x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സ​ഭൂ​മി​യി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പു​തി​യൊ​രു മ​ദ്ബ​ഹ; മ​ദ​ർ​വെ​ല്ലി​ന് സ്വ​ന്ത​മാ​യി ഇ​നി 'മ​ർ​ത്ത് മ​റി​യം' ദേ​വാ​ല​യം; വെ​ഞ്ച​രി​പ്പ് 26ന്

​ജി​മ്മി കൂ​റ്റാ​ര​പ്പ​ള്ളി
Published: July 17, 2026 11:37 AM IST | Updated: July 17, 2026 11:37 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മ​ദ​ർ​വെ​ൽ (സ്‌​കോ​ട്‌​ലാ​ൻ​ഡ്): സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ ച​രി​ത്ര​വ​ഴി​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​രു അ​ത്യ​പൂ​ർ​വ നേ​ട്ട​ത്തി​ന് സ്കോ​ട്ടി​ഷ് മ​ണ്ണ് സാ​ക്ഷി​യാ​കു​ന്നു.

മ​ദ​ർ​വെ​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ മി​ഷ​ൻ ത​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന "സ്വ​ന്തം ദേ​വാ​ല​യം' യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്നു. "പ​ണി​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു​ക​ള​ഞ്ഞ ക​ല്ല് മൂ​ല​ക്ക​ല്ലാ​യി മാ​റി' എ​ന്ന തി​രു​വ​ച​ന​ത്തെ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന ഈ ​ച​രി​ത്ര​വി​ജ​യം, കേ​വ​ലം നൂ​റി​ൽ താ​ഴെ​വ​രു​ന്ന ഒ​രു പ്ര​വാ​സി കു​ടും​ബ​സ​മൂ​ഹ​ത്തി​ന്‍റെ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്.

ഇ​നി​മു​ത​ൽ "സെ​ന്റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്, മ​ദ​ർ​വെ​ൽ" (മാ​ർ​ട്ട് മ​റി​യം പ​ള്ളി) എ​ന്ന നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​പു​തി​യ ദേ​വാ​ല​യം, സ്‌​കോ​ട്‌​ലാ​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ജീ​വ​സു​റ്റ സാ​ക്ഷ്യ​വും ത​ല​മു​റ​ക​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​വു​മാ​ണ്.

ഈ​യ​ടു​ത്ത കാ​ല​ത്ത് സ്വ​ന്ത​മാ​യി ഒ​രു വൈ​ദി​ക​ൻ പോ​ലു​മി​ല്ലാ​തെ, പ്ര​തി​സ​ന്ധി​ക​ളു​ടെ ചു​ഴി​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രു​ന്ന ഒ​രു ചെ​റി​യ സ​മൂ​ഹം, ഇ​ന്ന് സ്വ​ന്ത​മാ​യി ഒ​രു ദൈ​വാ​ല​യ​ത്തി​ന്‍റെ അ​ധി​പ​രാ​യി​മാ​റി​യി​രി​ക്കു​ന്നു എ​ന്ന​ത് സ​ഭ​യു​ടെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലെ ഒ​രു വി​സ്മ​യ അ​ധ്യാ​യ​മാ​ണ്.

ഈ ​സ്വ​പ്ന​പ​ദ്ധ​തി​ക്ക് പ്ര​ത്യാ​ശ​യു​ടെ കെ​ടാ​വി​ള​ക്കാ​യി നേ​തൃ​ത്വം ന​ൽ​കി​യ​ത് മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യ റ​വ. ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ (സു​നി​ല​ച്ച​ൻ) ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ഊ​ർ​ജ്ജ​സ്വ​ല​മാ​യ മാ​ർ​ഗ​ദ​ർ​ശ​ന​ത്തി​ൽ വി​ശ്വാ​സി​സ​മൂ​ഹം ഒ​ന്ന​ട​ങ്കം കൈ​കോ​ർ​ത്ത​പ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും പ്രാ​ർ​ത്ഥ​ന​യും സ​ഫ​ല​മാ​യ​ത്.

2002-ൽ ​തു​ട​ക്കം കു​റി​ച്ച പ്രാ​രം​ഭ ച​രി​ത്രം

സ്‌​കോ​ട്‌​ലാ​ൻ​ഡി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ​ത്തി​ന്‍റെ ത​റ​വാ​ടാ​യ കാം​ബ​സ് ലാം​ഗ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

2002: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ റ​വ. ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​ക​ത്ത​ച്ച​ൻ കാം​ബ​സ് ലാ​ങ് പ​ള്ളി​യി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

"അ​ന്നാ​പ്പെ​സ​ഹാ തി​രു​നാ​ളി​ന്‍റെ' ഈ​ര​ടി​ക​ൾ ആ​ദ്യ​മാ​യി സെ​ന്‍റ് ബ്രൈ​ഡ്സ് ദേ​വാ​ല​യ​ത്തി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ, അ​ത് സ്‌​കോ​ട്‌​ലാ​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ച​രി​ത്ര​പ്പി​റ​വി​യാ​യി​രു​ന്നു എ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല.

