x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നോ​ര ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്നു


Published: June 9, 2026 05:59 PM IST | Updated: June 9, 2026 06:44 PM IST

അ​ബു​ദാ​ബി: അ​നോ​ര ഗ്ലോ​ബ​ലി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്‌​കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫാ​ക്‌​സ​ൺ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി അ​ജീ​ഷ് ജ​യ​പ്ര​കാ​ശ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ഇ​ന്ത്യ സോ​ഷ്യ​ൽ & ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലിം​സ​ൺ ജേ​ക്ക​ബ്, അ​നോ​ര വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ യേ​ശു​ശീ​ല​ൻ, എ.​എം. ബ​ഷീ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ താ​ജു​ദ്ദീ​ൻ, രാ​ജേ​ഷ് നാ​യ​ർ, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, എം.​പി. ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Anora Global Inauguration NRI News

Recent News

Corehub Up