ജി​പ്പി​ക്കു​മെ​ന്ന് - കിം​ഗ്സ് കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഫി​ൽ ഹോ​പ്കി​ൻ​സ് പ​റ​ഞ്ഞു.

രോ​ഗി​ക​ൾ​ക്ക് പു​റ​മെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഐ​സി​യു​വി​ലെ ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ ബ്രേ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​നാ​യി ഈ ​റൂ​ഫ്‌​ടോ​പ്പ് ഗാ​ർ​ഡ​ൻ ഉ​പ​യോ​ഗി​ക്കാം.

ഈ ​പു​തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​കു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​രു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഈ ​മാ​തൃ​ക വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

NRI

കേ​ളി കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട് കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട് കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കോ​ശി ലൂ​ക്കോ​സി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ബെ​ന്നി ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ​യു​മാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫ​ണ്ട് കോ​ശി ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ കോ​ശി​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജ് സ​ന​യ്യ​യി​ൽ പ്ല​മ്പിം​ഗ്-​ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന കോ​ശി ലൂ​ക്കോ​സ് അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി കേ​ളി ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട്, അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ്.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി അം​ഗം ജ​യ​ൻ, കോ​ശി ലൂ​ക്കോ​സി​ന്‍റെ മ​ക​ൻ റെ​ജി ലൂ​ക്കോ​സ്, കേ​ളി മു​ൻ അം​ഗ​ങ്ങ​ളാ​യ ബേ​ബി​ക്കു​ട്ടി, ഓ​മ​ന​ക്കു​ട്ട​ൻ, സി​പി​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ജോ​ൺ​സ​ൻ, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ എ​സ്.ആ​ർ. ര​മേ​ശ്, കേ​ര​ള പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബേ​ബി​ക്കു​ട്ടി സ്വാ​ഗ​ത​വും കേ​ളി ന്യൂ ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​രം

കോട്ടയം: ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ സാ​ബു ശ​ങ്ക​റി​നും (നോ​വ​ൽ) "ഷ​വ​ലി​യാ​ർ ഹൗ​സി​ലെ കൊ​റോ​ണ രാ​ത്രി' (പ്ര​സാ​ധ​ക​ർ സ​ൺ‌​ഡേ സ​ർ​ക്കി​ൾ, ഹ​ൻ​ഡ്ര​ഡ്‌​ഫോ​ൾ​ഡ് പ​ബ്ലി​ഷേ​ഴ്സ്)​ക​വി​ത​യ്ക്ക് സു​ധാ​ക​ര​ൻ ച​ന്ത​വി​ള​യു​ടെ "ഏ​കാ​ത്മ​കം' (പ്ര​സാ​ധ​ക​ർ ഒ​രു​മ പ​ബ്ലി​ഷേ​ഴ്സ്) ല​ഭി​ച്ച​താ​യി ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ത്ത​നം​തി​ട്ട, സെ​ക്ര​ട്ട​റി ശ​ശി ചെ​റാ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡോ. ​പോ​ൾ മ​ണ​ലി​ൽ, എം. ​കെ. ഹ​രി​കു​മാ​ർ (നോ​വ​ൽ), കാ​രൂ​ർ സോ​മ​ൻ, മി​നി സു​രേ​ഷ് (ക​വി​ത) തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​സ്ത​ക​ങ്ങ​ൾ തെ​ര​ഞ്ഞ​ടു​ത്ത​ത്.

ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി സാ​ഹി​ത്യ ഓ​ൺ​ലൈ​ൻ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഈ ​മാ​സം 23ന് കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കാ​രൂ​ർ സോ​മ​ൻ പു​ര​സ്‌​കാ​ര ഫ​ല​ക​വും 25,000 രൂ​പ​യും സു​ധാ​ക​ര​ൻ ച​ന്ദ​വി​ള​യ്ക്ക് സ​മ്മാ​നി​ച്ചു.

 

NRI

ജ​ർ​മ​നി​യി​ൽ ദു​ര​ന്തം; സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് മ​ര​ണം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ നോ​ർ​ത്ത്റൈ​ൻ വെ​സ്റ്റ്ഫാ​ളി​യ സം​സ്ഥാ​ന​ത്തെ ഡി​ൻ​സ്ലാ​ക്ക​നി​ (Dinslaken) സ്‌​കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ സം​ഘ​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 12 വ​യ​സു​ള്ള ര​ണ്ട് സ്‌​കൂ​ൾ കു​ട്ടി​ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശം ഒ​ട്ടാ​കെ ക​രി​നി​ഴ​ലി​ലാ​ഴ്ത്തി​യ ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

രാ​വി​ലെ കു​ട്ടി​ക​ൾ ഒ​ന്നി​ച്ച് സൈ​ക്കി​ളി​ൽ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലേ​ക്കാ​ണ് 47 വ​യ​സു​കാ​രി​യാ​യ സ്ത്രീ ​ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കു​ട്ടി​ക​ളെ കാ​ർ ക്രൂ​ര​മാ​യി ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ 12 വ​യ​സ്സു​കാ​രാ​യ ര​ണ്ട് കു​ട്ടി​ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

അ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ന്ന് സൂ​ച​ന

അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ ഓ​ടി​ച്ചി​രു​ന്ന സ്ത്രീ ​ബോ​ധ​ര​ഹി​ത​യാ​യി​രു​ന്നോ (Fainted) എ​ന്ന് പോ​ലീ​സ് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി: അ​പ​ക​ട​ത്തി​ന് ശേ​ഷം ഈ ​സ്ത്രീ​യു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം (Medical device) പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ​ന്ന് സം​ശ​യം: കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യാ​ണോ നി​യ​ന്ത്ര​ണം ന​ഷ്‌ടപ്പെ​ടാ​നും അ​പ​ക​ട​മു​ണ്ടാ​കാ​നും കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ്‌​കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട പി​ഞ്ചു​കു​ട്ടി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം ഡി​ൻ​സ്ലാ​ക്ക​ൻ പ്ര​ദേ​ശ​ത്തെ ഒ​ന്ന​ട​ങ്കം വ​ലി​യ ന​ടു​ക്ക​ത്തി​ലും ശോ​ക​മൂ​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​നെ​തി​രേ ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​രു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​ന് "അ​ർ​ഥ് പ്രൈ​സ്'

ന്യൂ​ഡ​ൽ​ഹി: കു​ടി​വെ​ള്ള​ത്തി​ലെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് (അ​തി​സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ൾ) മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ വാ​ള​ൻ​പു​ളി​യു​ടെ കു​രു ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ മൂ​ന്ന് ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ർ​ക്ക് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം.

വി​വി​യ​ൻ ഛാവ്ഛാ​രി​യ, അ​രി​യാ​ന അ​ഗ​ർ​വാ​ൾ, അ​വ്യാ​ന മേ​ത്ത എ​ന്നീ 16 വയസുകാ​രാ​ണ് 2026ലെ ​ആ​ഗോ​ള പ​രി​സ്ഥി​തി മ​ത്സ​ര​മാ​യ "ദി ​അ​ർ​ഥ് പ്രൈ​സ്'ന്‍റെ ​ഏ​ഷ്യ​ൻ മേ​ഖ​ല ജേ​താ​ക്ക​ളാ​യ​ത്.

ഉ​പേ​ക്ഷി​ക്കു​ന്ന പു​ളി​ങ്കു​രു​വി​ൽ നി​ന്ന് ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത "പ്ലാ​സ്-​സ്റ്റി​ക്' എ​ന്ന ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ പൗ​ഡ​ർ വെ​ള്ള​ത്തി​ലി​ട്ടാ​ൽ, അ​ത് പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ഒ​ന്നി​ച്ച് ചേ​ർ​ക്കു​ന്നു. തു​ട​ർ​ന്ന് ഒ​രു സാ​ധാ​ര​ണ കാ​ന്തം ഉ​പ​യോ​ഗി​ച്ച് ഇ​വ വെ​ള്ള​ത്തി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ നീ​ക്കം ചെ​യ്യാം.

ഐഐടി ഗു​വാ​ഹ​ത്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി​യോ വ​ലി​യ ഫി​ൽ​ട്ട​റു​ക​ളോ ഇ​ല്ലാ​തെ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

പു​ര​സ്കാ​ര​ത്തു​ക​യാ​യി ല​ഭി​ച്ച 12,500 ഡോ​ള​ർ (ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ) ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി കൂ​ടു​ത​ൽ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

NRI

പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഈ​ദു​ല്‍ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു. ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് സി​ഇ​ഒ ഫ​ഹ​ദ് അ​സീ​സു​റ​ഹ് മാ​ന് ആ​ദ്യ പ്ര​തി ന​ല്‍​കി കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ന​വി​ക​ത​യും സൗ​ഹൃ​ദ​വും പ​രി​പോ​ഷി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​യ സാ​മൂ​ഹി​ക പ​രി​സ​രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാ​ന്‍ സ​ഹാ​യ​ക​മാ​ക​ണ​മെ​ന്നും ഏ​റെ സ​മ​കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള സ​ന്ദേ​ശ​മാ​ണി​തെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ടി​വ​ര​യി​ട്ടു.

ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, ഗ​ള്‍​ഫ് കൂ​ള്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, യു​ണീ​ഖ് പ്ര​സി​ഡന്‍റ് ബി​ന്ദു ലി​ന്‍​സ​ണ്‍, ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ഫി​ന്‍​ഖ് പ്ര​സി​ഡ​ണ്ട് അ​മ്പു സെ​ല്‍​വി ധ​ന​പാ​ല​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് മേ​രി ജോ​സ​ഫ്, ജിആ​ര്‍സി​സി അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, ക്യൂ ​മെ​ലോ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​രം, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി, ത​സീ​ര്‍ ജെ​ന്യൂ​ന്‍ പാ​ര്‍​ട്സ് അ​സി​സ്റ്റ​ന്റ് സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ജ​യ​കു​മാ​ര്‍, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

റ​ഊ​ഫ് മ​ല​യി​ലും സം​ഘ​വു​മൊ​രു​ക്കി​യ ഗാ​ന​വി​രു​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ്: പ്രഫഷണൽ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു

ല​ണ്ട​ൻ: സൊ​സൈ​റ്റി ഓ​ഫ് റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സിന്‍റെ (SoR) കീ​ഴി​ലു​ള്ള പ്ര​ഫ​ഷ​ണ​ൽ അ​ല​യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് (PAIR UK) സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ (IRC 2026) ഭാ​ഗ​മാ​യി, റേ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്തെ മി​ക​വു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള പ്രൊ​ഫ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

172 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത 2025-ലെ ​കോ​ൺ​ഫ​റ​ൻ​സി വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ വി​പു​ല​മാ​യി 2026-ലെ ​സ​മ്മേ​ള​നം ഒ​രു​ങ്ങു​ന്ന​ത്. യു​കെ​യി​ൽ നി​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള റേ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യ​വ​സാ​യ പ​ങ്കാ​ളി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഒ​രു​മി​പ്പി​ച്ച് വി​ജ്ഞാ​ന കൈ​മാ​റ്റ​ത്തി​നും, റേ​ഡി​യോ​ള​ജി രം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​യി ഈ ​കോ​ൺ​ഫ​റ​ൻ​സ് മാ​റും.

"Empowering Radiographers, Enabling Intelligence" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്റെ പ്ര​ധാ​ന വി​ഷ​യം. ഈ ​വി​ഷ​യ​ത്തി​ലൂ​ന്നി, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ, ഗ​വേ​ഷ​ണ​ങ്ങ​ൾ, കേ​സ് സ്റ്റ​ഡീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളും സ​യ​ന്റി​ഫി​ക് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ന്നു​ണ്ട്.

കോ​ൺ​ഫ​റ​ൻ​സി ഭാ​ഗ​മാ​യി റേ​ഡി​യോ​ഗ്രാ​ഫി പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ന്ന അ​വാ​ർ​ഡു​ക​ൾ പ്ര​ധാ​ന​മാ​യും നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണു​ള്ള​ത്:​എ​ക്സ​ല​ൻ​സ് ഇ​ൻ റേ​ഡി​യോ​ള​ജി അ​വാ​ർ​ഡ് (Excellence in Radiology Award):രോ​ഗീ​പ​രി​ച​ര​ണം, സു​ര​ക്ഷ, ക്വാ​ളി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന മി​ക​ച്ച ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​നു​ള്ള പു​ര​സ്കാ​രം. ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വീ​സ് ഇം​പ്രൂ​വ്മെ​ന്റ് അ​വാ​ർ​ഡ് (Innovation & Service Improvement Award): ഗ​വേ​ഷ​ണം, ഡി​ജി​റ്റ​ൽ ഇ​ന്നൊ​വേ​ഷ​ൻ, സ​ർ​വീ​സ് റീ​ഡി​സൈ​ൻ, വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അം​ഗീ​കാ​രം.

റൈ​സിം​ഗ് സ്റ്റാ​ർ അ​വാ​ർ​ഡ് (Rising Star Award): ക​രി​യ​റി​ന്‍റെ ആ​ദ്യ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ മി​ക​ച്ച നേ​തൃ​പാ​ട​വ​വും പ്ര​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​യും കാ​ഴ്ച​വ​യ്ക്കു​ന്ന യു​വ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക്.

ഡി​സ്റ്റിം​ഗ്വി​ഷ്ഡ് റേ​ഡി​യോ​ഗ്രാ​ഫി പ്രാ​ക്ടീ​സ് അ​വാ​ർ​ഡ് (Distinguished Radiography Practice Award): ഈ ​മേ​ഖ​ല​യി​ൽ 20 വ​ർ​ഷ​ത്തി​ല​ധി​കം സു​ദീ​ർ​ഘ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും, റേ​ഡി​യോ​ഗ്രാ​ഫി പ്ര​ഫ​ഷ​ണി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും ചെ​യ്ത മു​തി​ർ​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് (മു​മ്പ് Veteran Radiographer Award എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്).

നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ധം:​യു​കെ​യി​ലെ ഡ​യ​ഗ്നോ​സ്റ്റി​ക്, തെ​റാ​പ്പി​റ്റി​ക് റേ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഈ ​അ​വാ​ർ​ഡു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നോ​മി​നേ​ഷ​നു​ക​ൾ സ്വ​യം സ​മ​ർ​പ്പി​ക്കു​ക​യോ, അ​ർ​ഹ​രാ​യ നി​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ നി​ർ​ദ്ദേ​ശി​ക്കു​ക​യോ (Peer nomination) ചെ​യ്യാം. അ​വാ​ർ​ഡ് നി​ർ​ണ്ണ​യ​ത്തി​ലെ പൂ​ർ​ണ്ണ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​ത​ന്ത്ര പാ​ന​ലാ​യി​രി​ക്കും അ​വാ​ർ​ഡു​ക​ൾ തീ​രു​മാ​നി​ക്കു​ക.

നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജൂ​ൺ 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും നോ​മി​നേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: https://sites.google.com/view/irc2026uk

NRI

മ​ഹ്ബൂ​ല മെ​ട്രോ​യി​ൽ ഡെ​ന്‍റ​ൽ വി​ഭാ​ഗം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: മ​ഹ്ബൂ​ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് വി​ശ്വാ​സ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന "മെ​ട്രോ സൂ​പ്പ​ർ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ' ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഡെ​ന്‍റ​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും രോ​ഗി​കേ​ന്ദ്രി​ത സ​മീ​പ​ന​വും ചേ​ർ​ന്ന ദ​ന്ത​പ​രി​ച​ര​ണ സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഡെ​ന്റ​ൽ വി​ദ​ഗ്ധ​നാ​യ ഡോ. ​അ​നു​ഭ​വ് റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡെ​ന്റ​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​രു കു​വൈ​റ്റി ദി​നാ​ർ മാ​ത്ര​മാ​ണ് ക​ൺ​സ​ൾ​റ്റേ​ഷ​ൻ ഫീ​സ് എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. കൂ​ടാ​തെ 25 ശ​ത​മാ​നം ഇ​ള​വും ദ​ന്ത വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ദ​ന്ത​ചി​കി​ത്സാ​രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ത്ത് കൊ​ണ്ട് രോ​ഗി​ക​ളു​ടെ വി​ശ്വാ​സം നേ​ടാ​ൻ ഡോ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

 

NRI

ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ സെ​മി​നാ​ർ ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷാ രം​ഗ​ത്ത് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

"സ​ൺ​ഡേ സ്കൂ​ൾ ഒ​രു ദൗ​ത്യം: അ​ടു​ത്ത ത​ല​മു​റ​യ്ക്കാ​യി ഒ​രു​മി​ച്ച്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 3:30 വ​രെ റൗ​ല​റ്റി​ലു​ള്ള ക്രോ​സ്‌​വ്യൂ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (8501 Liberty Grove Rd, Rowlett, TX) സ​ഭ​യി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​ത്മീ​യ​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യെ​പ്പ​റ്റി​യും ഇ​ന്ന​ത്തെ ആ​ധു​നി​ക സം​സ്കാ​ര​ത്തി​ൽ അ​വ​രെ എ​ങ്ങ​നെ സ​ൽ​വ​ഴി​യി​ൽ ന​ട​ത്ത​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ​വും ദൈ​വ​ശാ​സ്ത്ര​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​താ​ണ്.

ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള (മോ​ഡ​റേ​റ്റ​ർ), ഡോ. ​സു​ശീ​ൽ മാ​ത്യു, ഡോ. ​ജെ​പ്സി​ൻ മാ​ലി​യി​ൽ എ​ന്നി​വ​രെ കൂ​ടാ​തെ പ്രാ​ദേ​ശി​ക സ​ഭ​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രും വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

"അ​ടു​ത്ത ത​ല​മു​റ​യെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക', "പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ളും അ​ധ്യാ​പ​ന രീ​തി​ക​ളും', "കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക', "ഇ​ന്ന​ത്തെ സം​സ്കാ​ര​ത്തി​ൽ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ​ഠി​പ്പി​ക്കാം' തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, പാ​സ്റ്റ​ർ​മാ​ർ, മാ​താ​പി​താ​ക്ക​ൾ, സ​ഭാ നേ​താ​ക്ക​ൾ തു​ട​ങ്ങി താ​ത്പ​ര്യ​മു​ള്ള ഏ​വ​ർ​ക്കും ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന ലി​ങ്ക് വ​ഴി​യോ Dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഈ മാസം 21-നു ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ലി​ങ്ക്: https://tinyurl.com/DCF-Seminar2026. പ​ങ്കെ​ടു​ക്കു​ന്ന ഏ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് മു​ല്ല​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ) - 214 223 1194, എ​സ്. പി. ​ജെ​യിം​സ് (സെ​ക്ര​ട്ട​റി): 214 334 6962.

NRI

വെ​ടി​ക്കെ​ട്ടും ആ​ന​യും അ​മ്പാ​രി​യു​മാ​യി അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ തൃ​ശൂ​ർ പൂ​രാ​വേ​ശം

ന്യൂ​യോ​ർ​ക്ക്: ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ന്‍റെ പ്ര​ക​മ്പ​ന​വും കു​ട​മാ​റ്റ​ത്തി​ന്‍റെ വ​ർ​ണ​വി​സ്മ​യ​വും വെ​ടി​മ​രു​ന്നിന്‍റെ ഗ​ന്ധ​വും ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വീ​ണ്ടു​മൊ​രു "മി​നി തൃശൂ​ർ' ഉ​ണ​ർ​ന്നു. യുഎ​സ് തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ് പ്ര​വാ​സ ലോ​ക​ത്തി​ന് നാ​ടിന്‍റെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സാം​സ്കാ​രി​ക വി​രു​ന്നാ​യി മാ​റി.

ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന പൂ​ര​പ്പെ​രു​മ ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ​യാ​ണ് അ​ന്യ​നാ​ട്ടി​ൽ പു​നഃ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ത​ങ്ങ​ളു​ടെ വേ​രു​ക​ളും സം​സ്കാ​ര​വും പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ബൃ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

 

 

 

 

NRI

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: ക​ല കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​യും സ്വ​പ്ന​ങ്ങ​ളെ​യും നി​ർ​ണ​യി​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ വീ​ണ്ടും ചോ​ദ്യ​ചോ​ർ​ച്ച​യു​ടെ​യും ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും പേ​രി​ൽ വി​വാ​ദ​ത്തി​ലാ​കു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും പ​രീ​ക്ഷാ സം​വി​ധാ​നം വി​ശ്വാ​സ്യ​ത​യോ​ടെ ന​ട​ത്തേ​ണ്ട​വ​ർ ത​ന്നെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​നാ​കെ വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ക​ല കു​വൈ​റ്റ്‌ അ​ഭി​പ്രാ​യ​പെ​ട്ടു.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ (എ​ൻടിഎ) പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടു​ക​ളും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. എ​ൻടിഎ പി​രി​ച്ചു​വി​ട്ട് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല നേ​ര​ത്തെ​യു​ള്ള​തു​പോ​ലെ അ​ത​ത് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ സെ​ന്റ​റു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യെ​ങ്ങ​നെ ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും.

വീ​ണ്ടും പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തി​ച്ചേ​രേ​ണ്ട സാ​ഹ​ച​ര്യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലു​മാ​ക്കു​ന്ന​താ​യും ക​ല ചൂ​ണ്ടി​ക്കാ​ട്ടി. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

NRI

പ്ര​വാ​സി വ​നി​ത​യ്ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി മി​ത്ര

മ​നാ​മ: രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​വാ​സി വ​നി​ത​യ്ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി ബ​ഹ്‌​റ​നി​ലെ പ്ര​വാ​സി വ​നി​താ കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സി മി​ത്ര.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ചി​കി​ത്സ​യും യാ​ത്രാ​ച്ചെ​ല​വും വ​ഹി​ക്കാ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് സാ​ധി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി മി​ത്ര പ്ര​വ​ർ​ത്ത​ക​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് അം​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ഭ​വം സ​മാ​ഹ​രി​ച്ച് യു​വ​തി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു വി​മാ​ന ടി​ക്ക​റ്റും പ്ര​വാ​സി മി​ത്ര ഗ​ൾ​ഫ് കി​റ്റും ന​ൽ​കി.

സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ പ്ര​വാ​സി മി​ത്ര ഇ​തി​ന് മു​മ്പും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ സം​ഘ​ട​ന തു​ട​ർ​ന്നും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​റും കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി​ന ആ​ഷി​ഖും അ​റി​യി​ച്ചു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ എംസിഎംഎ ഹാ​ളി​ല്‍ ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൊ​ല്ലം ഷ​മീ​ർ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ഹ​ദ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി അ​ല​ക്സും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ അ​രു​ൺ പ്ര​സാ​ദും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി.

 

NRI

ജ​ർ​മ​നി​യി​ൽ ബാ​ങ്ക് കൊ​ള്ള​യും ബ​ന്ദി​നാ​ട​ക​വും; പ്ര​ത്യേ​ക സേ​ന പ്ര​ദേ​ശം വ​ള​ഞ്ഞു

ബെ​ർ​ലി​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ്മ​നി​യി​ലെ റെ​യി​ൻ​ലാ​ൻ​ഡ് - ഫാ​ൽ​സ് സം​സ്ഥാ​ന​ത്തി​ലെ സി​ൻ​സി​ഗ് ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയു​ണ്ടാ​യ ബാ​ങ്ക് കൊ​ള്ള​ശ്ര​മം ബ​ന്ദി​നാ​ട​ക​മാ​യി മാ​റി.

പ​ണം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ സാ​യു​ധ സം​ഘം ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ചു​രു​ക്കം:

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം ഒ​മ്പ​തി​നാ​ണ് സം​ഭ​വം. ബാ​ങ്കി​ന് പു​റ​ത്തു​വ​ച്ച് കാ​ഷ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ അ​ക്ര​മി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും നി​ർ​ബ​ന്ധി​ച്ച് ബാ​ങ്കി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

ബ​ന്ദി​ക​ൾ:

വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ൽ അ​ക്ര​മി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ ബാ​ങ്കി​ന്‍റെ വോ​ൾ​ട്ട് ഏ​രി​യ​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

പോ​ലീ​സ് ന​ട​പ​ടി:

പ്ര​ത്യേ​ക സാ​യു​ധ സേ​ന സ്ഥ​ല​ത്തെ​ത്തി ബാ​ങ്കും പ​രി​സ​ര​വും പൂ​ർ​ണ​മാ​യി വ​ള​ഞ്ഞു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ജാ​ഗ്ര​ത:

അ​ക്ര​മി​ക​ൾ പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ പു​റ​ത്തു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ത്യേ​ക സേ​നാം​ഗ​ങ്ങ​ൾ അ​ക്ര​മി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ന​ഗ​രം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

NRI

ഹാ​ന്‍റാ​വൈ​റ​സ് ഭീ​തി​യി​ൽ ക്രൂ​സ് ക​പ്പ​ൽ; മൂ​ന്ന് മ​ര​ണം; ജ​ർ​മ​നി​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം

ബെ​ർ​ലി​ൻ: ക​ട​ലി​ലെ ആ​ഡം​ബ​ര യാ​ത്ര​യി​ൽ ഹാ​ന്‍റാ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ക്രൂ​സ് ക​പ്പ​ലി​ൽ മൂ​ന്ന് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ക​പ്പ​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. എ​ലി​ക​ൾ, ചു​ണ്ടെ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നാ​ണ് വൈ​റ​സ് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്.

വാ​യു​വി​ലൂ​ടെ​യും വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. പ​നി, പേ​ശി​വേ​ദ​ന, ക​ടു​ത്ത ക്ഷീ​ണം എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ.

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഹാന്‍റാ​വൈ​റ​സ് പ​ൾ​മ​ണ​റി സി​ൻ​ഡ്രോം (എച്ച്പിഎസ്) മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാം. ഹാ​ന്‍റാ​വൈ​റ​സ് പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ച "എം.​വി ഹോ​ണ്ടി​യ​സ്' എ​ന്ന ക്രൂ​സ് ക​പ്പ​ലി​ൽ നി​ന്നു​ള്ള ഒ​രു യാ​ത്ര​ക്കാ​ര​നെ വി​ദ​ഗ്ധ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

നെ​ത​ർ​ലാ​ൻ​ഡി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​യാ​ളെ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ഫ​യ​ർ സ​ർ​വീ​സ് സം​ഘം ആം​ബു​ല​ൻ​സി​ൽ ഏ​റ്റു​വാ​ങ്ങി ഡ്യൂ​സ​ൽ​ഡോ​ർ​ഫ് സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ക​പ്പ​ലി​ൽ രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി ഇ​യാ​ൾ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ളെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ക​പ്പ​ലി​ൽ നി​ന്ന് ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ​യും നെ​ത​ർ​ലാ​ൻ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കേ​പ് വെ​ർ​ഡി​ക്ക് സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ഈ ​ക​പ്പ​ലി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ച​ത്.

എ​ലി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​ട​രു​ന്ന ഹാ​ൻ​റ്റാ വൈ​റ​സി​നെ നേ​രി​ടാ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ ദേ​ശീ​യ​ത​യോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ലി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, പ​ഴ​യ സ്റ്റോ​ർ റൂ​മു​ക​ളോ ബേ​സ്‌​മെ​ന്‍റു​ക​ളോ വൃ​ത്തി​യാ​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ജ​ർ​മ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു.