2003: ല​ണ്ട​നി​ലെ ഫാ. ​ബി​ജു ജോ​ൺ കൊ​ച്ചു​പ​റ​മ്പി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും കാം​ബ​സ്ലാ​ങ്ങി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ൽ സീ​റോ​മ​ല​ബാ​ർ ആ​രാ​ധ​ന ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഗ്ലാ​സ്ഗോ മ​ല​യാ​ളി കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ മാ​ത്ര​മ​ല്ല, ഇ​ത​ര ക്രൈ​സ്ത​വ സ​ഭാം​ഗ​ങ്ങ​ളു​ടെ​യും ആ​ത്മീ​യ ഉ​ണ​ർ​വി​നും കൂ​ട്ടാ​യ്മ​യ്ക്കും ഫാ. ​ബി​ജു ജോ​ണി​ന്‍റെ സേ​വ​നം നി​സ്തു​ല​മാ​യി​രു​ന്നു.

2005 - 2006: ഫാ. ​പോ​ൾ മോ​ർ​ട്ട​ണി​ന്‍റെ​യും ഫാ. ​ബി​ജു ജോ​ണി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, സീ​റോ​മ​ല​ബാ​ർ സി​ന​ഡ് മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്ര​യി​ൽ പി​താ​വി​നൊ​പ്പം സ്കോ​ട്‌​ല​ൻ​ഡി​ലെ രൂ​പ​താ മെ​ത്രാ​ന്മാ​രെ സ​ന്ദ​ർ​ശി​ച്ച് സ​മ​ർ​പ്പി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2006 ന​വം​ബ​ർ ഏ​ഴി​ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ത്ത് വി​സി (മ​ദ​ർ​വെ​ൽ രൂ​പ​ത), ഫാ. ​ജോ​യി ചേ​റാ​ടി സി​എം​എ​ഫ് (ഗ്ലാ​സ്ഗോ രൂ​പ​ത), ഫാ. ​ജോ​സ് വി​സി (എ​ഡി​ൻ​ബ​ർ​ഗ്ഗ് രൂ​പ​ത) എ​ന്നി​വ​രെ സീ​റോ​മ​ല​ബാ​ർ ചാ​പ്ലെ​യി​ൻ​മാ​രാ​യി നി​യ​മി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ​യും വ​ള​ർ​ച്ച​യു​ടെ​യും കാ​ല​ഘ​ട്ടം

തു​ട​ർ​ന്ന് വി​വി​ധ അ​പ്പോ​സ്തോ​ലി​ക സ​ഭ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ICOMS (Indian Christians of Motherwell Scotland) എ​ന്ന ഐ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. പ​ള്ളി ക​മ്മി​റ്റി, ഗാ​യ​ക​സം​ഘം, പ്രാ​ർ​ത്ഥ​നാ ഗ്രൂ​പ്പു​ക​ൾ, മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ, ആ​ത്മീ​യ ധ്യാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ചെ​ണ്ട​യും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്കാ​രി​ക ത​നി​മ​യും ഇ​വി​ടെ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു.

2011: ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് വെ​മ്പാ​ടം​ന്ത​റ വി.​സി. പു​തി​യ ചാ​പ്ലെ​യി​നാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​കൂ​ട്ടാ​യ്മ ഒ​രു ക​ത്തോ​ലി​ക്കാ ക​മ്യൂ​ണി​റ്റി​യാ​യി പൂ​ർ​ണമാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​ത്.

2016: ക​മ്യൂണി​റ്റി​യു​ടെ ആ​സ്ഥാ​നം കാം​ബ​സ് ലാംഗിൽ നി​ന്നും ഹാ​മി​ൽ​ട്ട​ണി​ലെ സെ​ന്‍റ് ക​ത്ത്ബ​ർ​ട്ടി​ലേ​ക്ക് മാ​റ്റി. ഇ​തേ​വ​ർ​ഷം ജൂ​ലൈ 28-നാ​ണ് സീ​റോമ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ നി​ല​വി​ൽ വ​ന്ന​ത്.

2018: ന​വം​ബ​ർ 24-ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഈ ​സ​മൂ​ഹ​ത്തെ "സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ മി​ഷ​ൻ, ഹാ​മി​ൽ​ട്ട​ൺ' ആ​യി പ്ര​ഖ്യാ​പി​ച്ചു.

2019-2025: 2019ൽ ​ക്നാ​നാ​യ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഹോ​ളി ഫാ​മി​ലി മി​ഷ​ൻ നി​ല​വി​ൽ വ​ന്നു. 2021 ഏ​പ്രി​ൽ മു​ത​ൽ 2025 ജൂ​ലൈ വ​രെ ഫാ. ​ജോ​ണി വെ​ട്ടി​ക്ക​ൽ വിസി മി​ഷ​ന്‍റെ ആ​ത്മീ​യ ചു​മ​ത​ല നി​ർ​വ​ഹി​ച്ചു.

Tags : MotherwellSyroMalabarCommunity StMarysChurch Consecration

Recent News

Corehub Up