x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ കൂ​ദാ​ശ​യും പ്ര​തി​ഷ്ഠാ ദി​ന​വും 29, 30 തീ​യ​തി​ക​ളി​ൽ

ജോസഫ് ജോൺ കാൽഗറി
Published: May 7, 2026 05:02 PM IST | Updated: May 7, 2026 05:02 PM IST

കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​ന​ഡ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം കൂ​ദാ​ശ നി​ർ​വി​ലേ​ക്ക്. ഈ ​മാ​സം 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യു​സ് ത്രി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും കാ​ന​ഡ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സി​ന്‍റെ​യും കു​ന്നം​കു​ളം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

2002ൽ ​ഒ​രു congregation ആ​യി തു​ട​ങ്ങി​യ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഏ​ഴ്വ​ർ​ഷ​കാ​ലം മാ​സ​ത്തി​ൽ ഒ​രു സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

2010 ഓ​ടു കൂ​ടി ഇ​വി​ടെ പൂ​ർ​ണ സ​മ​യം വി​കാ​രി വ​രി​ക​യും തു​ട​ർ​ന്ന് ഇ​ട​വ​ക അ​ഭ്യൂ​ത പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടി മു​ൻ​പോ​ട്ട് പോ​വു​ക​യും ചെ​യ്തു.

 

K-Rail Survey

ഇ​പ്പോ​ൾ ഏ​ക​ദേ​ശം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ന​ഡ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഈ ​ഇ​ട​വ​ക ന​ട​ത്തി വ​രു​ന്നു.

2014ൽ ​ഇ​ട​വ​ക സ്വ​ന്ത​മാ​യി വ​സ്തു വാ​ങ്ങി 2019 ൽ ​അ​തി​ന്‍റെ zoning ഉം 2020 ൽ Development permit ഉം ​ല​ഭി​ച്ചു. 2023 ജൂ​ലെെ ഏ​ഴി​ന് പ്രാ​രം​ഭ പ​ണി​ക​ൾ ആ​രം​ഭി​ച്ചു.

2024 ജൂ​ൺ 29ന് ​സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് അ​ടി​സ്ഥാ​ന​ശി​ല സ്ഥാ​പി​ച്ചു.

Fr. George Varughese (Vicar), Joe Varughese (Convenor), Ivan John (Treasurer), Rioj Thomas (Secretary) എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Ivan John (Trustee) +1 403 708-4123, Rioj Jacob (Secretary) +1 403 561-9400.

ദൈ​വ നാ​മ​ത്തി​ൽ ദേ​വാ​ല​യ​കൂ​ദാ​ശ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : calgary st marys church consecration nri news

Recent News

Corehub Up