x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​ണി​ക്കി​ൽ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 22, 2026 05:47 PM IST | Updated: June 22, 2026 05:47 PM IST

 

മ്യൂ​ണി​ക്: ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യും ആ​ഘാ​ത​ത്തി​ൽ ര​ണ്ട് ട്രെ​യി​ൻ വാ​ഗ​ണു​ക​ൾ റെ​യി​ൽ​വേ പാ​ല​ത്തി​ൽ നി​ന്നും അ​ഞ്ച് മീ​റ്റ​ർ താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും വ​ൻ സ​ന്നാ​ഹ​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ഷ​ണ്ടിം​ഗ് ജോ​ലി​ക​ൾ​ക്കി​ടെ വ​ൻ കൂ​ട്ടി​യി​ടി

മ്യൂ​ണി​ക്കി​ലെ മി​ൽ​ബെ​ർ​ട്ഷോ​ഫ​ൻ (Milbertshofen) മേ​ഖ​ല​യി​ലെ ഷ്‌​ലൈ​സ്ഹൈ​മ​ർ സ്ട്രീ​റ്റി​ലു​ള്ള റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ത്തി​ന് മു​ക​ളി​ൽ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ഒ​രേ​സ​മ​യം ഷ​ണ്ടിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന്, ഒ​രു ട്രെ​യി​ൻ പി​ന്നോ​ട്ട് ആ​ഞ്ഞു​പോ​വു​ക​യും അ​തി​ന്‍റെ ര​ണ്ട് വ​ലി​യ വാ​ഗ​ണു​ക​ൾ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് കു​ത്ത​നെ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ അ​രി​കി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് "വി' ​ആ​കൃ​തി​യി​ൽ ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് വാ​ഗ​ണു​ക​ൾ ഉ​ള്ള​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സ് ഒ​ഫീ​ഷ്യ​ലാ​യി സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​സാ​ധ്യ​ത​യി​ല്ല; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

റോ​ഡി​ലേ​ക്ക് പ​തി​ച്ച ഗു​ഡ്സ് വാ​ഗ​ണു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് (Unbeladen) പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ രാ​സ​വ​സ്തു​ക്ക​ളോ മ​റ്റ് ഇ​ന്ധ​ന​ങ്ങ​ളോ ചോ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​ത് വ​ലി​യൊ​രു അ​പ​ക​ട​മൊ​ഴി​വാ​ക്കി.

ഫെ​ഡ​റ​ൽ പോ​ലീ​സ്, സ്റ്റേ​റ്റ് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, മ​റ്റ് അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (Gutachter) നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​തം പൂ​ർ​ണമാ​യി ത​ട​സ​പ്പെ​ട്ടു; റെ​യി​ൽ യാ​ത്ര​ക്കാ​രെ ബാ​ധി​ക്കി​ല്ല

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട​ർ റി​ങ്ങി​നും മാ​ക്സ് ഡ​യ​മ​ണ്ട് സ്ട്രീ​റ്റി​നും ഇ​ട​യി​ലു​ള്ള ഷ്‌​ലൈ​സ്ഹൈ​മ​ർ റോ​ഡ് ഇ​രു​വ​ശ​ത്തേ​ക്കും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഭാ​ര​മേ​റി​യ വ​ൻ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഈ ​വാ​ഗ​ണു​ക​ൾ റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ക്കൂ. അ​തി​നാ​ൽ ഈ ​പാ​ത​യി​ലെ റോ​ഡ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​ത്രി​യോ അ​ല്ലെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച വ​രെ​യോ സ​മ​യ​മെ​ടു​ത്തേ​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഈ ​റെ​യി​ൽ​വേ ട്രാ​ക്ക് ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ​ക്ക് വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ​തി​നാ​ൽ ജ​ർ​മനി​യി​ലെ മ​റ്റ് റീ​ജി​യ​ണ​ൽ, ദീ​ർ​ഘ​ദൂ​ര പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ (DB) ഈ ​അ​പ​ക​ടം ഒ​രു രീ​തി​യി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Germany Train Europe

Recent News

Corehub Up