x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ടും ആ​ന​യും അ​മ്പാ​രി​യു​മാ​യി അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ തൃ​ശൂ​ർ പൂ​രാ​വേ​ശം

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്
Published: May 20, 2026 02:44 PM IST | Updated: May 20, 2026 02:44 PM IST

ന്യൂ​യോ​ർ​ക്ക്: ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ന്‍റെ പ്ര​ക​മ്പ​ന​വും കു​ട​മാ​റ്റ​ത്തി​ന്‍റെ വ​ർ​ണ​വി​സ്മ​യ​വും വെ​ടി​മ​രു​ന്നിന്‍റെ ഗ​ന്ധ​വും ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വീ​ണ്ടു​മൊ​രു "മി​നി തൃശൂ​ർ' ഉ​ണ​ർ​ന്നു. യുഎ​സ് തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ് പ്ര​വാ​സ ലോ​ക​ത്തി​ന് നാ​ടിന്‍റെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സാം​സ്കാ​രി​ക വി​രു​ന്നാ​യി മാ​റി.

ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന പൂ​ര​പ്പെ​രു​മ ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ​യാ​ണ് അ​ന്യ​നാ​ട്ടി​ൽ പു​നഃ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ത​ങ്ങ​ളു​ടെ വേ​രു​ക​ളും സം​സ്കാ​ര​വും പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ബൃ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

 

 

 

 

K-Rail Survey K-Rail Survey

ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ വി​ഷു​വും ഓ​ണ​വും പോ​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ന​ഷ്ട​ബോ​ധ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട്, വ​രും​ത​ല​മു​റ​യ്ക്ക് കേ​ര​ളീ​യ പാ​ര​മ്പ​ര്യം നേ​രി​ട്ട​റി​യാ​നു​ള്ള വേ​ദി​യാ​യി ഈ ​പൂ​രാ​ഘോ​ഷം മാ​റി.

ചെ​ണ്ട​യു​ടെ ഓ​രോ കൊ​ട്ടി​ലും ഇ​ല​ത്താ​ള​ത്തി​ന്‍റെ നാ​ദ​ത്തി​ലും പൂ​ർ​വ്വി​ക​രു​ടെ നാ​ട​ൻ തു​ടി​ക​ൾ നെ​ഞ്ചേ​റ്റാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ ഒ​ത്തു​കൂ​ടി​യ​ത്. നാ​ട്ടി​ൽ നി​ന്ന് വ​ര​ച്ചു ത​യാ​റാ​ക്കി കൊ​ണ്ടു വ​ന്ന തെ​ച്ചി​ക്കോ​ട്ട് രാ​മ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള ആ​ന​ക​ളു​ടെ രൂ​പം യ​ഥാ​ർ​ഥ ക​രി​വീ​ര​ൻ​മാ​രോ​ടു കി​ട​പി​ടി​ക്കു​ന്ന​താ​യി.

ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ഈ ​പൂ​രാ​ഘോ​ഷം ഇ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​നോ, ജോ​ൺ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ ഒ​ലി​വി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​ക്ത​മാ​യ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​മാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം 1500-ല​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റു​പോ​യ​ത്.

K-Rail Survey K-Rail Survey K-Rail Survey

പ​രി​പാ​ടി​യു​ടെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നി​ൽ സ​ർ​വേ​ശ്വ​ര​ന്‍റെ അ​നു​ഗ്ര​ഹ​വും ഒ​പ്പം ഒ​നീ​ൽ കാ​ര​വ​ല്ലി ഗ്രൂ​പ്പ് , ജോ ​മാ​ളി​ക്ക​ൽ, സി​മി മാ​ളി​ക്ക​ൽ, ജെ​യിം​സ് ഊ​ളൂ​ട്ട്, സ​ണ്ണി കാ​രി​ക്ക​ൽ, ജി​ജി ഓ​ലി​ക്ക​ൽ, മാ​ധ​വ​ൻ പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് ധ​നി​ഷ സാ​മി​ന്‍റെ ശ്ര​മ​ബ​ല​മാ​യാ​ണ് ഈ ​വ​മ്പ​ൻ പ​രി​പാ​ടി യാ​ഥാ​ർ​ഥ്യ​മാ​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ധ​നി​ഷ സ്വ​ന്തം നാ​ടി​ന്‍റെ സം​സ്കാ​രം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ത​ദ്ദേ​ശീ​യ​ർ​ക്ക് കൂ​ടി കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കാ​ൻ ഉ​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​ര​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ഭ​ർ​ത്താ​വ് സാം ​സു​രേ​ന്ദ്ര​നും അ​സോ​സി​യേ​ഷ​നി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ക​ട്ട​യ്ക്ക് നി​ന്ന​പ്പോ​ൾ പൂ​രാ​വേ​ശം യു​എ​സി​ൽ പെ​യ്തി​റ​ങ്ങി. കു​ട​മാ​റ്റം ഒ​ഴി​ച്ചു​ള്ള പൂ​ര കാ​ഴ്ച​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഹൂ​സ്റ്റ​ണി​നെ പൂ​ര ന​ഗ​രി​യാ​ക്കി മാ​റ്റി.

K-Rail Survey K-Rail Survey K-Rail Survey

ഡോ. ​സ​തീ​ഷ്, സ​ണ്ണി, ജോ​ൺ പോ​ൾ (സു​നി​ൽ), ജേ​ക്ക​ബ് ക​ണ്ണ​മ്പു​ഴ എ​ന്നി​വ​രാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ന്‍റെ​യും ആ​ന​ക​ളു​ടെ​യും ചു​മ​ത​ല​ക്കാ​ർ. ഭാ​ര്യ​യു​ടെ സ്വ​പ്നം സ​ഫ​ല​മാ​ക്കാ​ൻ രാ​പ​ക​ൽ ഇ​ല്ലാ​തെ ഓ​ടി ന​ട​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സാ​മി​ന് പ​രി​പാ​ടി​യു​ടെ ത​ക​ർ​പ്പ​ൻ വി​ജ​യം ഇ​ര​ട്ടി മ​ധു​ര​മാ​യി.

മാ​സ​ങ്ങ​ളാ​യി ധ​നി​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു സം​ഘം ന​ട​ത്തി​യ ക​ഠി​നാധ്വാ​ന​മാ​ണ് പൂ​രം യാ​ഥാ​ർ​ഥ്യത്തി​ൽ എ​ത്തി​ച്ച​ത്. ആ​കാ​ശ​ത്ത് പൊ​ട്ടി​വി​രി​ഞ്ഞ മാ​യ​ക്കാ​ഴ്ച​ക​ളും മെ​ഗ തി​രു​വാ​തി​ര​യു​മെ​ല്ലാം ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി.

പ്ര​വാ​സി​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും നാ​ടി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത പ്ര​ണ​യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ ഈ ​പൂ​ര ന​ഗ​രി​യി​ൽ വ​ച്ച് ര​ണ്ടാം വ​ർ​ഷ യുഎ​സ് തൃ​ശൂ​ർ പൂ​രം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു.

K-Rail Survey K-Rail Survey

മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ മ​ന​സ് കൊ​ണ്ട് തൃ​ശ്ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്കും വ​ട​ക്കും​നാ​ഥ​ന്‍റെ സ​ന്നി​ധി​യി​ലേ​ക്കും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ഈ ​ഉ​ത്സ​വം പ്ര​വാ​സ ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യ​മാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ജു​ഡീ​ഷ്യ​ൽ ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജി​ജി ഓ​ലി​ക്ക​ൻ, ഒ​നി​ൽ കു​റു​പ്പ്, ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സി​ലെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ലെ പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ധ​നി​ഷ സാ​മി​ന് പു​റ​മെ ഭാ​ര​വാ​ഹി​ക​ളാ​യ ലി​ന്‍റോ പു​ന്നേ​ലി, ജോ​ൺ ആന്‍റണി, കി​ര​ൺ ഡേ, ​മാ​ത്യു എ​ബ്ര​ഹാം, ജി​നോ ജോ​ൺ​സ് പ​ള്ള​ത്ത്, ജോ​ഷി ചാ​ലി​ശ്ശേ​രി, സ​ത്യ സ​തീ​ഷ്, റെ​ജി അ​മ്പൂ​ക്ക​ൻ, ചി​ന്തു പ്ര​സാ​ദ്, ജോ​ൺ പോ​ൾ, അ​ജി​ത ന​വീ​ൻ, ഒ​ലീ​വി​യ വി​ല്ല്യം, ശ​ര​ത് കൊ​ട്ടാ​ര​ത്ത്, അ​തി​ഥി മേ​നോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ സാ​ര​ഥ്യം വ​ഹി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തോ​ടെ ഇ​വ​രെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി സ​മൂ​ഹം.

Tags : Thrissur Pooram America NRI News

Recent News

Corehub Up