x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ.​ഫാ. ജോ​ബി​ൻ ജോ​സിന് ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു‌ടെ സ്വീ​ക​ര​ണം

പി.​പി. ചെ​റി​യാ​ൻ
Published: May 9, 2026 11:24 AM IST | Updated: May 9, 2026 11:24 AM IST

ഡെ​ട്രോ​യി​റ്റ്: ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ഫാ. ജോ​ബി​ൻ ജോ​സും കു​ടും​ബ​വും മി​ഷി​ഗ​ണി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ഡെ​ട്രോ​യി​റ്റ് മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വിമാനത്താവളത്തിലെത്തി​യ ​ഫാ. ജോ​ബി​ൻ ജോ​സിനെ​യും കു​ടും​ബ​ത്തെ​യും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

1978-ൽ ​സ്ഥാ​പി​ത​മാ​യ ഡെ​ട്രോ​യി​റ്റ് മാ​ർ​തോ​മ്മാ ഇ​ട​വ​ക​യു​ടെ 18-ാമ​ത് വി​കാ​രി​യാ​യിയാ​ണ് ഫാ ജോ​ബി​ൻ ജോ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ച്ച​നോ​ടൊ​പ്പം ഭാ​ര്യ ജി​ൻ​സി ആ​നി ജോ​ർ​ജ് കൊ​ച്ച​മ്മ, മ​ക്ക​ളാ​യ സി​യ സാ​റ ജോ​ബി​ൻ, ന​ഥാ​ൻ ജോ​സ് ജോ​ബി​ൻ, നി​യ മ​റി​യം ജോ​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

 

K-Rail Survey

വിമാനത്താവളത്തി​ലെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ച​ർ​ച്ച് പാ​ഴ്സ​നേ​ജി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ അ​ച്ച​നും കു​ടും​ബ​വും ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. അ​വി​ടെ കൂ​ടി​യി​രു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്രാ​ർ​ഥന​യോ​ടെ​യും വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും അ​വ​രെ സ്വീ​ക​രി​ച്ചു.

പു​തി​യ ശു​ശ്രൂ​ഷാ ദൗ​ത്യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന അ​ച്ച​നെ​യും കു​ടും​ബ​ത്തെ​യും തു​ട​ർ​ന്നും പ്രാ​ർ​ഥ​ന​യി​ൽ സ്മ​രി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.

K-Rail Survey

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കാ​നും വ​രു​ന്ന ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യി​ൽ എ​ല്ലാ​വ​രോ​ടു​മൊ​പ്പം ചേ​ർ​ന്ന് ദൈ​വ​ത്തെ സ്തു​തി​ക്കാ​നും ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ​ഫാ. ജോ​ബി​ൻ ജോ​സും കു​ടും​ബ​വും അ​റി​യി​ച്ചു.

Tags : Grand Welcome Fr. Jobin Jose NRI News

Recent News

Corehub Up