x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​ന്ന​യി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ സം​ഗ​മം: വ​ര്‍​ണാ​ഭ​മാ​യി പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍

ജോ​ബി ആ​ന്‍റ​ണി
Published: June 20, 2026 04:57 PM IST | Updated: June 20, 2026 04:58 PM IST

വി​യ​ന്ന: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ലാ-​സം​സ്‌​കാ​ര​ങ്ങ​ളു​ടെ അ​പൂ​ര്‍​വ നി​മി​ഷ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി 26-ാമ​ത് പ്രോ​സി എ​ക്‌​സോ​ട്ടി​ക് ഫെ​സ്റ്റി​വ​ല്‍ വി​യ​ന്ന​യി​ല്‍ സ​മാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ല്‍ 10,000-ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രും 300-ല​ധി​കം ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു.

വി​യ​ന്ന​യി​ലെ കാ​ന്‍​ഡ​ല്‍​ഗാ​സെ 46-ല്‍ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രോ​സി എ​ക്‌​സോ​ട്ടി​ക് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ മു​ന്നി​ലു​ള്ള നി​ര​ത്തു​ക​ളി​ല്‍ ന​ട​ന്ന സം​ഗ​മം ബ​ഹു​സ്വ​ര​ത​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ആ​വി​ഴ്കാ​ര​മാ​യി മാ​റി.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ശം​ഭു എ​സ്. കു​മ​ര​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പ്രോ​സി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ഉ​ഗാ​ണ്ട​യി​ല്‍ നി​ന്നു​ള്ള മെ​ന്‍റ​റും ക്രി​മി​നോ​ള​ജി​സ്റ്റു​മാ​യ മാ​ര്‍​ഗ​ര​റ്റ് അ​കു​ല്ലോ​യ്ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

 

K-Rail Survey

ഓ​സ്ട്രി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗം വെ​യി​റ്റ് ഡെം​ഗ്ല​ര്‍, ശ്രി​ല​ങ്ക​ന്‍ എം​ബ​സി​യി​ലെ ചാ​ര്‍​ജ് ഡി ​അ​ഫ​യേ​ഴ്‌​സ് മ​ഹേ​ഷ് ഗു​ന​വ​ര്‍​ധ​ന, എ​ല്‍ സാ​ല്‍​വ​ഡോ​ര്‍ എം​ബ​സി​യി​ലെ മ​ന്ത്രി കൗ​ണ്‍​സി​ല​ര്‍ ജോ​സ് മാ​നു​വ​ല്‍ റെ​സി​യോ​ണ്‍​സ്, ഫി​ലി​പ്പീ​ന്‍​സ് എം​ബ​സി​യി​ലെ തേ​ര്‍​ഡ് സെ​ക്ര​ട്ട​റി, വൈ​സ് കോ​ണ്‍​സ​ല്‍ ക്രൈ​സി​ല്‍ ടി. ​സി​ക്കാ​റ്റ്, വി​യ​ന്ന ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ഫു​ഡ് ഇ​ന്‍​ഡ​സ്ട്രി പ്രൊ​ഫ​ഷ​ണ​ല്‍ ഗ്രൂ​പ്പ് മേ​ധാ​വി ഡോ. ​ക്ലോ​സ് പു​സ, വി​യ​ന്ന ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ഫു​ഡ് റീ​ട്ടെ​യി​ല്‍ ട്രേ​ഡ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഒ​മ​ര്‍ ലാ​ഷി​ന്‍, എ​സ്​ഡ​ബ്ല്യു​വി ബ്രി​ഗി​റ്റെ​നൗ ചെ​യ​ര്‍​മാ​ന്‍ നോ​ര്‍​ബ​ര്‍​ട്ട് സാ​ഉ​ണ​ര്‍, ഏഴാം ഡി​സ്ട്രി​ക്റ്റ് ഡെ​പ്യൂ​ട്ടി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ടീ​ന വി​ര്‍​ന്‍​സ്ബ​ര്‍​ഗ​ര്‍, സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി ചാ​പ്ലി​ന്‍ ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പി​ള്ളി, പ്രോ​സി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ സം​ഗീ​തം, പെ​റു​വി​യ​ന്‍ നൃ​ത്തം, ആ​ഫ്രോ ബീ​റ്റ്‌​സ്, അം​ഗോ​ള ഡ്രം​സും നൃ​ത്ത​വും, ആ​ഫ്രോ ഉ​റു​ഗ്വേ സം​ഗീ​തം, ഉ​ക്രേ​നി​യ​ന്‍ നൃ​ത്തം, സാം​ബ ഷോ, ​ഇ​ന്തോ​നേ​ഷ്യ​ന്‍ നൃ​ത്തം, ഹൂ​ല ഹൂ​പ്പ് നൃ​ത്തം, നൈ​ജീ​രി​യ​ന്‍ കു​ട്ടി​ക​ളു​ടെ നൃ​ത്തം, രാ​ജ​സ്ഥാ​നി ഫോ​ക്ക് നൃ​ത്തം, ഇ​ന്ത്യ​ന്‍ ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​ങ്ങ​ളും വ​ര്‍​ക്ക്‌​ഷോ​പ്പും, സെ​ന​ഗ​ല്‍ നൃ​ത്തം, ലാ​റ്റി​നോ ലൈ​വ് മ്യൂ​സി​ക് തു​ട​ങ്ങി​യ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളും ഒ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​ണ് പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് ഫെ​സ്റ്റി​വ​ലി​നെ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ക്കു​ന്ന​തും സ​ന്ദ​ര്‍​ശ​ക​രെ ഫെ​സ്റ്റി​വ​ല്‍ വേ​ദി ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​തും.

K-Rail Survey

2000-ല്‍ ​ഓ​സ്ട്രി​യ​യി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ എ​ക്‌​സോ​ട്ടി​ക്ക് ഫെ​സ്റ്റി​വ​ല്‍ വി​യ​ന്ന​യി​ല്‍ വി​വി​ധ സം​സ്‌​കാ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ആ​ദ​ര​വി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ പ്രോ​സി ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ല്‍, വി​ശ്വ​സ്ത ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു.

Tags : Vienna Extoic Festival NRI News

Recent News

Corehub Up