x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് ഉ​ട​ൻ യോ​ഗി​ക്ക് കൈ​മാ​റി​യേ​ക്കും


Published: June 22, 2026 07:04 AM IST | Updated: June 22, 2026 07:04 AM IST

അ​യോ​ധ്യ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളും ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും അ​യോ​ധ്യ വി​ട്ടു​പോ​ക​രു​തെ​ന്ന് എ​സ്ഐ​ടി നി​ർ​ദേ​ശം.

ക്ഷേ​ത്ര​ത്തി​ൽ കാ​ണി​യ്ക്ക​യാ​യി ല​ഭി​ച്ച സ്വ​ർ​ണം, വെ​ള്ളി, ര​ത്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. 200 കോ​ടി​മു​ത​ൽ 1400 കോ​ടി​വ​രെ രൂ​പ​യു​ടെ വ​രെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

മ​ഹാ​കും​ഭ​മേ​ള കാ​ല​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സ്വ​ർ​ണ​ത്തി​ലും വെ​ള്ളി​യി​ലും തീ​ർ​ത്ത 1250 ക​ട്ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യും ആ​രോ​പ​ണ​മു​ണ്ട്. മ​ഹാ​കും​ഭ​മേ​ള കാ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്ത​താ​യും എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക്ര​മ​ക്കേ​ട് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ജൂ​ൺ 13ന് ​ആ​ണ് എ​സ്ഐ​ടി​യെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ഉ​ട​ൻ കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.

Tags : Ayodhya temple Financial irregularities yogi adityanath

Recent News

Corehub Up