x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഭാ​വ​ന​ക്കൊ​ള്ള: അ​യോ​ധ്യ​യി​ൽ കു​റ്റ​പ​ത്രം അ​ടു​ത്ത​മാ​സം

വെബ് ഡെസ്ക്
Published: August 9, 2026 04:46 AM IST | Updated: August 9, 2026 04:46 AM IST

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​താ​യും അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​യോ​ധ്യ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് ഗ്രോ​വ​ർ അ​റി​യി​ച്ചു.

90 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം(​എ​സ്ഐ​ടി) വേ​റി​ട്ട് ഒ​ന്നും അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ ഏ​കോ​പി​പ്പി​ക്കു​ക​യും നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും എ​സ്ഐ​ടി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ല​ക്നൗ ഐ​ജി എ​സ്. കി​ര​ൺ പ​റ​ഞ്ഞു.

Tags : Ayodhya Donation Scam Chargesheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up