x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ​മ​ല​ങ്ക​ര സ​ഭാ​നേ​തൃ​ത്വ​വും പ്ര​തി​നി​ധി​സം​ഘ​വു​മാ​യി വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ജെ​ജി മാ​ന്നാ​ർ
Published: June 16, 2026 10:10 AM IST | Updated: June 16, 2026 10:18 AM IST

റോം: ​സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ ക​ൺ​വ​ൻ​ഷ​ൻ, ജൂ​ൺ 13ന് ​വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ, സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന്, ജൂ​ൺ 15ന്, ​വ​ത്തി​ക്കാ​നി​ൽ വ​ച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. പൗ​ര​സ്ത്യ സ​ഭാ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള, സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ യൂ​റോ​പ്പ്-​യു​കെ ക​ൺ​വെ​ൻ​ഷ​നി​ൽ, സം​ബ​ന്ധി​ക്കു​വാ​ൻ റോ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന, സ​ഭാ പ്ര​തി​നി​ധി​ക​ളും സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും മ​റ്റു സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​മാ​യി ജൂ​ൺ 15ന്, ​ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തെ​യും ആ​രാ​ധ​ന ക്ര​മ സ​മ്പ​ന്ന​ത​യെ​യും എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ട് സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സ​ന്ദേ​ശ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ, കൂ​ടി​ക്കാ​ഴ്ച​യു​ടെ ദി​വ​സം ത​ന്നെ, 67-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സ​ഭ ത​ല​വ​ന് മാ​ർ​പാ​പ്പ പ്ര​ത്യേ​കം ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു. ഒ​പ്പം മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ശം​സ​ക​ളും മാ​ർ​പാ​പ്പ നേ​ർ​ന്നു. യൂ​റോ​പ്പി​ൽ താ​മ​സി​ക്കു​ന്ന സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ നി​യ​മി​ത​നാ​യ അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​ർ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്ത​തി​യോ​സി​നും മാ​ർ​പാ​പ്പ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

1932 ജൂ​ൺ 11ന് ​പ​തി​നൊ​ന്നാം പീ​യൂ​സ് മാ​ർ​പാ​പ്പ, സീ​റോ​മ​ല​ങ്ക​ര സ​ഭാ ഹ​യ​രാ​ർ​ക്കി സ്ഥാ​പി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച "ക്രി​സ്തോ പാ​സ്‌​തോ​റും' എ​ന്ന അ​പ്പ​സ്തോ​ലി​ക രേ​ഖ ആ​രം​ഭി​ക്കു​ന്ന​ത്, ക്രി​സ്തു​വി​നോ​ടു​ള്ള ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ​യാ​ണെ​ന്ന​ത് മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു. അ​തി​നാ​ൽ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യു​മാ​യു​ള്ള സ​ഭാ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വീ​ണ്ടും ക​ട​ന്നു​വ​രു​വാ​ൻ നി​ര​വ​ധി വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​ക​മാ​യി ബ​ഥ​നി സ​ന്യാ​സ​സ​ഭ​യെ​യും ന​യി​ച്ച, ധ​ന്യ​ൻ മാ​ർ ഇ​വാ​നി​യോ​സ്, മാ​ർ തെ​യോ​ഫി​ല​സ് എ​ന്നി​വ​രെ​യോ​ർ​ത്തു ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്കാ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ സീ​റോ​മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത, യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് നി​ന്ന് കൊ​ണ്ട്, പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ ദൈ​വ​ജ​ന​ത്തെ ന​യി​ക്കു​വാ​ൻ സ്വ​യം സ​മ​ർ​പ്പി​ച്ച ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നു, "ഒ​രു ഏ​കീ​കൃ​ത സ​ഭ​യ്ക്കു​വേ​ണ്ടി​യു​ള്ള വ​ലി​യ ആ​ഗ്ര​ഹം, ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും അ​ട​യാ​ളം, അ​ത് ഒ​രു അ​നു​ര​ഞ്ജ​ന ലോ​ക​ത്തി​ന്‍റെ പു​ളി​പ്പാ​യി മാ​റു​ന്നു' എ​ന്ന ത​ന്‍റെ പ​ത്രോ​സി​ന​ടു​ത്ത ശു​ശ്രൂ​ഷ​യു​ടെ തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളോ​ട് ചേ​ർ​ത്ത് പാ​പ്പാ വി​ശ​ദീ​ക​രി​ച്ചു.

ഒ​രു യു​വ പു​രോ​ഹി​ത​നാ​യി​രി​ക്കെ, മാ​ർ ഇ​വാ​നി​യോ​സ്, കേ​ര​ള​ത്തി​ലെ ത​ന്‍റെ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ദ​ർ​ശ​നം ഉ​യ​ർ​ത്തി​യ ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നു മാ​ർ​പാ​പ്പ എ​ടു​ത്തു പ​റ​ഞ്ഞു.

തോ​മാ​ശ്ലീ​ഹാ, ത​ന്‍റെ പ്ര​ഘോ​ഷ​ണ​ത്തി​ലൂ​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലൂ​ടെ​യും ഇ​ന്ത്യ​യി​ൽ പാ​കി​യ ന​ല്ല വി​ത്തി​ന്‍റെ ച​ല​നാ​ത്മ​ക​ത വീ​ണ്ടെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ ഇ​വാ​നി​യോ​സ് തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും പ്രേ​ഷി​ത​ദൗ​ത്യം, വാ​ക്കു​ക​ൾ കൊ​ണ്ട​ല്ല, മ​റി​ച്ച് പു​ണ്യ​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ​യും യ​ഥാ​ർ​ഥ ജീ​വ​കാ​രു​ണ്യ സേ​വ​ന​ത്തി​ലൂ​ടെ​യു​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തെ​ന്നു മ​ന​സി​ലാ​ക്കി​യെ​ന്നും പ​റ​ഞ്ഞ മാ​ർ​പാ​പ്പ, ഈ ​ചൈ​ത​ന്യം, സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സു​വി​ശേ​ഷ ഊ​ർ​ജ്ജ​ത്തി​ന്‍റെ​യും, അ​പ്പ​സ്തോ​ലി​ക ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ​യും ദീ​പ​സ്തം​ഭ​മാ​യി ഇ​ന്നും നി​ല​ക്കൊ​ള്ളു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക നീ​തി, വി​ദ്യാ​ഭ്യാ​സം, സ​മ​ഗ്ര മാ​ന​വ വി​ക​സ​നം എ​ന്നി​വ സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കു​വാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും മാ​ർ​പാ​പ്പ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. 1934 ലെ ​സു​വി​ശേ​ഷ​വ​ത്ക​ര​ണ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി തു​ട​ക്ക​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ സീ​റോ​മ​ല​ങ്ക​ര സ​ഭ വ​ള​രു​വാ​ൻ ആ​രം​ഭി​ച്ച​തും മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, സ​ഭ​യു​ടെ ഹ​യ​രാ​ർ​ക്കി​യു​ടെ​യും, ഡി​എം സ​ഭ​യു​ടെ​യും, പ്ര​തി​ബ​ദ്ധ​ത​യും പാ​പ്പാ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഖ​ഡ്കി​യി​ലെ വി​ശു​ദ്ധ എ​ഫ്രെം, ഗു​ഡ്ഗാ​വി​ലെ വി​ശു​ദ്ധ ജോ​ൺ ക്രി​സോ​സ്റ്റം എ​ന്നീ രൂ​പ​ത​ക​ളി​ലും സ​മാ​ന​മാ​യ ഒ​രു പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​വാ​നും മാ​ർ​പാ​പ്പ വി​വി​ധ സ​ന്യാ​സ സ​ഭ​ക​ളെ​യും സി​ന​ഡി​നെ​യും ക്ഷ​ണി​ച്ചു.

