x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു

വെബ്ഡെസ്ക്
Published: August 9, 2026 03:17 AM IST | Updated: August 9, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ൽ വ​​ല​​ഞ്ഞ സം​​സ്ഥാ​​ന​​ത്തി​​ന് ആ​​ശ്വാ​​സം.

മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നു പി​​ന്നാ​​ലെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ലും ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ഓ​​ഗ​​സ്റ്റ് ആ​​ദ്യ ആ​​ഴ്ച​​യി​​ൽ ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത 82.14 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ഞ്ഞു. ഒ​​രാ​​ഴ്ച മു​​ൻ​​പ് വ​​രെ ഇ​​ത് ഏ​​ക​​ദേ​​ശം 90 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

ഈ ​​മാ​​സ​​ത്തെ ആ​​ദ്യ​​ത്തെ അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ൽ 282 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ജ​​ലം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കെ​​എ​​സ്ഇ​​ബി ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഏ​​ക​​ദേ​​ശം 640 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ജ​​ലം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.

ഇ​​തോ​​ടെ കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ മൊ​​ത്തം സം​​ഭ​​ര​​ണ​​ശേ​​ഷി ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. സം​​ഭ​​ര​​ണ​​ത്തി​​ലു​​ള്ള വെ​​ള്ള​​ത്തി​​ൽനി​​ന്ന് ഏ​​ക​​ദേ​​ശം 1,987.78 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കുകൂ​​ട്ട​​ൽ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേസ​​മ​​യം 3,154 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Tags : WaterLevels Dams Rise Electricity usage decreases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up