ബംഗളൂരു: കർണാടക മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തെച്ചൊല്ലി കേന്ദ്രമന്ത്രി കിരൺ റിജിജു ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ റിജിജു മുതിരേണ്ടതില്ലെന്നും കർണാടക സർക്കാരിനെ ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നുമാണു ഡി.കെ. ശിവകുമാർ പറഞ്ഞത്.
വനിതകൾക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ എന്നും മുൻപന്തിയിലുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. മന്ത്രിസഭാ വികസനത്തിലും ഭരണപരമായ പദവികളും എല്ലാവിഭാഗങ്ങൾക്കും ഘട്ടംഘട്ടമായി അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം വീഴ്ചകളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രമന്ത്രിമാരും ബിജെപിയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.
Tags : Congress D.K. Shivakumar Kiren Rijiju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash