x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​പീ​ര​ങ്കി​യി​ൽ മ​ലി​ന​ജ​ലം; സ​ഭ​യി​ൽ വെ​ള്ള​ക്കു​പ്പി​യു​മാ​യി പി​ണ​റാ​യി


Published: June 22, 2026 06:17 PM IST | Updated: June 22, 2026 06:17 PM IST

തി​രു​വ​ന​ന്ത​പു​രം: എ​വൈ​എ​ഫും എ​ഐ​എ​സ്എ​ഫും നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സ് പ്ര​യോ​ഗി​ച്ച ജ​ല​പീ​ര​ങ്കി​യെ​ച്ചൊ​ല്ലി സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ഉ​പ​യോ​ഗി​ച്ച​ത് മ​ലി​ന​ജ​ല​മാ​ണെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ കു​പ്പി​വെ​ള്ള​വു​മാ​യി എ​ത്തി.

അ​മീ​ബി​ക് മ​സ്‌​തി​ഷ്‌​ക ജ്വ​രം പ​ക​ർ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ മ​ലി​ന​ജ​ല​മാ​ണ് സ​മ​ര​ക്കാ​ർ​ക്ക് നേ​രെ പ്ര​യോ​ഗി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വി​ഷ​യം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി​ട്ട​ല്ല​ല്ലോ ജ​ല​പീ​ര​ങ്കി എ​ന്നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​റു​പ​ടി.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് ജ​ല​പീ​ര​ങ്കി​യി​ൽ നി​റ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. എ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സാ​മ്പി​ൾ ലാ​ബി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ലാ​ബ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം വി​ഷ​യം കൂ​ടു​ത​ൽ ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന് സ്പീ​ക്ക​റും വ്യ​ക്ത​മാ​ക്കി.

ജ​ല​പീ​ര​ങ്കി​യെ​യും വെ​ടി​വെ​യ്പ്പി​നെ​യും ഭ​യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ കെ. ​രാ​ജ​ന്‍ മ​ലി​ന വെ​ള്ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ചു​രി​ദാ​റി​ന്‍റെ ക​ള​ർ വ​രെ മാ​റി​യെ​ന്നും ആ​രോ​പി​ച്ചു. ച​ന്ദ്ര​ശേ​ഖ​ർ​നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ മൂ​ന്ന് ത​വ​ണ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

ആ​ദ്യം ക​ട്ട​ചെ​ളി​യും പി​ന്നീ​ട് മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​ല​ക്ക​വെ​ള്ള​വു​മാ​ണ് ടാ​ങ്കി​ൽ​നി​ന്ന് ചീ​റ്റി​യ​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. വെ​ള്ളം വീ​ണ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. 

Tags : assembly march wastewater pinarayi vijayan

Recent News

Corehub Up