x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ മാ​ർ​ക്കും പ​രി​ഗ​ണി​ക്കും; കീം ​ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റി


Published: June 22, 2026 12:03 PM IST | Updated: June 22, 2026 12:29 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന കീം ​പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​നം മാ​റ്റി​വെ​ച്ചു. സി​ബി​എ​സ്ഇ പ്ല​സ് ടു ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ മാ​ർ​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ച് റാ​ങ്ക് ലി​സ്റ്റ് പു​ന:​ക്ര​മീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​തി​യ തീ​യ​തി​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. സി​ബി​എ​സ്ഇ പ്ല​സ് ടു ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫ​ല​പ്ര​ഖ്യാ​പ​നം മാ​റ്റിയത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ല്യ​മാ​യ അ​വ​സ​രം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ വ്യ​ക്ത​മാ​ക്കി. പു​തു​ക്കി​യ തീ​യ​തി​യും മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന സ​മ​യ​വും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

Tags : keam results postponement roji m. john

Recent News

Corehub Up