കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയം കൂദാശ നിർവിലേക്ക്. ഈ മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹകാർമികത്വത്തിലും നടത്തപ്പെടുന്നതാണ്.
2002ൽ ഒരു congregation ആയി തുടങ്ങിയ കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു.