ഹിമാചലിൽ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടം.
സിംല: ഹിമാചൽപ്രദേശിലെ ചംബയിൽ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഏഴുപേർ മരിച്ചു.
മലമടക്കുകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ ചെങ്കുത്തായ റോഡിൽ ഇന്നലെ രാവിലെ ഏഴേകാലിനുണ്ടായ അപകടത്തിൽ 11 പേർക്കു പരിക്കേറ്റു.
ബൈരാഘട്ടിൽനിന്ന് ചംബയിലേക്കുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്.
അപകടകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Tags : BusAccident Himachal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash