Kerala
കൊച്ചി: ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാനായി കർമലീത്ത സഭാംഗമായ മലയാളി വൈദികൻ മോൺ. ജോഷി പൊട്ടക്കൽ ഇന്ന് അഭിഷിക്തനാകും.
കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവക പരേതരായ പൊട്ടക്കൽ ജോർജ്- ഏലിയാമ്മ ദമ്പതികളുടെ മകനായ മോൺസിഞ്ഞോർ ജോഷി 21 വർഷമായി മയിൻസ് രൂപതയിൽ സേവനം ചെയ്യുകയായിരുന്നു. കർമ്മലീത്ത സഭയുടെ കേരള പ്രോവിൻസ് അംഗമാണ് 48 കാരനായ ഇദ്ദേഹം.
മോൺ. ജോഷി പൊട്ടയ്ക്കലിന്റെ മാതൃരൂപതാ മെത്രാനായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉൾപ്പെടെ ധാരാളം മെത്രാന്മാരും മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കാനായി ജർമനിയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്
.ചിരപുരാതനമായ മയിൻസ് രൂപതയുടെ കത്തീഡ്രൽ ആയ മാർട്ടിൻസിൽ ഇന്ന് ജർമൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് മയിൻസ് രൂപത മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫിന്റെ മുഖ്യകാർമികത്വത്തിൽ മെത്രാഭിഷേക ചടങ്ങുകൾ നടത്തപ്പെടും.
District News
വടക്കഞ്ചേരി: ചിറ്റടി മരിയനഗർ സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾക്ക് ഇന്നൊരു ചെറിയ തിരുനാൾകൂടിയാണ്. കാലങ്ങളായി വിശ്വാസികൾ മനസിൽ താലോലിച്ചിരുന്ന പള്ളിക്കൊരു കുരിശുപള്ളി എന്നത് യഥാർഥ്യമാകുന്ന ദിനം.
ചീളി - മാപ്പിളപ്പൊറ്റ റോഡിൽ പുഴയ്ക്കടുത്തായി വള്ളിക്കാട്ടുകുഴിയിൽ തോമസ് മകൻ ലൂക്കോസ് റോഡിനോടുചേർന്ന് പള്ളിക്കായി സൗജന്യമായി നൽകിയ രണ്ടര സെന്റ് സ്ഥലത്താണ് കുരിശുപള്ളി നിർമാണം പൂർത്തിയായിട്ടുള്ളത്. വൈകുന്നേരം നാലരയ്ക്ക് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് കുരിശുപള്ളിയുടെ കൂദാശകർമവും നടക്കും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
വികാരി ഫാ.ജോസ് കൊച്ചുപറമ്പിലിന്റെ നിർദേശപ്രകാരം കൺവീനർമാരായ റപ്പായി ആലപ്പാട്ട്, ജെയിംസ് വെളിയത്തിൽ, കൈക്കാരൻമാരായ ഡേവിസ് ആലപ്പാട്ട്, ജോയ് മാലാന എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെയും ഇതരമതസ്ഥരുടെയുടെയും കൂട്ടായ്മയിലാണ് കുരിശുപള്ളി എന്ന സ്വപ്നം യഥാർഥ്യമായിട്ടുള്ളത്.
2010 ജൂൺ 11നാണ് ചിറ്റടി പള്ളി ഇടവകയായി ഉയർത്തിയത്. 2021 ഒക്ടോബർ 28 നായിരുന്നു ദേവാലയത്തിന്റെ രജത ജൂബിലി സമാപനം.
District News
കോട്ടയം: ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ മൂന്നാമത് ബിഷപ്പായി റവ.ഡോ. ജോണ്‍ വി. കുര്യാക്കോസിനെ 14ന് വാഴിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ സ്ഥാനാഭിഷേകം നടക്കും. ആര്‍ച്ച്ബിഷപ് ഡോ. ലേവി ജോസഫ് ഐക്കര മുഖ്യകാര്‍മികത്വം വഹിക്കും.
ബിഷപ്പുമാരായ ഡോ. ലൂക്കോസ് വല്യേത്തില്, ഡോ. പത്രോസ് കൊച്ചുതറയില്‍, ഡോ. ജോണ്‍ ചെട്ടിയാതറ, ഡോ. വത്സന് വട്ടപ്പാറ, ഡോ. മാത്യു മുടക്കുള്ളില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
കൂത്താട്ടുകുളം തെക്കേടത്ത് ജോണ്‍-മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഡോ. ജോണ്‍ വി. കുര്യാക്കോസ്. ആംഗ്ലിക്കന്‍ സഭ അതിഭദ്രാസന യൂത്ത് ഫെലോഷിപ്പ് പ്രസിഡന്റ്, ഡയറക്ടര്‍, ഭദ്രാസന-അതിഭദ്രാസന വൈദിക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലങ്കര, ഹൈറേഞ്ച്, മലബാര്‍, ദക്ഷിണ കേരള ഭദ്രാസനങ്ങളിലെ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഫാ. ബിനോയി പടച്ചിറ, ഫാ. ബിജു കൊട്ടാരം, ഫാ. ജോമോന് പുളിക്കല്‍, രാജേഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്ത