x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് വീ​ണ്ടും ഷി​ഗെ​ല്ല ഭീ​തി; ഏ​ഴു​വ​യ​സു​കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു


Published: June 22, 2026 02:23 PM IST | Updated: June 22, 2026 02:23 PM IST

കോ​ഴി​ക്കോ​ട്: ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഷി​ഗെ​ല്ല പ​ട​രു​ന്നു. നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ ഏ​ഴു​വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മാ​വൂ​രി​ൽ മ​രി​ച്ച 54 വ​യ​സു​കാ​രി​ക്കും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഷി​ഗെ​ല്ല കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്.

ഈ ​മാ​സം മാ​ത്രം നാ​ൽ​പ്പ​തി​ലേ​റെ കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​ച്ച​യാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റു​ക​ളി​ലെ വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യാ​നും, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

Tags : Shigella Kozhikode Preventive Measures

Recent News

Corehub Up