x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ: പ്രതിഷ്ഠാ ചെലവും അന്വേഷിക്കും

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ന്‍
Published: July 9, 2026 07:00 AM IST | Updated: July 9, 2026 07:00 AM IST

ന്യൂ​​​ഡ​​​ല്‍ഹി: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ പ്ര​​​തി​​​ഷ്ഠാ ച​​​ട​​​ങ്ങി​​​നു മാ​​​ത്രം 113 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​ക്കി​​​യ​​​ത​​ട​​​ക്കം യു​​​പി സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കും. ക്ഷേ​​​ത്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ല്‍ പോ​​​ലും വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വെ​​​ട്ടി​​​പ്പു ന​​​ട​​​ന്ന​​​താ​​​യാ​​​ണു സം​​​ശ​​​യം.

2024 ജ​​​നു​​​വ​​​രി​​​യി​​​ലെ പ്ര​​​തി​​​ഷ്ഠാ ച​​​ട​​​ങ്ങ്, മ​​​ഹാ​​​കും​​​ഭ​​​മേ​​​ള​​​യ്ക്കാ​​​യു​​​ള്ള ഒ​​​രു​​​ക്കം, 2025ലെ ​​​കൊ​​​ടി​​​യേ​​​റ്റം എ​​​ന്നി​​​വ​​​യ്ക്കാ​​​യി 124 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ചെ​​​ല​​​വി​​​ട്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്രാ​​​ണ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി​​​യ​​​തി​​​ന് ട്ര​​​സ്റ്റ് വ​​​ന്‍ ധൂ​​​ര്‍ത്തു ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു പ​​​രാ​​​തി. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലെ ധ്വ​​​ജാ​​​രോ​​​ഹ​​​ണ​​​ത്തി​​​ന് 10 കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ്.

ക്ഷേ​​​ത്ര​​​ത്തി​​​നാ​​​യി ഭൂ​​​മി വാ​​​ങ്ങി​​​യ​​​തി​​​ലും കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടും വെ​​​ട്ടി​​​പ്പും ന​​​ട​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും എ​​​സ്‌​​​ഐ​​​ടി അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. വി​​​പ​​​ണി വി​​​ല​​​യേ​​​ക്കാ​​​ള്‍ വ​​​ള​​​രെ​​​ക്കൂ​​​ടു​​​ത​​​ല്‍ തു​​​ക ന​​​ല്‍കാ​​​നാ​​യി ട്ര​​​സ്റ്റ് ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. ചെ​​​ല​​​വു​​​ക​​​ള്‍ക്കു ട്ര​​​സ്റ്റി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു.

Tags : Ayodhya: Consecration expenses

Recent News

Corehub Up