ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ
മിയാവ്: അരുണാചൽ പ്രദേശിലെ മിയാവ് രൂപത മെത്രാൻ ഡോ. ജോർജ് പള്ളിപ്പറമ്പിലിനെ അന്താരാഷ്ട്ര മതബോധന കൗൺസിൽ അംഗമായി നിയമിച്ചു.
സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയമാണു നിയമനം നടത്തിയത്. അഞ്ചു വർഷത്തേക്കാണു നിയമനം.
എസ്ഡിബി സന്യാസ സഭാംഗമായ ഡോ. ജോർജ് പള്ളിപ്പറമ്പിൽ 2005ലാണ് മിയാവ് രൂപതയുടെ മെത്രാനായി നിയമിതനായത്. കോട്ടയം രൂപതയിലെ മ്രാലയാണ് മാതൃഇടവക.
Tags : BishopDrGeorgePalliparambil Member InternationalCouncil Catechism CatholicChurch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash