x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍

കൊച്ചി ബ്യൂറോ
Published: June 22, 2026 12:03 PM IST | Updated: June 22, 2026 12:03 PM IST

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണയ്ക്ക് ഏതൊക്കെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്, തങ്ങളുടെ കമ്പനിക്ക് എന്തൊക്കെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന സുരേഷ് കുമാര്‍ നേരത്തെ എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയിരുന്നു.

സിഎംആര്‍എല്‍ കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥരെയും അടുത്ത ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയെയും ഭാര്യ ജയ എസ്. കര്‍ത്തയെയും മകള്‍ ഷിബി എസ്. കര്‍ത്തയെയും മകന്‍ ശരണ്‍ എസ്. കര്‍ത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

ടി. വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും. ഈ മാസം 29ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 17ന് കൊച്ചിയിലെ ഓഫീസില്‍ വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉത്തരങ്ങളും വീണയുടെ മൊഴികളും തമ്മില്‍ എന്തെങ്കിലും വൈരുധ്യമുണ്ടോ എന്ന് ഇഡി പരിശോധിച്ചു വരികയാണ്. ഇഡി നല്‍കിയ ആദ്യ നോട്ടീസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് വീണ അറിയിച്ചിരുന്നെങ്കിലും, രണ്ടാമത്തെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച അവര്‍ ഹാജരായത്.

Tags : CMRL ED Case

Recent News

Corehub Up