x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലെ കാ​യി​ക​പ്രേ​മി​ക​ൾ​ക്കാ​യി "ചാ​വ​റ ക​പ്പ് 2026' ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ നാ​ലി​ന്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 22, 2026 12:32 PM IST | Updated: June 22, 2026 12:32 PM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ അ​മ​ച്വ​ർ ബാ​ഡ്മി​ന്‍റ​ൺ താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളി​ലൊ​ന്നാ​യ "ചാ​വ​റ ക​പ്പ് 2026' (Chavara Cup 2026) ഒ​രു​ങ്ങു​ന്നു.

കാ​യി​ക​മേ​ള​യു​ടെ പ്ര​ധാ​ന വി​ശ​ദാം​ശ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു:

മ​ത്സ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ: തീ​യ​തി - ജൂ​ലൈ നാ​ല് (ശ​നി​യാ​ഴ്ച). സ്ഥ​ലം: നെ​ക്കാ​ർ​ഗെ​മ്യു​ണ്ട് ( ഹൈ​ഡ​ൽ​ബ​ർ​ഗി​ന് സ​മീ​പം) Münzenbachhalle, Neckargemund, (bei Heidelberg, Germany).

മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ൾ: ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളാ​ണ് (Doppel-Kategorien: Herren, Damen, Mixed) ടൂ​ർ​ണ​മെ​ന്‍റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ൾ​സ്, വ​നി​ത​ക​ളു​ടെ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്.

സ​മ്മാ​നം: എ​ല്ലാ വി​ജ​യി​ക​ൾ​ക്കും പ്രൈ​സ് മ​ണി​യാ​യി 2000 യൂ​റോ​യ്ക്കു​മേ​ൽ തു​ക​യും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ:

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ​ക്കാ​യി ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ഫീ​ഷ്യ​ൽ വെ​ബ്‌​സൈ​റ്റാ​യ http ://www.chavaracup-badminton.de വ​ഴി ക​ളി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന കാ​യി​ക പോ​രാ​ട്ട​ത്തി​ലേ​ക്ക് എ​ല്ലാ ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​

ഫോ​ൺ: Loice - 004915163114937, Martin - 0041787297154.

Tags : chavara cup badminton germany

Recent News

Corehub Up