x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വി​ര​സ​മാ​കും: ഇ​ശാ​ന്‍ ഖാ​ന്‍


Published: June 20, 2026 11:51 AM IST | Updated: June 20, 2026 11:51 AM IST

ദോ​ഹ: പു​സ്ത​ക​ങ്ങ​ളും ക​ഥ​ക​ളും ക​വി​ത​ക​ളും മ​ഹാ​ന്മാ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ലോ​ക​ത്തെ സ​ക്രി​യ​മാ​ക്കു​ന്ന​തെ​ന്നും പു​സ്ത​ക​ങ്ങ​ളും വാ​യ​ന​യു​മി​ല്ലാ​ത്ത ലോ​കം വ​ള​രെ വി​ര​സ​മാ​കു​മെ​ന്നും ഖ​ത്ത​റി​ല്‍ പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ദ്യാ​ര്‍​ഥി ഇ​ശാ​ന്‍ ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്‌​ള​സ് സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​ദി​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ​ന്‍. പ​ണി​ക്ക​രു​ടെ വാ​യി​ച്ചു വ​ള​രു​ക , ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക എ​ന്ന മു​ദ്രാ​വാ​ക്യം എ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്നും പു​സ്ത​ക​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ല്‍ ജീ​വി​തം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ത്യ​വും കു​റ​ച്ചു​സ​മ​യ​മെ​ങ്കി​ലും വാ​യ​ന​ക്കാ​യി മാ​റ്റി​വയ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും പ്ര​തി​ജ്ഞ​യു​മാ​ണ് വാ​യ​ന​ദി​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്. ഖ​ത്ത​റി​ലെ സ്‌​കോ​ളേ​ര്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ര്‍​ഥി​യാ​യാ​യ ഇ​ശാ​ന്‍ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ആ​യി​ര​ത്തി മു​ന്നോ​റോ​ളം പു​സ്ത​ക​ങ്ങ​ള്‍ ഇ​തി​ന​കം വാ​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​പ​ഞ്ചി​ക സം​വി​ധാ​ന​ങ്ങ​ളേ​യും വി​ശാ​ല​മാ​യ ലോ​ക​ത്തേ​യും പ​ഠി​ച്ചു​കൊ​ണ്ടും വാ​യി​ച്ചു​കൊ​ണ്ടും സ്ര​ഷ്ടാ​വി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ് ഖു​ര്‍​ആ​ന്‍ അ​വ​ത​ര​ണം ആ​രം​ഭി​ച്ച​തെ​ന്ന് എ​ഫ്സിസി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ് മാ​ന്‍ കി​ഴി​ശേരി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റി​വാ​ണ് മ​നു​ഷ്യ​നെ നേ​താ​വാ​ക്കു​ന്ന​തെ​ന്നും അ​റി​വും വാ​യ​ന​യും മ​നു​ഷ്യ​നെ ഉ​ന്ന​ത​നാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റി​വി​നേ​ക്കാ​ള്‍ പ്ര​ധാ​നം ചി​ന്ത​ക്കു​ണ്ടെ​ന്നും ചി​ന്ത​യും ജ്ഞാ​ന​വും ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ പ​ര​ന്ന വാ​യ​ന ശീ​ല​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​വ​യി​ത്രി​യും ഗാ​യി​ക​യു​മാ​യ ഷെ​റി​ന്‍ പൊ​യ് ലി, ​വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഉ​വൈ​സ് ഉ​സ് മാ​ന്‍, സു​ബൈ​ര്‍ പാ​ണ്ഡ​വ​ത്ത് ശാം ​ദോ​ഹ, ഷം​സീ​ര്‍, ഇ​ഖ്ബാ​ല്‍ വ​യ​നാ​ട്, ജാ​സ്മി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യ പ്‌​ള​സ് സി​ഇ​ഒയും ​ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags : READING DAY NRI NEWS GULF NEWS

Recent News

Corehub Up