x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ന​ന്‍റ് ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ച്ചു

അ​ന​ശ്വ​രം മാ​മ്പി​ള്ളി
Published: May 6, 2026 11:56 AM IST | Updated: May 6, 2026 11:56 AM IST

ഡാ​ള​സ്: ഇ​ന്ത്യ​ൻ - അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ന​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.

ഗാ​ർ​ല​ൻ​ഡ് ബ്രോ​ഡ് വേ​യി​ലെ ഐ​സി​ഇ​സി ഹാ​ളി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ പ​രി​പാ​ടി​യി​ൽ ഐ​ന​ന്‍റി​ന്‍റെ​യും നെ​ന​യു​ടെ​യും ഫൗ​ണ്ട​ർ അം​ഗ​വു​മാ​യ ആ​ൻ വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ട​ന്നു വ​ന്ന പാ​ത​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ആ ​ചി​ന്ത​യി​ലൂ​ടെ ന​ഴ്സിം​ഗ് സേ​വ​ന രം​ഗ​ത്തെ നി​ര്‍​ണാ​യ​ക​മാ​യ ആ​ശ​യ ഘ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​വാ​നും ക​രു​ണ​യോ​ടു​കൂ​ടി​യ പ​രി​ച​ര​ണം മു​ഖ്യ ല​ക്ഷ്യ മാ​യി കാ​ണാ​നും ത​ള​ർ​ന്നി​രി​ക്കാ​തെ ക​ട​ന്നു ചെ​ല്ല​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്‌ പി​ള്ള പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത് ആന്‍റ​ണി സ്വാ​ഗ​തം പ​റ​യു​ക​യും ഏ​യ്ഞ്ച​ൽ ജ്യോ​തി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

K-Rail Survey

കൂ​ടാ​തെ ഐ​ന​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ള്ള ന​ഴ്സ് എ​ക്സ​ല്ല​ന്‍റ് അ​വാ​ർ​ഡു​ക​ളാ​യ ന​ഴ്സ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ദീ​പ ഫ്രാ​ൻ​സി​സും ന​ഴ്സ് ലീ​ഡ​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് ആ​നി എ​ബ്ര​ഹാ​മി​നും ന​ഴ്സ് അ​ഡ്വാ​ൻ​സ് പ്രാ​ക്ടീ​സ് പ്രൊ​വ​യ്ഡ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് നീ​ന മാ​ത്യൂ​സ് ല​ഭി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഐ​ന​ന്‍റ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ലി​ലാ​മ്മ ചാ​ക്കോ​യ്ക്ക്‌ സ​മ്മാ​നി​ച്ചു.

 

K-Rail Survey

ഐ​ന​ന്‍റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തും നെ​ന​യു‌​ടെ പ​ത്താ​മ​ത്തെ ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ഫോ​ർ പോ​യി​ന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, ഡി​എ​ഫ്ഡ​ബ്ല്യു എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെ​ക്സ​സി​ൽ ന​ട​ത്തു​ന്നു.

ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൂ​ടാ​തെ ഇ​ന്‍റ​റാ​ക്ടീ​വ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

K-Rail Survey

ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മേ​യ്‌ 31 നു ​മു​ൻ​പ് ഏ​ര്‍​ളി ബേ​ര്‍​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags : Nursing Day IANANT Celebration NRI News

Recent News

Corehub Up