വൈ​റ​സ് ബാ​ധ​യ്ക്ക് നി​ല​വി​ൽ പ്ര​ത്യേ​ക വാ​ക്സീ​നു​ക​ളോ ചി​കി​ത്സ​യോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധം മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി. യാ​ത്ര​ക്കാ​ർ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് ശേ​ഷം പ​നി​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളോ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

റ​വ.​ഫാ. ജോ​ബി​ൻ ജോ​സിന് ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു‌ടെ സ്വീ​ക​ര​ണം

ഡെ​ട്രോ​യി​റ്റ്: ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ഫാ. ജോ​ബി​ൻ ജോ​സും കു​ടും​ബ​വും മി​ഷി​ഗ​ണി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ഡെ​ട്രോ​യി​റ്റ് മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വിമാനത്താവളത്തിലെത്തി​യ ​ഫാ. ജോ​ബി​ൻ ജോ​സിനെ​യും കു​ടും​ബ​ത്തെ​യും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

1978-ൽ ​സ്ഥാ​പി​ത​മാ​യ ഡെ​ട്രോ​യി​റ്റ് മാ​ർ​തോ​മ്മാ ഇ​ട​വ​ക​യു​ടെ 18-ാമ​ത് വി​കാ​രി​യാ​യിയാ​ണ് ഫാ ജോ​ബി​ൻ ജോ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ച്ച​നോ​ടൊ​പ്പം ഭാ​ര്യ ജി​ൻ​സി ആ​നി ജോ​ർ​ജ് കൊ​ച്ച​മ്മ, മ​ക്ക​ളാ​യ സി​യ സാ​റ ജോ​ബി​ൻ, ന​ഥാ​ൻ ജോ​സ് ജോ​ബി​ൻ, നി​യ മ​റി​യം ജോ​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

 

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മ​താ​ധ്യാ​പ​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ല​ണ്ട​നി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നുക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​താ​ധ്യാ​പ​ക​രും നാ​ൽ​പ്പ​തോ​ളം വൈ​ദി​ക​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം പ്രാ​തി​നി​ധ്യം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യാ​​തിഥിയാ​യി​രു​ന്നു. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​പോ​ളി മ​ണി​യാ​ട്ട് മ​താ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് ന​യി​ച്ചു.

 

NRI

അ​യ​ർ​ല​ൻ​ഡി​ൽ ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും ക​ലാ​സാം​സ്കാ​രി​ക ഉ​ണ​ർ​വും ഒ​രു​മി​ച്ചു​ചേ​ർ​ന്ന പ്ര​ഥ​മ നാ​ഷ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ഡ​ബ്ലി​ൻ താ​ല​യി​ലെ സെ​ന്‍റ് മാ​ർ​ക്ക്സ് നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്നു.​

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മാ​വി​നെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​ച്ച ഈ ​മ​ഹോ​ത്സ​വം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി. സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടും കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് തി​രി​തെ​ളി​ച്ച് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ബൈ​ബി​ൾ ഫെ​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ മ​ന്ന​ത്തു​കാ​ര​ൻ, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ട്ര​സ്റ്റി ബി​നോ​യ് ജോ​സ്, സെ​ക്ര​ട്ട​റി ലി​ജി ലി​ജോ, കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി ജോ​സ് ചാ​ക്കോ, ക​ലോ​ത്സ​വം കോ​ഓർ​ഡി​നേ​റ്റ​ർ ബാ​ബു ജോ​സ​ഫ്, ജി​ൻ​സി ജി​ജി, പിആ​ർഒ ബി​ജു ന​ട​യ്ക്ക​ൽ, വി​വി​ധ റീ​ജി​യ​ണ​ൽ കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി​മാ​ർ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​ന്‍റ​ണി, ട്ര​സ്റ്റി ബെ​ന്നി ജോ​ൺ, നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും പ്രോ​ത്സാ​ഹ​ന​മാ​യി യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ക​ലോ​ത്സ​വ​ത്തി​ൽ സാ​ന്നി​ധ്യം വ​ഹി​ച്ചു.

അ​യ​ർ​ലൻഡി​ലെ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് നാ​ഷ​ണ​ൽ ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​യ​ർ​ല​ൻഡും നോ​ർ​ത്ത് അ​യ​ർ​ല​ൻഡും ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യം ക​ലോ​ത്സ​വ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ക​ലാ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​ക്കി ഉ​യ​ർ​ത്തി.

ബൈ​ബി​ൾ ആ​ശ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ മ​ത്സ​രാ​ത്മ​ക​ത​യും ക​ലാ​സൗ​ന്ദ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ചു. നൃ​ത്തം, ഗാ​നാ​ലാ​പ​നം, ചി​ത്ര​ര​ച​ന, ഏ​കാ​ഭി​ന​യം, സ്കി​റ്റ് തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും തു​ല്യോ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

ക​ലാ​സ​മ്പ​ന്ന​മാ​യ അ​വ​ത​ര​ണ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ വേ​ഷ​ഭൂ​ഷ​ക​ളും നൃ​ത്ത​വേ​ദി​യെ മി​ഴി​വാ​ർ​ന്ന​താ​ക്കി.

 

NRI

ടെ​ക്സ​സ് ട​ഗ് ഓ​ഫ് വാ​ർ ലീ​ഗ്: ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ടം​വ​ലി മ​ഹോ​ത്സ​വം ശനിയാഴ്ച

ഡാ​ള​സ്: ടെ​ക്സ​സി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി ആ​വേ​ശം നി​റ​ഞ്ഞ ഒ​രു വ​ലി​യ മ​ത്സ​ര വേ​ദി വീ​ണ്ടും ഒ​രു​ങ്ങു​ക​യാ​ണ്. ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ടെ​ക്സ​സ് ട​ഗ് ഓ​ഫ് വാ​ർ ലീ​ഗ് ര​ണ്ടാം സീ​സ​ൺ' ശനിയാഴ്ച (മേ​യ് ഒ​മ്പ​ത്) ഗാ​ർ​ല​ൻ​ഡ്, ടെ​ക്സ​സി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സാ​മൂ​ഹി​ക ഐ​ക്യ​വും കാ​യി​ക ആ​വേ​ശ​വും കൂ​ട്ടി​യി​ണ​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളേ​യും കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യം (5210 Locust Grove Rd, Garland, TX 75043) ആ​ണ് ഈ ​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ലീ​ഗി​ൽ ടെ​ക്സ​സി​ലെ വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

ഇ​ത് കേ​വ​ലം ഒ​രു മ​ത്സ​ര​മ​ല്ല, മ​റി​ച്ച് ശ​ക്തി​യും ഏ​കോ​പ​ന​വും ടീം ​സ്പി​രി​റ്റും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു കാ​യി​ക ഉ​ത്സ​വം കൂ​ടി​യാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും കാ​യി​ക മ​ത്സ​ര​ത്തി​ന്‍റെ തീ​വ്ര​ത​യും ഒ​പ്പം സൗ​ഹൃ​ദ​ത്തി​ന്‍റെ മ​ധു​ര​വും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കാ​നാ​കും.

