x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ബ​ജ​റ്റ്: പ്ര​വാ​സി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ഐസിഎ​ഫ്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 22, 2026 06:12 PM IST | Updated: June 22, 2026 06:12 PM IST

കു​വൈ​റ്റ് സി​റ്റി: കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ 2026 - 27 സം​സ്ഥാ​ന ബ​ജ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ​വും വി​ക​സ​ന​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (ഐ​സിഎ​ഫ്) വി​ല​യി​രു​ത്തി.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യും വ്യാ​പ്തി​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഐസിഎ​ഫ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യി​ല്‍ ഇ​ന്നും പ്ര​ധാ​ന പ​ങ്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യ്ക്കാ​ണ്. പ്ര​ത്യേ​കി​ച്ച് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ അ​ധ്വാ​ന​വും വി​ദേ​ശ​നാ​ണ്യ വ​രു​മാ​ന​വും സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​ഭോ​ഗ, സേ​വ​ന, നി​ക്ഷേ​പ മേ​ഖ​ല​ക​ളെ ദീ​ര്‍​ഘ​കാ​ല​മാ​യി പി​ന്തു​ണ​ച്ചു​വ​രി​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ജ​റ്റി​ല്‍ പ്ര​വാ​സി ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും നി​ക്ഷേ​പ സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു എ​ന്ന് ഐസിഎ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സിക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണം, തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്കാ​യു​ള്ള തൊ​ഴി​ല്‍, സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​ക​ള്‍, പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സം​വി​ധാ​ന​ങ്ങ​ളു​ടെ ശ​ക്തി​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​തോ​ടൊ​പ്പം പ്ര​വാ​സി നി​ക്ഷേ​പ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​നം, പ്ര​വാ​സി സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള പ്രോ​ത്സാ​ഹ​ന പാ​ക്കേ​ജു​ക​ള്‍, ചെ​റു​കി​ട - ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ല്‍ പ്ര​വാ​സി പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ഐസിഎ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​ള്‍​ഫ് മേ​ഖ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ വേ​ഗ​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ത​ല​മു​റ പ്ര​വാ​സി​ക​ള്‍​ക്കാ​യി നൈ​പു​ണ്യ വി​ക​സ​നം, ഡി​ജി​റ്റ​ല്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​നം, ആ​ഗോ​ള തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളി​ലേ​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ബ​ജ​റ്റ് ത​ല​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ള്‍​ക്ക് നാ​ട്ടി​ല്‍ സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പം ന​ട​ത്താ​നും വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും സിം​ഗി​ള്‍ വി​ന്‍​ഡോ ക്ലി​യ​റ​ന്‍​സോ​ടു കൂ​ടി "ഇ​ന്‍​വെ​സ്റ്റ് കേ​ര​ള സെ​ല്‍', "സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെന്‍റ് സോ​ണ്‍' എ​ന്നി​വ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ ചു​വ​ടു​വയ്പ്പാ​ണ്. പ്ര​വാ​സി നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സു​താ​ര്യ​ത​യും സു​ര​ക്ഷി​ത​ത്വ​വും ന​ല്‍​കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

ടൂ​റി​സം മേ​ഖ​ല​യ്ക്ക് 325.36 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും അ​തി​ന് വ്യ​വ​സാ​യ പ​ദ​വി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള പ്ര​വാ​സി വ്യ​വ​സാ​യി​ക​ള്‍​ക്ക് ഈ ​രം​ഗ​ത്ത് വ​ലി​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍​കും.

കേ​ര​ള​ത്തെ ആ​ഗോ​ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള "നോ​ള​ജ് വാ​ലി' ദൗ​ത്യം പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​വാ​സി മ​ക്ക​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും നാ​ട്ടി​ല്‍ ത​ന്നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മേ​കു​ന്ന "ഉ​മ്മ​ന്‍ ചാ​ണ്ടി ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി'​യി​ലൂ​ടെ 25 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സാ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ത് പൊ​തു​വെ നി​ര​വ​ധി പേ​ർ​ക്ക് ഗു​ണ​ക​ര​മാ​വു​മെ​ന്നും ഐസിഎ​ഫ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Tags : Budget 2026-27 V. D. Satheesan ICF

Recent News

Corehub Up