x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു; വി.​എം.​സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി


Published: June 22, 2026 03:55 PM IST | Updated: June 22, 2026 03:55 PM IST

തി​രു​വ​ന​ന്ത​പു​രം: കെ.​കെ.​മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി.​എം.​സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ ജൂ​ൺ ആ​റി​ന് വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​ധീ​ര​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നി​യ​മ​സം​വി​ധാ​ന​ത്തെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​സം​വി​ധാ​നം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​നി​യും വൈ​ക​രു​തെ​ന്നും സു​ധീ​ര​ൻ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ.​മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ ത​നി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വ​ര​ട്ടെ. മ​ഹേ​ശ​നാ​യി​രു​ന്നു എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മെ​ന്നും തെ​റ്റ് ചെ​യ്‌​തു​വെ​ന്ന് ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Tags : V.M. Sudheeran k.k.maheshan case v.d.satheesan

Recent News

Corehub Up