ഈ ​മ​ത്സ​രം ടെ​ക്സ​സി​ലെ ടീ​മു​ക​ൾ​ക്കാ​യി മാ​ത്ര​മാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഓ​രോ ടീ​മി​നും അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​പ​രി​ധി 1325 എ​ൽ​ബി​എ​സ് + 10 എ​ൽ​ബി​എ​സ് വ​രെ​യാ​ണ്.

പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് ജി​നു കു​ടി​ലി​ൽ (347 241 2032), സെ​ക്ര​ട്ട​റി കു​ട്ട​ൻ മൂ​പ്ര​പ്പ​ള്ളി​ൽ (405 401 7933), ക​ൺ​വീ​ന​ർ സൈ​മ​ൺ ചാ​മ​ക്കാ​ല (214 385 1015) എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ ടി​ജോ ച​ങ്ങ​ങ്ക​രി (469 386 8698), പ്ര​തീ​ഷ് ജോ​ൺ വാ​ഴ​കാ​ട്ട് (214 763 5659) എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ടെ​ക്സ​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കാ​യി​ക പ്രേ​മി​ക​ൾ​ക്കും ഒ​ന്നി​ച്ചു​ചേ​രാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും ആ​വേ​ശം നി​റ​ഞ്ഞ ഒ​രു ദി​നം ആ​സ്വ​ദി​ക്കാ​നും ല​ഭി​ക്കു​ന്ന അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം എ​ത്തി ഈ ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ കൂ​ദാ​ശ​യും പ്ര​തി​ഷ്ഠാ ദി​ന​വും 29, 30 തീ​യ​തി​ക​ളി​ൽ

കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​ന​ഡ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം കൂ​ദാ​ശ നി​ർ​വി​ലേ​ക്ക്. ഈ ​മാ​സം 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യു​സ് ത്രി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും കാ​ന​ഡ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സി​ന്‍റെ​യും കു​ന്നം​കു​ളം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

2002ൽ ​ഒ​രു congregation ആ​യി തു​ട​ങ്ങി​യ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഏ​ഴ്വ​ർ​ഷ​കാ​ലം മാ​സ​ത്തി​ൽ ഒ​രു സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

2010 ഓ​ടു കൂ​ടി ഇ​വി​ടെ പൂ​ർ​ണ സ​മ​യം വി​കാ​രി വ​രി​ക​യും തു​ട​ർ​ന്ന് ഇ​ട​വ​ക അ​ഭ്യൂ​ത പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടി മു​ൻ​പോ​ട്ട് പോ​വു​ക​യും ചെ​യ്തു.

 

NRI

കെഎ​ച്ച്എ​ൻഎ പു​തി​യ ഓ​ഡി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ടാ​മ്പ: കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) 2023 - 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ന്‍റെ വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ്വ​ത​ന്ത്ര ഓ​ഡി​റ്റ് ക​മ്മി​റ്റി​യെ ട്ര​സ്റ്റി ബോ​ർ​ഡും ഡ​യ​റ​ക്‌ട​ർ ബോ​ർ​ഡും സം​യു​ക്ത​മാ​യി രൂ​പീ​ക​രി​ച്ചു.

ഉ​ദ​യ​ൻ മേ​നോ​ൻ (ഫ്ലോ​റി​ഡ), ​സ​ഹൃ​ദ​യ പ​ണി​ക്ക​ർ (ന്യൂ​യോ​ർ​ക്ക്), ​ര​ഘു​നാ​ഥ​ൻ നാ​യ​ർ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

​​പ്ര​ഫ​ഷ​ണ​ൽ മി​ക​വും സാ​മ്പ​ത്തി​ക വി​ശ​ക​ല​ന പാ​ട​വ​വും ഉ​ള്ള വ്യ​ക്തി​ക​ളെ​യാ​ണ് ഈ ​ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​രും പ​റ​ഞ്ഞു.

NRI

ഒ​സി​ഐ ച​ട്ട​ങ്ങ​ളി​ൽ വ​ൻ മാ​റ്റം: പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി​യാ​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം, ലം​ഘി​ച്ചാ​ൽ പി​ഴ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കാ​യു​ള്ള ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) ച​ട്ട​ങ്ങ​ളി​ൽ സു​പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഒ​രു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഇ​നി മു​ത​ൽ പി​ഴ ഈ​ടാ​ക്കും.

പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ:

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം: വി​ദേ​ശ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ല​ഭി​ച്ചാ​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ (മൂ​ന്ന് മാ​സം) അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​സി​ഐ പോ​ർ​ട്ട​ലി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്തി​രി​ക്ക​ണം.

പി​ഴ ശി​ക്ഷ: നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​ന് 25 ഡോ​ള​ർ പി​ഴ ന​ൽ​കേ​ണ്ടി വ​രും.

യാ​ത്രാ ത​ട​സം: കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ അ​പൂ​ർ​ണ്ണ​മോ ആ​യ ഒ​സി​ഐ രേ​ഖ​ക​ളു​മാ​യി യാ​ത്ര ചെ​യ്താ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ബ​യോ​മെ​ട്രി​ക് ലി​ങ്കിം​ഗ്: ഒ​സി​ഐ രേ​ഖ​ക​ൾ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചു. ഇ​തി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ-​പ്രോ​സ​സിം​ഗ് വേ​ഗ​ത്തി​ലാ​കും.

ഫീ​സ് ഏ​കീ​ക​ര​ണം: ലോ​ക​ത്തെ എ​ല്ലാ ഇ​ന്ത്യ​ൻ മി​ഷ​നു​ക​ളി​ലും ഒ​സി​ഐ ഫീ​സ് ഘ​ട​ന ഏ​കീ​ക​രി​ച്ചു.

പു​തു​ക്കി​യ ഒ​സി​ഐ ഫീ​സ് നി​ര​ക്കു​ക​ൾ: അ​പേ​ക്ഷാ വി​ഭാ​ഗം ഫീ​സ് (വി​ദേ​ശ​ത്ത്) ഫീ​സ് (ഇ​ന്ത്യ​യി​ൽ)​പു​തി​യ ഒ​സി​ഐ അ​പേ​ക്ഷ275 ഡോ​ള​ർ15,000 രൂ​പ​ഒ​സി​ഐ റീ-​ഇ​ഷ്യൂ (പാ​സ്‌​പോ​ർ​ട്ട് മാ​റു​മ്പോ​ൾ) 25 ഡോ​ള​ർ-​ന​ഷ്ട​പ്പെ​ട്ടാ​ൽ/​ന​ശി​ച്ചാ​ൽ (ഡ്യൂ​പ്ലി​ക്കേ​റ്റ്)100 ഡോ​ള​ർ - പി​ഐ​ഒ​യി​ൽ നി​ന്ന് ഒ​സി​ഐ​യി​ലേ​ക്ക് മാ​റാ​ൻ100 ഡോ​ള​ർ.

