പ്രതീകാത്മക ചിത്രം
കോഴിക്കോട്: സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളുടെ ഫീസ് സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കാൻ വൈകുന്നു. എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാകൂവെന്ന ഉത്തരവ് ആണ് ഇതുവരെ നടപ്പിലാകാത്തത്.
സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി, പുനഃസംഘടിപ്പിക്കാത്തത് കാരണം സ്വാശ്രയകോളജുകളിലേക്കുള്ള പുതിയ ഫീസ് ഘടന നിശ്ചയിക്കാനായിട്ടില്ല. നിലവിൽ വിദ്യാർഥികളിൽ നിന്ന് അഞ്ച് വർഷത്തെ ഇടാക്കുന്നുണ്ട്.
അധികമായി ഈടാക്കിയ ഫീസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്കണമെന്നുള്ള ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശത്തിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ നിയമപോരാട്ടം നടത്തുന്നില്ലെന്നും പരാതിയുണ്ട്.
Tags : MBBS Deepika DeepikaNewspaper BreakingNews NewsUpdate Headlines