x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

5000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി​യി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത ഈ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ബ്രെ​ഡ്; ബിയർ നിർമാണം ഉടനെന്നും ഗവേഷകർ!

വെബ് ഡെസ്ക്
Published: June 22, 2026 01:31 PM IST | Updated: June 22, 2026 02:04 PM IST

അ​യ്യാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി​യി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത ഈ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ബ്രെ​ഡ് തയാറാക്കി ശാ​സ്ത്ര​ജ്ഞ​ർ. ഗവേഷകലോകത്തു മാത്രമല്ല, കൗതുക വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൻ തരംഗമായി മാറി. ബ്രെ​ഡി​നു പി​ന്നാ​ലെ ഇ​തേ ഈ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ബി​യ​ർ നി​ർമി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലുമാണു ഗ​വേ​ഷ​ക​ർ!

ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ളി​ൽനി​ന്നു ക​ണ്ടെ​ത്തി​യ ഒ​റ്റ്സി ദി ​ഐ​സ്മാ​ൻ- എ​ന്ന മ​മ്മി​യി​ൽ നി​ന്നാ​ണ് ഗവേഷകർ ​പു​രാ​ത​ന ഈ​സ്റ്റ് വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 5300 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ഞ്ഞി​ൽ പൂണ്ടുകിടന്ന മൃതദേഹം, 1991-ൽ ​ഇ​റ്റ​ലി-​ഓ​സ്ട്രി​യ അ​തി​ർ​ത്തി​യി​ലെ ആ​ൽ​പ്സ് പ​ർവ​ത​നി​ര​ക​ളി​ൽനി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്.

ച​രി​ത്രാ​തീ​ത കാ​ല​ത്തെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​രീ​തി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ഗ​വേ​ഷ​ക​ർ ​മ​മ്മി നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് യു​റാ​ക് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മ​മ്മി സ്റ്റ​ഡീ​സി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഒ​റ്റ്സി​യു​ടെ ശ​രീ​ര​ത്തി​ൽനി​ന്ന് ഈ​സ്റ്റ് വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്.‌

 

K-Rail Survey

ഒ​റ്റ്സി​യു​ടെ മ​ര​ണ​ശേ​ഷം ക​ടു​ത്ത ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന സൂ​ക്ഷ്മാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ലേ​ക്കു പ​ട​ർ​ന്ന​താ​കാം എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മൈ​ന​സ് ആറ് ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പി​ലാ​ണ് ഒ​റ്റ്സി​യു​ടെ ശ​രീ​രം കിടന്നിരുന്നത്. ഇ​ത്ര​യും കു​റ​ഞ്ഞ താ​പ​നി​ല​യി​ൽ സൂ​ക്ഷ്മാ​ണു​ക്ക​ൾ ഇ​ത്ര​യും കാ​ലം അ​തി​ജീ​വി​ക്കു​മെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും, ക​ടു​ത്ത ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ​ഈ​സ്റ്റു​ക​ൾ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റുകൾ അഭിപ്രായപ്പെടുന്നു.

​പു​രാ​ത​ന ഈ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​മാ​യാ​ണ് ബേ​ക്കിം​ഗ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. സാ​ധാ​ര​ണ ഈ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സംഭവിക്കുന്നതുപോലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​വ് ന​ന്നാ​യി പൊ​ന്തി​വ​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്രാ​രം​ഭഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ ബ്രെ​ഡി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഇ​നി​യും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ണ്ട്.

 

K-Rail Survey

ബ്രെ​ഡ് നി​ർ​മാണ​ത്തി​ന് പു​റ​മെ ​ഈ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ബി​യ​ർ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും അന്തിമഘട്ടത്തിലാണ്. ഇ​തി​നാ​യി ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ വെ​യ്ഹ​ൻ​സ്റ്റെ​ഫാ​ൻ ബ്രൂ​വ​റി​യുമായി ശാ​സ്ത്ര​ജ്ഞ​ർ ഇ​തി​ന​കം ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. വ​രും നാളുകളിൽ കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ ​പുരാതന ഈ​സ്റ്റി​ലൂ​ടെ തയാറാക്കാമെന്ന പ്രതീക്ഷയാണ് ഗവേഷകർക്കുള്ളത്.

Tags : Mummy Yeast Bread Otzi the Iceman Alps Italy-Austria border

Recent News

Corehub Up