ഗ​വേ​ഷ​ക​ർ​ക്കും ശ്രീ​ല​ങ്ക​ൻ വം​ശ​ജ​ർ​ക്കും ആ​ശ്വാ​സം​ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ഒ​സി​ഐ ഉ​ട​മ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ണ, ഫെ​ല്ലോ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ല​ഘൂ​ക​രി​ച്ചു.

ഇ​തി​നാ​യി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ആ​റ് മാ​സ​ത്തെ റെ​സി​ഡ​ൻ​സി നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. കൂ​ടാ​തെ, ശ്രീ​ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​രു​ടെ അ​ഞ്ച്, ആ​റ് ത​ല​മു​റ​ക​ൾ​ക്കും ഇ​നി മു​ത​ൽ ഒ​സി​ഐ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും.

പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ: വി​ദേ​ശ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി​യ ഉ​ട​ൻ ത​ന്നെ ഒ​സി​ഐ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത് വ​ഴി പി​ഴ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്രാ ത​ട​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാം.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക തൊ​ഴി​ലാ​ളി ദി​നം വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സിശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു. ഗു​ദൈ​ബി​യ​യി​ലും ക​മ്മീ​സി​ലും ഉ​ള്ള നൂ​റി​ല​ധി​കം വ​നി​താ തൊ​ഴി​ലാ​ളികൾ താമസിക്കുന്നയിടത് ഇവർ സ​ന്ദ​ർ​ശ​നം നടത്തി.

അ​വ​രു​മാ​യി ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കു​ക​യും അ​വ​ർ​ക്കു ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തു​ക​യും ചെ​യ്ത ച​ട​ങ്ങ് കെ​പിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

 

NRI

ഐ​ന​ന്‍റ് ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ച്ചു

ഡാ​ള​സ്: ഇ​ന്ത്യ​ൻ - അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ന​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.

ഗാ​ർ​ല​ൻ​ഡ് ബ്രോ​ഡ് വേ​യി​ലെ ഐ​സി​ഇ​സി ഹാ​ളി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ പ​രി​പാ​ടി​യി​ൽ ഐ​ന​ന്‍റി​ന്‍റെ​യും നെ​ന​യു​ടെ​യും ഫൗ​ണ്ട​ർ അം​ഗ​വു​മാ​യ ആ​ൻ വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ട​ന്നു വ​ന്ന പാ​ത​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ആ ​ചി​ന്ത​യി​ലൂ​ടെ ന​ഴ്സിം​ഗ് സേ​വ​ന രം​ഗ​ത്തെ നി​ര്‍​ണാ​യ​ക​മാ​യ ആ​ശ​യ ഘ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​വാ​നും ക​രു​ണ​യോ​ടു​കൂ​ടി​യ പ​രി​ച​ര​ണം മു​ഖ്യ ല​ക്ഷ്യ മാ​യി കാ​ണാ​നും ത​ള​ർ​ന്നി​രി​ക്കാ​തെ ക​ട​ന്നു ചെ​ല്ല​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്‌ പി​ള്ള പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത് ആന്‍റ​ണി സ്വാ​ഗ​തം പ​റ​യു​ക​യും ഏ​യ്ഞ്ച​ൽ ജ്യോ​തി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

NRI

വാ​ർ​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മോ​ർ​ണിം​ഗ് ന്യൂ​സ്

ഡാ​ള​സ്: ഡാ​ള​സ് മോ​ർ​ണിം​ഗ് ന്യൂ​സ് ത​ങ്ങ​ളു​ടെ വാ​ർ​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 15 പേ​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

ബ്രേ​ക്കിം​ഗ് ന്യൂ​സ്, കമ്യൂ​ണി​റ്റി വ​ർ​ക്ക്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് റി​പ്പോ​ർ​ട്ടിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റി​പ്പോ​ർ​ട്ട​ർ​മാ​ർ, എ​ഡി​റ്റ​ർ​മാ​ർ, വി​ഷ്വ​ൽ ജേ​ണ​ലി​സ്റ്റു​ക​ൾ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ബ്ലി​ഷ​റും സിഇഒ​യു​മാ​യ ഗ്രാ​ന്‍റ് മോ​യി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ കോ​ളി​ൻ മ​ക്കെ​യ്ൻ നെ​ൽ​സ​ൺ എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​ത്യ​സ​ന്ധ​ത​യും സ​ർ​ഗാത്മ​ക​ത​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ ആ​ഘോ​ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​ച​ട​ങ്ങി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കോ​ളി​ൻ മ​ക്കെ​യ്ൻ നെ​ൽ​സ​ൺ പ​റ​ഞ്ഞു.

ക്രി​സ്റ്റ​ഫ​ർ വി​ൻ "റോ​ബ​ർ​ട്ട് ഡ​ബ്ല്യു. ഡെ​ഷ​ർ​ഡ് അ​വാ​ർ​ഡ് ഫോ​ർ സി​വി​ക് ജേ​ണ​ലി​സം' ക​ര​സ്ഥ​മാ​ക്കി. രാ​ജ്യ​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

NRI

ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ നി​ന്നും ഖ​ത്ത​ര്‍, ബ​ഹ്റി​ന്‍, യു​എ​ഇ, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് പു​റ​മെ അ​മൃ​ത്സ​ര്‍, ബം​ഗ​ളൂ​രു, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ര്‍, ല​ഖ്നൗ, മം​ഗ​ളൂ​രു, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ലേ​ക്ക് വി​മാ​ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​പ്രി​ല്‍ 30 മു​ത​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ദു​ബാ​യി, അ​ബു​ദാ​ബി, റാ​സ​ല്‍ ഖൈ​മ, ഷാ​ര്‍​ജ, അ​ല്‍ ഐ​ന്‍, മ​സ്‌​ക​റ്റ്, ജി​ദ്ദ, റി​യാ​ദ്, ദ​മാം, ബ​ഹ്റി​ന്‍, ദോ​ഹ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്.

അ​വ​ധി​ക്കാ​ലം കൂ​ടി എ​ത്തു​ന്ന​തോ​ടെ കു​ടും​ബ സ​മേ​തം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​കും.

NRI

മ​രു​ഭൂ​മി​യി​ലെ വി​യ​ർ​പ്പി​ന് ആ​ദ​രം; അ​ബു​ദാ​ബി​യി​ൽ ലേ​ബ​ർ ഹീ​റോ​ക​ളാ​യി നാ​ല് മ​ല​യാ​ളി​ക​ൾ, ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ

അ​ബു​ദാ​ബി: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ യു​എ​ഇ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ച്ച് അ​ബു​ദാ​ബി.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​സ​ഫ​യി​ലെ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ൽ സം​ഘ​ടി​പ്പി​ച്ച "ലേ​ബ​ർ ഹീ​റോ അ​വാ​ർ​ഡ് 2026' വേ​ദി​യി​ൽ യു​എ​ഇ​യു​ടെ തൊ​ഴി​ലാ​ളി​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ 33 പ്ര​വാ​സി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​വ​ർ​ക്കി​ട​യി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ​ക്കും പു​ര​സ്കാ​ര​ത്തി​ള​ക്കം. ബി​ജു ചീ​ന​ക്ക​ണ്ടി (ക​ണ്ണൂ​ർ), ന​ജീ​ബ് ഇ​ബ്രാ​ഹിം (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് ബി​ലാ​ൽ (കൊ​ല്ലം), അ​മ്പാ​ടി​ക്ക​ണ്ണ​ൻ മ​ണി (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രാ​ണ് അം​ഗീ​കാ​ര​ത്തി​ന​ർ​ഹ​രാ​യ മ​ല​യാ​ളി​ക​ൾ.

നാ​ല്പ​ത്തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച 550 നോ​മി​നേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് അ​ന്തി​മ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചെ​റി​യ തു​ട​ക്കം, വ​ലി​യ നേ​ട്ടം; പ്ര​വാ​സ മ​ണ്ണി​ലെ മ​ല​യാ​ളി ക​രു​ത്ത്

പു​ര​സ്കാ​ര ജേ​താ​ക്ക​ളി​ൽ ക​ണ്ണൂ​ർ ക​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​ജു ചീ​ന​ക്ക​ണ്ടി​യു​ടെ ജീ​വി​തം അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ഇ​രു​പ​ത് വ​ർ​ഷം മു​ൻ​പ് വെ​റു​മൊ​രു ബാ​ച്ചി​ല​റാ​യി മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി മ​രു​ഭൂ​മി​യി​ലെ​ത്തി​യ ബി​ജു അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സി​ൽ ഓ​ഫീ​സ് ബോ​യി​യാ​യാ​ണ് പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ​ത്.

തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഓ​രോ പ​ട​വു​ക​ളും ച​വി​ട്ടി​ക്ക​യ​റി​യ ബി​ജു ഇ​ന്ന് അ​ൽ ബ​റ​ക ഹോ​ൾ​ഡിം​ഗി​ന് കീ​ഴി​ലു​ള്ള സാ​ദി​യാ​ത്ത് ഐ​ല​ൻ​ഡി​ലെ ഹി​ർ​മാ​സ് അ​ക്കോ​മ​ഡേ​ഷ​ൻ വി​ല്ലേ​ജി​ൽ ഹൗ​സ് കീ​പ്പിംഗ് സൂ​പ്പ​ർ​വൈ​സ​റാ​ണ്.

ബി​ജു​വി​നൊ​പ്പം ത​ന്നെ മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ല​ത്തീ​ഫും വേ​ദി​യി​ൽ ആ​ദ​ര​വേ​റ്റു​വാ​ങ്ങി. ലു​ലു ഗ്രൂ​പ്പി​ൽ 15 വ​ർ​ഷം മു​ൻ​പ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം നോ​ക്കു​ന്ന ക്യാ​മ്പ് ബോ​സ് എ​ന്ന പ​ദ​വി​യി​ലാ​ണ്.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ദൈ​നം ദി​ന സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​വ​രാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​യ മ​റ്റു മ​ല​യാ​ളി​ക​ളും. തൊ​ഴി​ൽ തേ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​എ​ഇ​യി​ലെ​ത്തി​യ ഇ​വ​ർ​ക്കു പ​റ​യാ​നു​ള്ള​തും അ​ന്നം ന​ൽ​കു​ന്ന നാ​ടി​ന്‍റെ അ​ഭി​മാ​ന ക​ഥ​ക​ൾ.

മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ, ചെ​യ്യു​ന്ന തൊ​ഴി​ലി​നോ​ട് പൂ​ർ​ണ്ണ ആ​ത്മാ​ർ​ത്ഥ​ത​യും ക​ഠി​നാ​ദ്ധ്വാ​ന​വും പു​ല​ർ​ത്തി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി ഇ​വ​രെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


അ​തി​ജീ​വ​ന​ത്തി​ന്‍റെ വി​ശ്വ​ഗാ​ഥ​ക​ൾ; വി​യ​ർ​പ്പൊ​ഴു​ക്കി​യ​വ​ർ​ക്ക് നാ​ടി​ന്‍റെ സ​ല്യൂ​ട്ട്

ഇ​ന്ത്യ​യ്ക്ക് പു​റ​മെ ഉ​ഗാ​ണ്ട, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഘാ​ന തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 33 തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​ദി​യി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

ക്ലീ​ന​റാ​യി ജോ​ലി ആ​രം​ഭി​ച്ച് അ​ക്കോ​മ​ഡേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ് ആ​യി മാ​റി​യ​വ​രും ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റി​ൽ നി​ന്ന് അ​ഡ്മി​ൻ ത​സ്തി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ട്ട ഈ ​പ​ട്ടി​ക അ​ബു​ദാ​ബി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ നി​ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി മാ​റി.

ഘാ​ന​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ആ​ർ​ട്ട് ഗ്യാ​ല​റി ന​ട​ത്തി​യി​രു​ന്ന ഇ​വാ​ൻ ഓ​പോ​കു അ​ഡാ​ഡെ എ​ന്ന യു​വാ​വ് 2021-ൽ ​യു​എ​ഇ​യി​ൽ എ​ത്തി​യ​ത് ഒ​രു ക്ലീ​ന​റാ​യി. ഇ​വാ​നി​ലെ ക​ലാ​കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ മാ​നേ​ജ്‌​മെന്‍റ് എ​ഡി​എ​ൻ​എ​ച്ച് കേ​റ്റ​റിം​ഗ് സ​ർ​വീ​സി​ലെ അ​ക്കോ​മ​ഡേ​ഷ​ൻ ക​ലാ​കാ​ര​നാ​യി അ​ദ്ദേ​ഹ​ത്തെ ഉ​യ​ർ​ത്തി.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യാ​യ മേ​ന​ക ര​വി​നാ​ദ​യു​ടെ പു​രോ​ഗ​തി​യു​ടെ ക​ഥ​യും സ​മാ​നം. 2018-ൽ ​വെ​റു​മൊ​രു ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യി ക​രി​യ​ർ തു​ട​ങ്ങി​യ ര​വി​നാ​ദ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ അ​ഡ്മി​ൻ ജോ​ലി​യി​ലേ​ക്ക് ഉ​യ​ർ​ന്നു.

ഓ​രോ തൊ​ഴി​ലാ​ളി​യും ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​എ​ഇ ന​ൽ​കു​ന്ന പി​ന്തു​ണ​യെ​യും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തെ​യും ച​ട​ങ്ങി​ൽ സ്നേ​ഹ​ത്തോ​ടെ സ്മ​രി​ച്ചു.

മാ​ന​വ​ശേ​ഷി സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ മ​ന്ത്രാ​ല​യം, അ​ബു​ദാ​ബി പോ​ലീ​സ്, അ​ബു​ദാ​ബി മു​നി​സി​പ്പാ​ലി​റ്റി, എ​ഡി പോ​ർ​ട്ട്സ് ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ സ്റ്റാ​ഫ് അ​ക്കോ​മ​ഡേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പൂ​ർ​ണ്ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മു​സ​ഫ​യി​ലെ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ൽ പു​ര​സ്കാ​ര ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്

Latest News

Corehub Up