x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡി​സ്റ്റിം​ഗ്വി​ഷ്ഡ് സ്കോ​ള​ർ ബ​ഹു​മ​തി നേ​ടി ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ


Published: June 20, 2026 01:57 PM IST | Updated: June 20, 2026 01:57 PM IST

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി ജോ​ർ​ജ് വാ​ഷിംഗ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർഥി​യാ​യ ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2026-ലെ ​മു​ഴു​വ​ൻ ബി​രു​ദ​ധാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക് ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ “ഡി​സ്റ്റിം​ഗ്വി​ഷ്ഡ് സ്കോ​ള​ർ” പ​ദ​വി ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ നേ​ടി.

ഈ ​ബ​ഹു​മ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ മു​ഴു​വ​ൻ ബി​രു​ദ​ധാ​രി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ക്കാ​നു​ള്ള അ​വ​സ​ര​വും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

 

K-Rail Survey

2026 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ അ​ദ്ദേ​ഹം അ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മെ​ഡി​ക്ക​ൽ പ​ഠ​നം ആ​രം​ഭി​ക്കും. ജോ​ണി​ന്‍റെ ഈ ​നേ​ട്ടം അ​ദ്ദേ​ഹ​ത്തിന്‍റെ അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്.

പാം ​ബീ​ച്ച് കൗ​ണ്ടി​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സ​ൺ​കോ​സ്റ്റ് ക​മ്യൂ​ണി​റ്റി ഹൈ​സ്കൂ​ളി​ന്‍റെ 2023-ലെ ​വാ​ലെ​ഡി​ക്ടോ​റി​യ​ൻ ആ​യി​രു​ന്നു ജോ​ൺ ജോ​ർ​ജ് പാ​റേ​ൽ.

ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ വാ​ലെ​ഡി​ക്ടോ​റി​യ​ൻ ബ​ഹു​മ​തി നേ​ടി​യ​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ ഡി​സ്റ്റിം​ഗ്വി​ഷ്ഡ് സ്കോ​ള​ർ പ​ദ​വി​യും ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ അ​ക്കാ​ദ​മി​ക മി​ക​വ് വീ​ണ്ടും തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക് പാ​ര​മ്പ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്.

Tags : john george parel scholar award nri news

Recent News

Corehub Up