ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനു മാത്രം 113 കോടി രൂപ ചെലവാക്കിയതടക്കം യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളുടെ മറവില്‍ പോലും വന്‍ സാമ്പത്തിക വെട്ടിപ്പു നടന്നതായാണു സംശയം.
2024 ജനുവരിയിലെ പ്രതിഷ്ഠാ ചടങ്ങ്, മഹാകുംഭമേളയ്ക്കായുള്ള ഒരുക്കം, 2025ലെ കൊടിയേറ്റം എന്നിവയ്ക്കായി 124 കോടിയിലേറെ രൂപ ചെലവിട്ടതിനെക്കുറിച്ചാണ് അന്വേഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ നടത്തിയതിന് ട്രസ്റ്റ് വന്‍ ധൂര്‍ത്തു നടത്തിയെന്നാണു പരാതി. കഴിഞ്ഞ നവംബറിലെ ധ്വജാരോഹണത്തിന് 10 കോടി രൂപയാണു ചെലവ്.
ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിലും കോടികളുടെ ക്രമക്കേടും വെട്ടിപ്പും നടന്നതിനെക്കുറിച്ചും എസ്ഐടി അന്വേഷിക്കുന്നുണ്ട്. വിപണി വിലയേക്കാള്‍ വളരെക്കൂടുതല്‍ തുക നല്‍കാനായി ട്രസ്റ്റ് ഭൂമി ഇടപാടുകള്‍ നടത്തിയത്. ചെലവുകള്‍ക്കു ട്രസ്റ്റിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും പറയുന്നു.