അ​തേ സ​മ​യം, പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത നി​ധി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര​മാ​യി യോ​ജി​ച്ച പ്ര​തി​ബ​ദ്ധ​ത​യ്ക്കും മാ​ർ​പാ​പ്പാ ഏ​വ​രെ​യും ക്ഷ​ണി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പാ അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​രു അ​പ്പ​സ്തോ​ലി​ക് എ​ക്സാ​ർ​ക്കേ​റ്റ് സ്ഥാ​പി​ച്ച​തും തു​ട​ർ​ന്ന്, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​തി​നെ ഒ​രു രൂ​പ​ത പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തും മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു.

സ​മാ​ന​മാ​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ്, യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​രു​ടെ അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​റാ​യി കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്ത​തി​യോ​സി​നെ താ​ൻ നി​യ​മി​ച്ച​തെ​ന്നും മാ​ർ​പാ​പ്പ ചൂ​ണ്ട​ക്കാ​ട്ടി. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ന​ന്മ​യ്ക്കാ​യി പ്രാ​ദേ​ശി​ക മെ​ത്രാ​ന്മാ​ർ​ക്കും പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ജ​പാ​ല​ന പ​രി​ച​ര​ണ​ത്തി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ മ​ന​സി​ലാ​ക്കു​വാ​നാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ, ലാ​റ്റി​ൻ മെ​ത്രാ​ന്മാ​ർ​ക്ക്, പൗ​ര​സ്ത്യ പാ​ര​മ്പ​ര്യ​ത്തി​ൽ ഉ​ള്ള സ​മൂ​ഹ​ങ്ങ​ളെ മൂ​ർ​ത്ത​മാ​യ പി​ന്തു​ണ​യ്ക്കു​വാ​ൻ സാ​ധി​ക്കു​ന്ന, ത​ത്ത്വ​ങ്ങ​ൾ, മാ​ന​ദ​ണ്ഡ​ങ്ങ​ൾ, മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കു​വാ​നും, ത​ന്നെ അ​റി​യി​ക്കു​വാ​നും, പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കാ​യു​ള്ള ഡി​ക്ക​സ്റ്റ​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

അ​തു​വ​ഴി സീ​റോ​മ​ല​ങ്ക​ര വി​ശ്വാ​സി​ക​ളു​ടെ ഭാ​വി ത​ല​മു​റ അ​വ​രു​ടെ ത​ന​താ​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​ര​ണം ജീ​വി​ക്കു​ന്ന​ത് വ​ഴി​യാ​യി, ക​ർ​ത്താ​വാ​യ യേ​ശു​വു​മാ​യു​ള്ള സൗ​ഹൃ​ദം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​ക​യും അ​ങ്ങ​നെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്ന് മാ​ർ​പാ​പ്പ സ​ന്ദേ​ശ​ത്തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു.

ഭാ​ര​ത​ത്തി​ൽ, വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ പാ​ര​മ്പ​ര്യം പേ​റു​ന്ന സ​ഭ​യി​ൽ, ദൈ​വ​വി​ളി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ, അ​തി​നാ​ൽ ഭ​വ​ന​ങ്ങ​ളി​ലും ഹൃ​ദ​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക​മാ​യി, യു​വാ​ക്ക​ളി​ൽ ശ​ക്ത​മാ​യ വി​ശ്വാ​സം ത​ഴ​ച്ചു​വ​ള​ര​ട്ടെ​യെ​ന്നു താ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ടി​വ​ര​യി​ട്ടു. ത​ന്‍റെ അ​പ്പ​സ്തോ​ലി​ക ആ​ശീ​ർ​വാ​ദ​വും മാ​ർ​പാ​പ്പ പ്ര​ത്യേ​ക​മാ​യി ന​ൽ​കി.

Tags : europe - uk convention nri news

Recent News

Corehub Up