x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത് അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന്; വി​വ​രം ന​ൽ​കി​യ​ത് ഓ​ട്ടോ ഡ്രൈ​വ​ർ 

വെബ് ഡെസ്ക്
Published: August 9, 2026 06:43 AM IST | Updated: August 9, 2026 06:48 AM IST

ക​ണ്ണൂ​ർ: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത് അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന്. നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ​ത് ഓ​ട്ടോ ഡ്രൈ​വ​റെ​ന്ന് സൂ​ച​ന. ഓ​ട്ടോ​യി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ ഡ്രൈ​വ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​രോ​ധി​ച്ച് പോ​ലീ​സ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് വ​നി​താ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ നി​ന്ന് ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത്.

അ​തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച​ത​ല്ലെ​ന്നും പ​റ​ഞ്ഞ​ത് ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പ​റ​ഞ്ഞു. ക​ട​ലി​ൽ കാ​ണാ​താ​യ​വ​രെ കി​ട്ടി​യോ എ​ന്നും ആ​യ​ങ്കി പ​രി​ഹ​സി​ച്ചു.

അ​ർ​ജു​നെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ആ​യ​ങ്കി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags : Arjun Ayanki Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up